ല്ല എരിവുള്ള ഞണ്ട് മസാല..  വായിക്കുമ്പോഴെ വായില്‍ വെള്ളം വരുന്നില്ലേ.. പക്ഷേ എന്തു ചെയ്യാം, ഞണ്ട് വൃത്തിയാക്കാനറിയില്ലെന്ന ഒറ്റ കാരണം കൊണ്ട് പലരും  ഞണ്ടുകളെ വീട്ടില്‍ കയറ്റാറില്ല. കൊതിമൂത്താല്‍ ഹോട്ടലുകളെ ആശ്രയിക്കുകയാണ് പതിവ്.  

crab roast

ഞണ്ട് ഒരു പാത്രത്തിലേക്ക് മാറ്റി ഇതില്‍ വെള്ളമൊഴിച്ച് വൃത്തിയായി കഴുകുക. ശേഷം ഞണ്ടിന്റെ ചെറിയ കാലുകള്‍ കളയുക. കൈ ഉപയോഗിച്ച് തന്നെ ഇത് ചെയ്യാവുന്നതാണ്. വലിയ കാലുകളും ഇതുപോലെ മുറിച്ച് മാറ്റിവയ്ക്കുക.  (വലിയ കാലുകള്‍ മാത്രമാണ് പാകം ചെയ്യാനായി ഉപയോഗിക്കുക) ഞണ്ടിന്റെ മുന്‍ഭാഗത്തും പിന്‍ഭാഗത്തുമായി പോള പോലെ ചെറിയ ഭാഗം കാണും ഇതും  അടര്‍ത്തി കളയുക

1
Image credit:Color and Spices

 

1
Image credit:Crabbing HQ

ശേഷം കത്തി അകത്തേക്ക് കടത്തി പുറം തോട് അടര്‍ത്തിമാറ്റുക. പുറം തോടിന്റെ ഉള്ളില്‍ മാംസളമായ ഭാഗത്ത് ചെകിള പോലുള്ള ഭാഗം കാണാം ഇതും കൈ ഉപയോഗിച്ച് പറിച്ച് മാറ്റാവുന്നതാണ്.

crab
Image credit:thewoksoflife.com

മാംസളമായ ഭാഗത്ത് മഞ്ഞ നിറത്തിലുള്ള ഒരു ഭാഗം കാണാം ഇത് ആവശ്യമെങ്കില്‍  ഉപയോഗിക്കാവുന്നതാണ്. 

crab
Image credit:theblondcook.com

ഉപയോഗിക്കുന്നുവെങ്കില്‍ ഈ മഞ്ഞഭാഗം അടര്‍ത്തിമാറ്റിയശേഷം  ശേഷം വരുന്ന ഭാഗം വെള്ളം ഉപയോഗിച്ച് നന്നായി കഴുകി മാറ്റിവയ്ക്കുക. വലിയ ഞണ്ടാണെങ്കില്‍ രണ്ടോ മൂന്നോ ഭാഗങ്ങളായി മുറിച്ച് ഉപയോഗിക്കാം. ഞണ്ടിന്റെ പുറം തോടും  ഉപയോഗിക്കാവുന്നതാണ്.  പുറം തോടിനുള്ളില്‍ മാംസളമായ ഭാഗം കാണാം ഇതും കളയേണ്ടതില്ല. പുറം തൊടോടുകൂടി ഇതും ഉപയോഗിക്കാവുന്നതാണ്. 

കടല്‍ ഞണ്ടും, പുഴ ഞണ്ടും സമാനമായ രീതിയിലാണ് വൃത്തിയാക്കാറുള്ളത്. എന്നാല്‍ താരതമ്യേന കടല്‍ ഞണ്ട്  കൂടുതല്‍ എളുപ്പത്തില്‍ വൃത്തിയാക്കാം.

കാലുകള്‍

crab
Image credit:Baking Wild

ഞണ്ടിന്റെ വലിയ കാലുകള്‍ ആണ് കറിവയ്ക്കാനായി എടുക്കുന്നത്. കാലുകളുടെ അറ്റത്ത് വരുന്ന കൂര്‍ത്ത ഭാഗം കത്തി ഉപയോഗിച്ച് വെട്ടിമാറ്റുക. ശേഷം ഞണ്ടിന്റെ കാലുകള്‍ കത്തിയുടെ പുറം ഭാഗം ഉപയോഗിച്ച ചെറുതായി ചതയ്ക്കുക. മസാല അകത്ത് പിടിയ്ക്കാന്‍ ഇത്  നല്ലതാണ്.   

CRAB
Image credit:Color and Spices

ഇനി ധൈര്യമായി ഞണ്ട് ഫ്രൈ,ഞണ്ട് റോസ്റ്റ്, ഞണ്ട് മസാല തുടങ്ങി നിങ്ങള്‍ക്കിഷ്ടപ്പെട്ട ഏത് വിഭവവും ഉണ്ടാക്കാം.