പോര്‍ക്കും കൂര്‍ക്കയും, ബീഫും കൂര്‍ക്കയും,കൂര്‍ക്ക മെഴുക്കു പുരട്ടി, കൂര്‍ക്ക ഉപ്പേരി തുടങ്ങി കൂര്‍ക്ക വിഭവങ്ങള്‍ ഇഷ്ടപ്പെടാത്തവര്‍ ആരുമുണ്ടാകില്ല. പക്ഷേ പലര്‍ക്കും മുന്നിലെ പ്രശ്‌നം കൂര്‍ക്ക വൃത്തിയാക്കാനുള്ള ബുദ്ധിമുട്ടും സമയദൈര്‍ഘ്യവും ആണ്. അല്‍പ്പം സൂത്രപ്പണികള്‍ ഉപയോഗിച്ചാല്‍ കൂര്‍ക്ക വളരെ വേഗത്തില്‍ വൃത്തിയാക്കാം.

പഴവര്‍ഗങ്ങള്‍ ഇട്ടുവയ്ക്കാന്‍ ഉപയോഗിക്കുന്ന ചെറിയ വലയുണ്ട്. ഇതില്‍ കൂര്‍ക്ക ഇട്ട ശേഷം രണ്ട് കൈകളും ഉപയോഗിച്ച് നന്നായി തിരുമ്മുക. ശേഷം വെള്ളത്തില്‍ കഴുകിയെടുക്കാം കൂര്‍ക്കയില്‍  ഒരു നുള്ളു തോലുപോലും ഉണ്ടാകില്ല. 

ചെറിയ ചാക്കിനുള്ളില്‍ കൂര്‍ക്ക ഇട്ട ശേഷം നിലത്ത് വെച്ചോ,കല്ലിന് മുകളില്‍ വെച്ചോ നന്നായി തിരുമുക. ശേഷം കൂര്‍ക്കയില്‍ അവശേഷിക്കുന്ന തോലുകള്‍ കത്തി ഉപയോഗിച്ച് വൃത്തിയാക്കിയ ശേഷം വെള്ളത്തില്‍ കഴുകിയെടുത്താല്‍ കൂര്‍ക്ക റെഡി. ചാക്കിന് പകരം തുണിയും ഉപയോഗിക്കാം. 

ചാക്കിന് പുറത്ത് കയറി നിന്ന് കാലുകൊണ്ട് ചവിട്ടിയും കൂര്‍ക്ക നന്നാക്കാവുന്നതാണ്.

ഇനി ആരും  വൃത്തിയാക്കാനുള്ള ബുദ്ധിമുട്ട് കൊണ്ട് കൂര്‍ക്കയെ വീട്ടില്‍ കയറ്റാതിരിക്കേണ്ട!