മാര്‍ക്കറ്റില്‍ നിന്ന് മീന്‍ വാങ്ങുമ്പോള്‍ അത് നല്ലതാണോ എന്ന് തിരിച്ചറിയാന്‍ ചില മാര്‍ഗങ്ങളുണ്ട്. നല്ലപോലെ നോക്കി വാങ്ങിയാല്‍ അബദ്ധങ്ങളില്‍ നിന്നും രക്ഷപ്പെടും. 

ആദ്യം കണ്ണില്‍. കണ്ണ് ഉള്ളോട്ട് വലിഞ്ഞിരിപ്പുണ്ടോ? മീന്‍ കേടായിട്ടുണ്ട്. കൂടുതല്‍ കേടാവുന്തോറും കണ്ണ് കൂടുതല്‍ അകത്തേക്ക് വലിയും. 

പിന്നെ ചെകിള. അതൊന്നുപൊക്കി നോക്കൂ, നല്ല ചോര നിറമാണെങ്കില്‍ ഓകെ. പഴകുന്തോറും നിറം മങ്ങും, വെളുപ്പ് പടരും.

തൊലിയുള്ളവയാണെങ്കില്‍ അത് ചുളിഞ്ഞാല്‍ മനസ്സിലാക്കാം മീന്‍ കരയ്ക്ക് കയറിയിട്ട് ദിവസങ്ങളായെന്ന്. ചെകിളയാണെങ്കില്‍ അതും പഴകുന്തോറും അടര്‍ന്നുതുടങ്ങും. 

തണുപ്പില്ലാത്ത മീന്‍ ആണെങ്കില്‍ അമര്‍ത്തി നോക്കൂ. പരിധി വിട്ട് ഞെങ്ങുന്നെങ്കില്‍ പോക്കാണ്. ഇത്തിരി മസിലുപിടിച്ച മീനാണ് നല്ലത്. 

കച്ചവടക്കാര്‍ മുറിക്കുമ്പോഴും ശ്രദ്ധിക്കണം. മാംസം വെളുത്തിരിക്കുന്നുവെങ്കില്‍ നല്ലതാണ്. ഇരുണ്ടുതുടങ്ങിയാല്‍ കേടുവന്നുതുടങ്ങിയെന്ന് അര്‍ത്ഥം. എന്നാല്‍ ചെറുതായി കറുത്തും ചുവന്നും മാംസമുള്ള മീനുകളുമുണ്ട്. 

വയറുപൊട്ടിയ മീന്‍ വാങ്ങണ്ട. അത് ചീഞ്ഞിട്ടുണ്ടാകും. ചെമ്മീനാണെങ്കില്‍ തല ഒടിഞ്ഞിരിക്കും. തലയില്‍ ഒരു കൊച്ചുഗ്ലോബില്ലേ? അതുവീണുപോയിരിക്കും 

Content Highlights: Fresh Fish