മത്സ്യപ്രേമികളുടെ ഇഷ്ടവിഭവമാണ് കണവ അഥവാ കൂന്തള്‍. എന്നാല്‍ പലര്‍ക്കും ഇതെങ്ങെനെ വൃത്തിയാക്കാമെന്നതിനെതക്കുറിച്ച്  കൃത്യമായ ധാരണയില്ല. എന്നാല്‍ മറ്റു കടല്‍ വിഭവങ്ങള അപേക്ഷിച്ച്  വൃത്തിയാക്കാന്‍ വളരെ എളുപ്പമുള്ള ഒന്നാണ് കണവ.  

കണവ ഒരു പാത്രത്തിലേക്ക് മാറ്റിയ ശേഷം പുറമെയുള്ള നേര്‍ത്ത തോല്‍ ഭാഗം കൈ ഉപയോഗിച്ച് വലിച്ചാല്‍ വളരെ എളുപ്പത്തില്‍ നീക്കം ചെയ്യാവുന്നതാണ്.

2
Image credit: Brigid Treloar

ഇങ്ങനെ എല്ലാ ഭാഗത്തു നിന്നും തോല്‍ നീക്കം ചെയ്ത ശേഷം കൈ ഉപയോഗിച്ച് തന്നെ തല ഭാഗം വലിച്ചുമാറ്റുക. 

3
Image credit: wikiHow

ഇങ്ങനെ വലിച്ചുമാറ്റുമ്പോള്‍ കണവയുടെ ഉള്‍ഭാഗത്ത് മഷിപൊട്ടാതെ ശ്രദ്ധിയ്ക്കണം. കണവയുടെ ഉള്‍ഭാഗത്ത് ചില്ല് പോലുള്ള ഭാഗം കാണാം ഇതും വലിച്ച് കളയണം.

KOONTHAL
Image credit: Best recipes, foods and travel

ശേഷം കണവ നടുഭാഗത്ത് നിന്നും കീറി ഉള്‍ഭാഗം വൃത്തിയാക്കുക.   

4
Image credit: Kyoto Foodie

തൂവെള്ള നിറത്തിലുള്ള കണവ ചെറിയ കഷ്ണങ്ങളാക്കി മുറിയ്ക്കാം.

1
Image credit: The Spruce

ചെറിയ കണവയാണെങ്കില്‍ നടുഭാഗം കീറാതെ തന്നെ  മോതിരം പോലെ കണവ മുറിച്ചെടുക്കാം. ശേഷം വൃത്തിയായി കഴുകുക.വലിയ കണവയാണെങ്കില്‍ തല ഭാഗവും ഉപയോഗിക്കാവുന്നതാണ്. കണവയുടെ കണ്ണിന്റെ ഭാഗം മുറിച്ചുമാറ്റിയ ശേഷം തല ഭാഗത്ത് നാരുപോലിരിക്കുന്ന ഭാഗം ഉപയോഗിക്കാം. ഈ ഭാഗത്തെ തൊലിയും നീക്കം ചെയ്ത ശേഷം വേണം ഉപയോഗിക്കാന്‍. 

9
Image credit: wikiHow
squid
Image credit: thanhskitchen.com

 ഇനി കണവ റോസ്റ്റ് തയ്യാറാക്കിക്കോളു ...

Content Highlight: clean calamari. How do you clean calamari  how to clean squid koonthal cleaning