കാളിദാസ് ജയറാം ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വീഡിയോയിൽ നിന്ന് (Screen Grab)
മണിരത്നം സംവിധാനം ചെയ്ത പൊന്നിയില്‍ സെല്വന് എന്ന ചിത്രത്തിലെ നടന് ജയറാമിന്റെ പ്രകടനത്തിന് സിനിമാപ്രേമികളുടെ വലിയ അഭിനന്ദനം ഏറ്റുവാങ്ങിയിരുന്നു. ചിത്രത്തിന്റെ ട്രെയ്ലര് ലോഞ്ചിനിടെ കൂടെ അഭിനയിച്ച ചില നടന്മാരെ ജയറാം മിമിക്രിയിലൂടെ അവതരിപ്പിച്ചത് ഏറെ ശ്രദ്ധ നേടിയിരുന്നു. ഇതില്‍ നടന് പ്രഭുവിനെ അവതരിപ്പിച്ചതാണ് ചടങ്ങിനിടെ ഏറെ കൈയടി നേടിയ രംഗം. 'മണി പസിക്കിത് മണി' എന്ന ഡയലോഗ് ജയറാമിന്റെ സൂപ്പര്‍ഹിറ്റ് ഡയലോഗായി മാറി. ഇപ്പോഴിതാ ഈ ഡയലോഗ് തിരിച്ച് പറഞ്ഞ് ജയറാമിനെ അമ്പരിപ്പിച്ചിരിക്കുകയാണ് ഹോട്ടല്‍ ജീവനക്കാരന്.
ഹോട്ടലില്‍ ഭക്ഷണം കഴിക്കാന്‍ എത്തിയതാണ് ജയറാമും ഭാര്യ പാര്‍വതിയും മകള്‍ മാളവികയും. ഇവര്‍ ഭക്ഷണത്തിനായി കാത്തിരിക്കവേ ഹോട്ടല്‍ ജീവനക്കാരന് ഇവര്‍ ഇരിക്കുന്നതിന് കുറച്ച് അകലെയായി നിന്ന് 'മണി പസിക്കിത് മണി' എന്ന് രണ്ട് വട്ടം പറയുകയായിരുന്നു. ആദ്യം ഇത് കേട്ട് അമ്പരന്ന് നോക്കുന്ന ജയറാമിനെ വീഡിയോയില്‍ കാണാം. ഏതാനും നിമിഷങ്ങള്‍ക്ക് ശേഷം ജയറാം ചിരിക്കുന്നതും പാര്‍വതി പൊട്ടിച്ചിരിക്കുന്നതും വീഡിയോയില്‍ കാണാന്‍ കഴിയും.
കാളിദാസ് ജയറാമാണ് വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരിക്കുന്നത്. നടി തൃഷ ഉള്‍പ്പടെയുള്ളവര്‍ വീഡിയോയ്ക്ക് താഴെ കമന്റുമായി എത്തിയിട്ടുണ്ട്.
Content Highlights: hotel employee surprised actor jayaram, viral video, food
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..