കൃത്രിമനിറങ്ങളില്ല, വീട്ടിലെ പഴങ്ങളുപയോഗിച്ച് ഐസ്ക്രീമും മധുരപലഹാരങ്ങളും; ഹിറ്റായി രജിനയുടെ 'ഹോംബോൺ'


ടി.വി.വിനോദ്

'ഹോംബോണ്‍' എന്ന ബ്രാന്‍ഡിലൂടെ വിപണി കീഴടക്കുന്ന രജിനയെ പരിചയപ്പെടാം

രജിന ശ്രീജൻ

ഗൃഹാതുരമായ രുചി ഓര്‍മയിലേക്ക് 'ഹോംബോണ്‍' എന്ന ബ്രാന്‍ഡിലൂടെ നമ്മെ കൂട്ടിക്കൊണ്ടുപോകുകയാണ് കായലോട് പറമ്പായിയിലെ രജിന ശ്രീജന്‍. വീട്ടമ്മയായ രജിനയ്ക്ക് രുചിക്കൂട്ടുകളുടെ പരീക്ഷണം എന്നും ഒരു ഹരമായിരുന്നു. ആ പരീക്ഷണങ്ങളിലൊക്കെ കൃത്രിമപദാര്‍ഥങ്ങളെ അകറ്റിനിര്‍ത്തുക എന്നത് നിര്‍ബന്ധവും. വര്‍ഷങ്ങള്‍ക്ക് മുന്‍പ് കൃത്രിമ രുചിക്കൂട്ടോ നിറമോ ചേര്‍ക്കാതെ സ്വാഭാവികരുചിയിലുണ്ടാക്കിയ ലഡുവിന് ലഭിച്ച സ്വീകാര്യതയാണ് ഈ മേഖലയില്‍ സജീവമാകാന്‍ പ്രോത്സാഹനമായത്.

കൃഷിതത്പരരായ രജിനയും ശ്രീശങ്കരാചാര്യ കംപ്യൂട്ടര്‍ സെന്റര്‍ സ്ഥാപകന്‍ കൂടിയായ ഭര്‍ത്താവ് കെ.ടി.ശ്രീജനും വീട്ടുവളപ്പില്‍ വിശാലമായ ഫലോദ്യാനം ഒരുക്കിയിട്ടുണ്ട്. ഇതില്‍നിന്ന് ചക്കയും മാങ്ങയും ഉള്‍പ്പെടെ വിവിധ പഴങ്ങള്‍ വര്‍ഷത്തിലെ എല്ലാ സീസണിലും ലഭ്യമാകാന്‍ തുടങ്ങിയതോടെ കൂടുതല്‍ വൈവിധ്യങ്ങളിലേക്ക് കടക്കുന്നതിനെക്കുറിച്ച് രജിന ചിന്തിച്ചു. പഴച്ചാറുകളില്‍നിന്ന് സ്വാദിഷ്ഠമായ ഐസ്‌കാന്‍ഡി നിര്‍മിക്കാനുള്ള പരീക്ഷണങ്ങളുടെ നാളുകളായിരുന്നു പിന്നീട്.മാമ്പഴം, ചക്ക, സപ്പോട്ട, പാഷന്‍ഫ്രൂട്ട്, ബട്ടര്‍ഫ്രൂട്ട്, കിവി, സീതപ്പഴം, ഇളനീര്‍ എന്നിവയുടെ സത്തുപയോഗിച്ച് ഓരോന്നിന്റെയും നൂറും ഇരുന്നൂറുമൊക്കെ രുചിക്കൂട്ടുകള്‍ പരീക്ഷിച്ചാണ് ഹോംബോണ്‍ ഇന്ന് വിപണിയിലെത്തിച്ച ഐസ് കാന്‍ഡികളുടെ റെസിപ്പികള്‍ രൂപപ്പെട്ടത്. അതിനാല്‍ത്തന്നെ ഉത്പന്നങ്ങള്‍ക്ക് കുട്ടികളുടെയും മുതിര്‍ന്നവരുടെയും ഇടയില്‍ ഒരുപോലെ സ്വീകാര്യത ലഭിക്കുന്നുമുണ്ട്.

ഫ്രൂട്ട്പ്ലാന്റ് നഴ്‌സറിയായ കായലോട്ടെ 'ദി ബിഗ് നഴ്‌സറിയില്‍' ഒരുക്കിയ ഐസ് പാര്‍ക്കിനോടനുബന്ധിച്ച് ആധുനിക യന്ത്രസംവിധാനങ്ങളുടെ സഹായത്തോടെ ഹോംബോണ്‍ ഉത്പന്നങ്ങള്‍ വീട്ടിലുണ്ടാക്കുന്ന അതേ നൈര്‍മല്യത്തോടെ നിര്‍മിക്കാനും വിപണനം ചെയ്യാനും തുടങ്ങിയിട്ടുണ്ട്. കല്യാണം ഉള്‍പ്പെടെയുള്ള ചടങ്ങുകള്‍ക്ക് ഹോംബോണ്‍ ഐസ്‌കാന്‍ഡി ഓര്‍ഡര്‍ ചെയ്യുന്നവരും ഏറെയാണ്.

ഈ മധുരം ഒരിക്കല്‍ നുകര്‍ന്നവര്‍ ദൂരെനിന്നുപോലും വീണ്ടും തേടി വരുന്നുണ്ടെന്ന് രജിന പറയുന്നു. അമേരിക്കയില്‍ താമസക്കാരായ കുടുംബത്തിന്റെ ആവശ്യപ്രകാരം ഹോംബോണ്‍ ലഡു വിമാനമാര്‍ഗം കൊടുത്തയക്കുകയുണ്ടായി. ഐസ് കാന്‍ഡി വിവിധ സ്ഥലങ്ങളിലേക്ക് കോള്‍ഡ് ബോക്‌സില്‍ വിതരണം ചെയ്യുന്നുണ്ടെന്നും രജിന പറഞ്ഞു

Content Highlights: homely food items, without artificial colours, rajina sreejan from kannur, food


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
photo: Getty Images

1 min

കളി കഴിഞ്ഞെന്നു കരുതി ചാനലില്‍ പരസ്യം വന്നു; തോറ്റതറിയാതെ ഫ്രഞ്ച് ആരാധകര്‍

Dec 1, 2022


03:44

രാത്രിയാണറിഞ്ഞത് സിന്തറ്റിക് ട്രാക്കാണെന്ന്, സ്പീഡ് കുറയുമെന്ന് പേടിച്ചാണ് ഷൂസിടാതെ ഓടിയത്

Nov 28, 2022


11:06

ആഫ്രിക്കക്കാര്‍ക്ക് ഫുട്‌ബോള്‍ ജീവിതം മാത്രമല്ല, അടിമക്കച്ചവടം കൂടിയാണ് | Second Half - 7

Dec 1, 2022

Most Commented