തണുപ്പുകാലത്തെ ജലദോഷവും ചുമയും അകറ്റാന്‍ ഈ ഭക്ഷണങ്ങള്‍


തണുപ്പുകാലത്തെ ചുമയും ജലദോഷവും മറികടക്കുന്നതിന് വീട്ടില്‍ ത ന്നെ പരീക്ഷിക്കാവുന്ന ചില ഭക്ഷണങ്ങള്‍ പരിചയപ്പെടുത്തുകയാണ് പ്രമുഖ ഡയറ്റീഷ്യനായ തന്‍വീ തുത്‌ലാനി. 

പ്രതീകാത്മക ചിത്രം | Photo: canva.com/

തണുപ്പുകാലത്തേക്ക് പ്രവേശിച്ചിരിക്കുകയാണ് നമ്മുടെ നാട്. കാലാവസ്ഥയില്‍ കാതലായ മാറ്റങ്ങളാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നത്. കാലാവസ്ഥയിലെ ഈ മാറ്റം നമ്മുടെ ശരീരത്തിലും മാറ്റങ്ങള്‍ക്ക് കാരണമാകും. രാവിലെ തണുപ്പും പകല്‍സമയങ്ങളില്‍ വരണ്ട കാലാവസ്ഥയായിരിക്കും ഉണ്ടായിരിക്കുക. ചുമ, ജലദോഷം തുടങ്ങിയ ആരോഗ്യപ്രശ്‌നങ്ങള്‍ പതിയെ പ്രത്യക്ഷപ്പെട്ട് തുടങ്ങും. തണുപ്പുകാലത്തെ ചുമയും ജലദോഷവും മറികടക്കുന്നതിന് വീട്ടില്‍ ത ന്നെ പരീക്ഷിക്കാവുന്ന ചില ഭക്ഷണങ്ങള്‍ പരിചയപ്പെടുത്തുകയാണ് പ്രമുഖ ഡയറ്റീഷ്യനായ തന്‍വീ തുത്‌ലാനി.

സിട്രസ് പഴങ്ങള്‍

നാരങ്ങയുടെ കുടുംബത്തില്‍പ്പെട്ട പഴങ്ങള്‍ ആഹാരക്രമത്തില്‍ ഉള്‍പ്പെടുത്തണമെന്ന് തന്‍വി പറയുന്നു. നാരങ്ങ, ഓറഞ്ച്, മുസംബി എന്നിവയെല്ലാം ഇതില്‍ ഉള്‍പ്പെടുന്നു. ഇടവേളകളില്‍ സ്‌നാക്‌സ് ആയിട്ട് ഇവ കഴിക്കാം. വിറ്റാമിന്‍ സിയാല്‍ സമ്പന്നമാണ് ഇവ. കൂടാതെ ധാരാളം പോഷകങ്ങളും അടങ്ങിയിരിക്കുന്നു. അതിനാല്‍ തന്നെ രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ മികച്ച ഉപാധിയാണ് ഈ പഴങ്ങള്‍.

ഇഞ്ചി വെള്ളം

മികച്ച ആന്റിബയോട്ടിക്കായ ഇഞ്ചിക്ക് ബാക്ടീരിയ ഉള്‍പ്പടെയുള്ള സൂക്ഷ്മാണുക്കളെ നശിപ്പിക്കാനുള്ള കഴിവ് കൂടിയുണ്ട്. ഇഞ്ചി ചേര്‍ത്തുള്ള ചായ കുടിക്കുന്നത് തൊണ്ടയിലെ കരകരുപ്പ് കുറയ്ക്കും. ഇതിന് പുറമെ ഇഞ്ചിയിട്ട് തിളപ്പിച്ച വെള്ളം ഇടവിട്ട് കുടിക്കുന്നത് ജലദോഷം, ചുമ എന്നിവ ശമിപ്പിക്കും.

വെളുത്തുള്ളി സൂപ്പ്

ചെറുചൂടുള്ള സൂപ്പ് കുടിക്കുന്നത് ശരീരത്തിന് ഉന്മേഷം പ്രദാനം ചെയ്യും. തണുപ്പുകാലത്ത് സൂപ്പ് തയ്യാറാക്കുമ്പോള്‍ അവയ്‌ക്കൊപ്പം ധാരാളം വെളുത്തുള്ളി ചേര്‍ക്കാന്‍ ശ്രദ്ധിക്കാം. ആവശ്യമെങ്കില്‍ ഇഞ്ചിയും ഒപ്പം ചേര്‍ക്കാം. രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കുന്നതിനും സൂക്ഷ്മാണുക്കള്‍ക്കെതിരേ പ്രവര്‍ത്തിക്കുന്നതിനും വെളുത്തുള്ളി ഉത്തമമാണ്.

മഞ്ഞള്‍ ചേര്‍ത്ത പാല്‍

ഏറെ ആരോഗ്യഗുണങ്ങളുള്ള പാനീയമാണ് മഞ്ഞള്‍ ചേര്‍ത്ത പാല്‍. സൂക്ഷ്മജീവികള്‍ക്കെതിരേ പ്രവര്‍ത്തിക്കാനുള്ള മഞ്ഞളിന്റെ കഴിവ് പഠനങ്ങളില്‍ കണ്ടെത്തിയിട്ടുണ്ട്. ചെറുചൂടുള്ള പാലില്‍ സ്വല്‍പം മഞ്ഞള്‍പ്പൊടി ചേര്‍ത്ത് കഴിക്കുന്ന കാലാവസ്ഥാമാറ്റം കൊണ്ടുള്ള ചുമ, കഫക്കെട്ട്, ജലദോഷം എന്നിവയില്‍നിന്ന് മോചനം നല്‍കുമെന്ന് തന്‍വി തന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ വ്യക്തമാക്കി.

(ശ്രദ്ധിക്കുക: ആഹാരക്രമത്തിൽ മാറ്റം വരുത്തുമ്പോൾ ന്യൂട്രീഷനിസ്റ്റിന്റെയോ ആരോഗ്യവിദഗ്ധന്റെയോ ഉപദേശം തേടുക)

Content Highlights: home remedies to prevent cold and cough in winter, food, healthy food


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
marriage

1 min

ചെന്നൈയിലെ ഫ്‌ളാറ്റില്‍ ലളിതമായ ചടങ്ങ്; പ്രിയദര്‍ശന്റേയും ലിസിയുടേയും മകന്‍ സിദ്ധാര്‍ഥ് വിവാഹിതനായി

Feb 3, 2023


car catches fire

4 min

കുഞ്ഞുവാവയെ കിട്ടാന്‍ ആസ്പത്രിയിലേക്ക്, അച്ഛനും അമ്മയും നഷ്ടപ്പെട്ട് ശ്രീപാര്‍വതി; കണ്ണീരണിഞ്ഞ് നാട്

Feb 3, 2023


dr jose sebastian

4 min

'അക്കിടിമറയ്ക്കാൻ കുറ്റം കേന്ദ്രത്തിന്, മധ്യവര്‍ഗത്തിനുവേണ്ടി സാധാരണക്കാരനുമേല്‍ നികുതി ചുമത്തുന്നു'

Feb 3, 2023

Most Commented