ഉയര്‍ന്ന രക്തസമ്മര്‍ദമുണ്ടോ? ഈ ഭക്ഷണങ്ങള്‍ കഴിക്കുമ്പോള്‍ കരുതല്‍ വേണം


രക്തസമ്മര്‍ദമുള്ളവര്‍ ഒഴിവാക്കേണ്ട ചില ഭക്ഷണങ്ങളുണ്ട്.

പ്രതീകാത്മക ചിത്രം | Photo: P.T.I.

അമിത അളവില്‍ മധുരവും വറുത്ത ഉപ്പുകൂടുതലടങ്ങിയ ഭക്ഷണങ്ങളും കഴിക്കുന്നത് ആരോഗ്യത്തെ നശിപ്പിക്കുമെന്ന് വിദഗ്ധര്‍ മുന്നറിയിപ്പു നല്‍കുന്നുണ്ട്. ഇവ കൂടിയ അളവില്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് പ്രമേഹം, ഉയര്‍ന്ന രക്തസമ്മര്‍ദം എന്നീ ജീവിതശൈലീ രോഗങ്ങള്‍ എളുപ്പത്തില്‍ പിടിപെടാന്‍ കാരണമാകും. രക്തസമ്മര്‍ദമുള്ളവര്‍ ഒഴിവാക്കേണ്ട ചില ഭക്ഷണങ്ങളുണ്ട്. അവ ഏതൊക്കെയെന്ന് നോക്കാം.

കാപ്പി

കാപ്പിയിലടങ്ങിയിരിക്കുന്ന കഫീന്‍ ഒന്നാന്തരം ഉത്തേജകമാണ്. കഫീന് രക്തസമ്മര്‍ദം ക്രമാതീതമായി വര്‍ധിപ്പിക്കാന്‍ കഴിയുമെന്ന് പഠനങ്ങളില്‍ കണ്ടെത്തിയിട്ടുണ്ട്. എനര്‍ജി ഡ്രിങ്കുകളില്‍ കഫീനും പഞ്ചസാരയും അടങ്ങിയിട്ടുള്ളതിനാല്‍ അവ ഉയര്‍ന്ന രക്തസമ്മര്‍ദം ഉള്ളവര്‍ ഒഴിവാക്കുന്നതാണ് നല്ലത്.

ടിന്നിലടച്ച ഭക്ഷണങ്ങള്‍

ടിന്നിലടച്ച ഭക്ഷണത്തില്‍ സോഡിയത്തിന്റെ അളവ് കൂടുതലാണ്. ഇത് രക്തസമ്മര്‍ദം വര്‍ധിപ്പിക്കും. ഇത്തരം ഭക്ഷണങ്ങളില്‍ പോഷകങ്ങള്‍ വളരെ കുറച്ചളവിലേ ഉണ്ടാകൂ. അതിനാല്‍ ടിന്നിലടച്ച ഭക്ഷണങ്ങള്‍ക്കു പകരം പോഷകങ്ങളടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്നത് ശീലമാക്കൂ.

പഞ്ചസാര

അധികം മധുരം കഴിക്കുന്നത് നമ്മുടെ ആരോഗ്യത്തെ നശിപ്പിക്കും. പൊണ്ണത്തടി മുതല്‍ ഉയര്‍ന്ന രക്തസമ്മര്‍ദം വരെ ഇതുകൊണ്ട് ഉണ്ടാകാം. പൊണ്ണത്തടിക്ക് ഉയര്‍ന്ന രക്തസമ്മര്‍ദമായും മധുരവുമായി ബന്ധമുണ്ട്.

സംസ്‌കരിച്ച മാംസങ്ങള്‍

സംസ്‌കരിച്ച മാംസങ്ങളില്‍ സോഡിയത്തിന്റെ അളവ് കൂടുതലായിരിക്കും. അതിനുള്ളില്‍ ഉപ്പിന്റെ അളവ് കൂടുതലായിരിക്കും. കൂടാതെ അവയ്‌ക്കൊപ്പം സോസുകളും അച്ചാറും ചീസും ബ്രെഡ് എന്നിവ അടങ്ങിയിട്ടുണ്ടാകും. അതിനാല്‍, കഴിക്കുന്ന സോഡിയത്തിന്റെ അളവ് വളരെ കൂടുതലായിരിക്കും. ഇത് രക്തസമ്മര്‍ദത്തിന് വഴിവെക്കും.

ബ്രെഡ്

മൈദ കൊണ്ട് ഉണ്ടാക്കുന്നതിനാല്‍ ബ്രെഡ് ആരോഗ്യത്തിന് ഗുണകരമല്ല. ഇത് അധികം കഴിക്കുന്നത് പൊണ്ണത്തടിക്ക് കാരണമാകും. ശരീരഭാരം അധികമായാല്‍ സ്വാഭാവികമായും രക്തസമ്മര്‍ദം വര്‍ധിക്കും.

പീനട്ട് ബട്ടര്‍

പീനട്ട് അധികം കഴിക്കുന്നത് ശരീരത്തില്‍ കൊഴുപ്പ് വര്‍ധിക്കുന്നതിന് കാരണമാകും. പീനട്ട് ബട്ടറില്‍ സോഡിയത്തിന്റെ അളവ് അധികമാണ്. ഇത് ഒഴിവാക്കണം.

Content highlights: high blood pressure diet avoiding these 7 foods can help to prevent hypertension

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
dr mk muneer

1 min

ലിംഗസമത്വമെങ്കില്‍ ആണ്‍കുട്ടിയുമായി പുരുഷന്‍ ബന്ധപ്പെട്ടാല്‍ പോക്‌സോ എടുക്കുന്നതെന്തിന്- M.K. മുനീർ

Aug 18, 2022


11:39

ആണോ പെണ്ണോ എന്ന് തിരിച്ചറിയാന്‍ കഴിയാത്ത മൃതദേഹം; കേരളത്തിന് പുറത്തെ ഓപ്പറേഷന്‍ | ദേവസ്യ സ്പീക്കിങ്

Aug 4, 2022


06:18

നിവേദ്യം കള്ള്, നേര്‍ച്ചയായി കിട്ടിയത് 101 കുപ്പി ഓള്‍ഡ് മങ്ക് റം; കേരളത്തിലെ ഏക ദുര്യോധന ക്ഷേത്രം

Mar 26, 2022

Most Commented