ശരീരഭാരം കുറയ്ക്കാന്‍ ശീലമാക്കാം ഈ സസ്യാഹാരങ്ങള്‍


1 min read
Read later
Print
Share

രോഗങ്ങളെ പടിക്ക് പുറത്ത് നിറുത്താന്‍ പൊണ്ണത്തടി കുറയ്‌ക്കേണ്ടതും അത്യാവശ്യമാണ്.

പ്രതീകാത്മക ചിത്രം | Photo: canva.com/

നമ്മുടെ ഭക്ഷണശീലം ആരോഗ്യവുമായി ഏറെ ബന്ധപ്പെട്ടിരിക്കുന്നു. കലോറിയും കൊഴുപ്പും കൂടുതലായി അടങ്ങിയ ആഹാരശീലം ജീവിതശൈലീ രോഗങ്ങളെ വേഗത്തില്‍ ക്ഷണിച്ചുവരുത്തുന്നു. ആരോഗ്യപ്രദമായ ഭക്ഷണത്തിനൊപ്പം കൃത്യമായ വ്യായാമശീലങ്ങളും കൂടി ഉറപ്പുവരുത്തേണ്ടതുണ്ട്. രോഗങ്ങളെ പടിക്ക് പുറത്ത് നിറുത്താന്‍ പൊണ്ണത്തടി കുറയ്‌ക്കേണ്ടതും അത്യാവശ്യമാണ്. ശരീരഭാരം നിയന്ത്രിക്കാന്‍ സഹായിക്കുന്ന ഏതാനും സസ്യാഹാരങ്ങള്‍ പരിചയപ്പെടാം.

ബദാം

ശരീരഭാരം നിയന്ത്രിക്കുന്നതിന് ബദാം ഏറെ സഹായിക്കുമെന്ന് പഠനങ്ങളില്‍ കണ്ടെത്തിയിട്ടുണ്ട്. ബദാം കൂടുതലായി കഴിച്ചവരില്‍ ശരീരഭാരം കുറഞ്ഞതായി ഇന്റര്‍നാഷണല്‍ ജേണല്‍ ഓഫ് ഒബിസിറ്റി എന്ന ജേണലില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ പറയുന്നു. സാലഡിനൊപ്പമോ പ്രാതലിനൊപ്പമോ ബദാം ചേര്‍ത്ത് കഴിക്കാം.

ബ്രൊക്കോളി

ഫൈബര്‍ ധാരാളമായി അടങ്ങിയ പച്ചക്കറിയാണ് ബ്രൊക്കോളി. ഇതാണ് ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുന്ന ഘടകം. നാരുകള്‍ കൂടുതലായി അടങ്ങിയ ഭക്ഷണം കഴിക്കുമ്പോള്‍ ദഹനം പൂര്‍ത്തിയാകാന്‍ ധാരാളം സമയമെടുക്കും. അതിനാല്‍ ഏറെ നേരം വയര്‍ നിറഞ്ഞ തോന്നലുണ്ടാകും. ഇത് ഇടയ്ക്ക് ഭക്ഷണം കഴിക്കുന്നതില്‍ നിന്ന് തടയും.

വെള്ളകടല

പ്രോട്ടീന്റെയും ഫൈബറിന്റെ മികച്ച സ്രോതസ്സാണ് വെള്ളകടല. ഇവ രണ്ടും വേഗത്തില്‍ വയര്‍ നിറഞ്ഞ തോന്നലുണ്ടാക്കുകയും കൂടുതല്‍ ഭക്ഷണം കഴിക്കുന്നതില്‍ നിന്ന് തടയുകയും ചെയ്യുന്നു. ഇത് ശരീരഭാരം നിയന്ത്രിക്കാന്‍ സഹായിക്കുന്നു. കൂടാതെ കാല്‍സ്യത്തിന്റെ മികച്ച സ്രോതസ്സ് കൂടിയാണ് വെള്ളക്കടല.

മുളപ്പിച്ച പയര്‍വര്‍ഗങ്ങള്‍

ശരീരഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കുള്ള മികച്ച പ്രാതലാണ് മുളപ്പിച്ച ധാന്യങ്ങളും പയര്‍ വര്‍ഗങ്ങളും. ഇതില്‍ ചെറുപയറാണ് ഏറ്റവും മികച്ചതാണ്. പ്രോട്ടീന്‍ കൂടുതലായി അടങ്ങിയ ചെറുപയര്‍ കഴിക്കുന്നത് വേഗത്തില്‍ വയര്‍നിറഞ്ഞ സംതൃപ്തി നല്‍കും. ഫൈബറിന്റെ ആന്റിഓക്‌സിഡന്റുകളുടെയും മികച്ച സ്രോതസ്സാണ് ചെറുപയര്‍.

പനീര്‍

ആരോഗ്യപ്രദമായ കൊഴുപ്പിന്റെയും പ്രോട്ടീന്റെയും കലവറയാണ് പനീര്‍. കൂടാതെ, വളരെക്കുറഞ്ഞ അളവിലാണ് പനീറില്‍ കാര്‍ബോഹൈഡ്രേറ്റ് അടങ്ങിയിരിക്കുന്നത്. ശരീരഭാരം നിയന്ത്രിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കും പ്രമേഹബാധിതര്‍ക്കും പനീര്‍ മികച്ച തിരഞ്ഞെടുപ്പാണ്.

(ശ്രദ്ധിക്കുക: ആഹാരക്രമത്തിൽ മാറ്റം വരുത്തുമ്പോൾ ന്യൂട്രീഷനിസ്റ്റിന്റെയോ ആരോഗ്യവിദഗ്ധന്റെയോ ഉപദേശം തേടുക)

Content Highlights: healthy diet, healthy food, vegetarian food items to weight loss, food

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
headache

1 min

തളര്‍ച്ചയും ക്ഷീണവും പതിവാണോ ; ഇവ കഴിക്കാന്‍ ശ്രദ്ധിക്കാം

May 6, 2023


mathrubhumi

1 min

ഇഡ്ഡലിക്ക് കട്ടികൂടുതലാണോ? പൂപോലുള്ള ഇഡ്ഡലി ഉണ്ടാക്കാന്‍ മാര്‍ഗമുണ്ട്

Mar 31, 2019


tea

2 min

രുചി മാത്രമല്ല ആരോഗ്യവും; രാവിലത്തെ ചായ ഉഷാറാക്കാന്‍ ഈ ചേരുവകള്‍ കൂടി പരീക്ഷിക്കൂ

May 14, 2023

Most Commented