Photo: Pixabay
ഒന്നുമുതല്‍ മൂന്ന് വയസ്സുവരെ പ്രായത്തിലുള്ള കുഞ്ഞുങ്ങള്‍, അവരെ ഭക്ഷണം കഴിപ്പിക്കുക എന്നത് വലിയ സാഹസിക ജോലിയാണ് അമ്മമാര്‍ക്ക്. എന്ത് കൊടുക്കണം, ഏതാണ് നല്ല ഭക്ഷണം എന്ന സംശയം വേറെയും. കുഞ്ഞുങ്ങള്‍ വളരുന്ന പ്രായമായതിനാല്‍ ആരോഗ്യകരമായ ഭക്ഷണ ശീലങ്ങള്‍ വളര്‍ത്തേണ്ട കാലവുമാണ്. കുഞ്ഞുങ്ങള്‍ക്ക് ദിവസവും നല്കാവുന്ന ചില ഹെല്‍ത്തി ടേസ്റ്റി സ്നാക്സ് വീട്ടില്‍ തന്നെയുണ്ടാക്കാം.
1. പഴങ്ങള്‍
- ചെറുതായി മുറിച്ച ആപ്പിളുകള്‍
- കഷണങ്ങളാക്കിയ ചെറി, സ്ട്രോബറി, മുന്തിരി
- ഏത്തപ്പഴം ഉടച്ചത്
- ഓറഞ്ച് അല്ലികളാക്കി,കുരു നീക്കിയത്
- വിറ്റാമിന്‍, മിനറല്‍സ്, ആന്റി ഓക്സിഡന്റ്സ്... ഇവയുടെയെല്ലാം കലവറയാണ് പഴങ്ങള്‍. കടയില്‍ നിന്ന് വാങ്ങുന്നവയാണെങ്കില് നന്നായി കഴുകിയ ശേഷം മാത്രം നല്‍കാം. മിഡ് മോര്‍ണിങ് സ്നാക്സായി പഴങ്ങള്‍ നല്‍കുന്നതാണ് നല്ലത്. ഉച്ച ഭക്ഷണത്തിന്റെ സമയം വരെ അവര്‍ക്ക് വിശക്കാതെ ഇരിക്കുകയും ചെയ്യും.
- ഉടച്ച പയര്‍വര്‍ഗ്ഗങ്ങള്‍
- വേവിച്ചുടച്ച കാരറ്റ്, ബീറ്റ്റൂട്ട്, മധുരക്കിഴങ്ങ്
- വേവിച്ച കോളിഫഌര്‍, ബ്രൊക്കോളി
- ചെറുതായി അരിഞ്ഞ് വേവിച്ച ഗ്രീന്‍ ബീന്‍സ്
- നാരുകളാല്‍ സമൃദ്ധമാണ് പച്ചക്കറികള്‍. കൂടുതല്‍ സമയം കുഞ്ഞുങ്ങള്‍ക്ക് വിശക്കാതിരിക്കാനും പച്ചക്കറികളാണ് നല്ലത്. ഈവനിങ് സ്നാക്സായി നല്‍കുന്നതാണ് നല്ലത്.
- ഉണക്കമുന്തിരി
- ചെറുതായി മുറിച്ച് ഉണക്കിയ ആപ്പിള്‍
- കുരു നീക്കി ചെറുതായി മുറിച്ച ഡേറ്റ്സ്
- ഊര്‍ജ സ്രോതസ്സുകളാണ് ഡ്രൈ ഫ്രൂട്ട്സ്. പ്രോട്ടീനിന്റെയും മിനിറലിന്റെയും കലവറകൂടിയാണ് ഇവ. മധുരമുള്ളവയായതിനാല് കുഞ്ഞുങ്ങള്‍ക്ക് ഏറെ ഇഷ്ടമാകും. നാച്വറല്‍ ഫ്രൂട്ട് ഷുഗര്‍ അടങ്ങിയതിനാല്‍ മോര്‍ണിങ് സ്നാക്സ് ആയി നല്‍കാം.
- ഉടച്ച വെള്ളക്കടല
- ചെറിയ കഷ്ണങ്ങളാക്കി വേവിച്ച് മുള്ള് നീക്കിയ മീനുകള്‍
- ബോണ്‍ലെസ് ചിക്കന്‍
- പുഴുങ്ങി ഉടച്ച മുട്ട
- പ്രോട്ടീന്‍ കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ മറക്കാതെ ഉള്‍പ്പെടുത്തണം. ഹെല്‍ത്തി ഫാറ്റും, മൈക്രോ ന്യൂട്രിയന്‍സും അടങ്ങിയ പ്രോട്ടീന്‍ ഭക്ഷണമാണ് വേണ്ടത്. ദിവസത്തില്‍ ഏത് സമയത്തും ഇവ കഴിക്കാന്‍ നല്‍കാം. ബെഡ്ടൈം സ്നാക്സ് ആയും നല്‍കാം.
- ചപ്പാത്തി
- ഉപ്പുമാവ്
- ഇഡലി
- പ്രഭാത ഭക്ഷണത്തിന് ഏറ്റവും യോജിച്ചവ. ഹൈ ഫൈബര്‍ ഫുഡാണ് ഇവ.
- ചീസ്
- തൈര്
- പഞ്ചസാരയിടാത്ത പാല്
- പാലും പാലുത്പന്നങ്ങളും കുഞ്ഞുങ്ങള്‍ക്ക് യോജിച്ച പോഷകാഹാരങ്ങളാണ്. ഏതെങ്കിലും ഒരു സ്നാക്സിനൊപ്പം നല്കാവുന്നവയാണ് ഇത്. ബ്രഡും ചീസും പോലെ.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..