റെ നാളായി ഉറക്കക്കുറവ് നിങ്ങളെ അലട്ടുന്നുണ്ടോ? നല്ല ഉറക്കം ലഭിച്ചില്ലെങ്കില്‍ നിങ്ങളുടെ ജീവിതക്രമം താളം തെറ്റിയേക്കാം. ശരീരത്തിനുണ്ടാകുന്ന ക്ഷീണത്തിനു പുറമെ മാനസികമായ ബുദ്ധിമുട്ടുകളും ഉറക്കക്കുറവ് ഉണ്ടാക്കുമെന്ന് പഠനങ്ങള്‍ തെളിയിക്കുന്നു. നമ്മള്‍ കഴിക്കുന്ന ഭക്ഷണങ്ങളും ഉറക്കത്തെ സ്വാധീനിക്കാറുണ്ട്. ചില ഭക്ഷണങ്ങള്‍ ഉറക്കത്തെ തടസ്സപ്പെടുത്തുന്നു. നല്ല ഉറക്കം കിട്ടാന്‍ സഹായിക്കുന്ന ചില ഭക്ഷണങ്ങളേതൊക്കെയെന്ന് നോക്കാം. 

1. ചൂട് പാല്‍

ഉറങ്ങാന്‍ കിടക്കുന്നതിനു മുമ്പോ രാത്രി ഭക്ഷണത്തിനുശേഷമോ ഒരു ഗ്ലാസ് ചൂടുള്ള പാല്‍ കുടിക്കുന്നത് നല്ല ഉറക്കം കിട്ടാന്‍ സഹായിക്കും. പാലില്‍ അടങ്ങിയിരിക്കുന്ന മെലാറ്റോണിന്‍, സെറോറ്റോണിന്‍ എന്നീ ഘടകങ്ങള്‍ നല്ല ഉറക്കം കിട്ടാന്‍ സഹായിക്കുന്നു. മെലാറ്റോണിന്‍ മസ്തിഷ്‌കത്തെ ശാന്തമാക്കി നമ്മളായിരിക്കുന്ന അവസ്ഥയെ നിയന്ത്രിക്കാന്‍ സഹായിക്കുന്നു. 

2. ജമന്തിപ്പൂ ചായ

നല്ല ഉറക്കം കിട്ടുന്നതിന് ജമന്തിപൂ ചേര്‍ത്ത ചായ കുടിക്കുന്നത് ഉത്തമമാണെന്ന് Complete Book Of Ayurvedic Home Remedsi എന്ന പുസ്തകത്തില്‍ വിവരിക്കുന്നുണ്ട്. ഞരമ്പുകളെ ശാന്തമാക്കി നല്ല ഉറക്കം കിട്ടാന്‍ ജെമന്തിപ്പൂ ചായ സഹായിക്കുന്നു. ജെമന്തി പൂവിലുള്ള ആന്റിഓക്‌സിഡന്റായ അപ്‌ജെനിന്‍ ഉത്കണ്ഠ അകറ്റുമെന്ന് കണ്ടെത്തിയിട്ടുണ്ട്.

3. വാഴപ്പഴം

നമ്മുടെ ശരീരത്തിലെ പ്രൊബയോട്ടിക്കുകളുടെ ആരോഗ്യത്തെയും വളര്‍ച്ചയെയും വാഴപ്പഴത്തിലടങ്ങിയ എന്‍സൈമുകള്‍ പ്രോത്സാഹിപ്പിക്കുമെന്ന് പഠനങ്ങള്‍ തെളിയിക്കുന്നു. നല്ല ഉറക്കം കിട്ടുന്നതിന് പ്രൊബയോട്ടിക്കുകള്‍ ഘടകമായി മാറാറുണ്ട്. മാനസിക സമ്മര്‍ദമുണ്ടാക്കുന്ന എന്തെങ്കിലും പ്രശ്‌നങ്ങളുണ്ടായാല്‍ നല്ല ഉറക്കം കിട്ടാന്‍ പ്രൊബയോട്ടിക്കുകള്‍ കഴിക്കുന്നത് നല്ലതാണെന്ന് യൂണിവേഴ്‌സിറ്റി ഓഫ് കോളറാഡോ ബൗള്‍ഡറിലെ ഗവേഷകര്‍ നടത്തിയ പഠനത്തില്‍ കണ്ടെത്തിയിട്ടുണ്ട്. 

4. ചെറികള്‍

രാത്രിയില്‍ ഉറങ്ങുമ്പോള്‍ പീനിയല്‍ ഗ്രന്ഥി ഉത്പാദിപ്പിക്കുന്ന ഹോര്‍മോണ്‍ ആണ് മെലാറ്റോണിന്‍. ഈ ഹോര്‍മോണ്‍ ആണ് നമ്മെ ഉറങ്ങാന്‍ സഹായിക്കുന്നത്. ചെറികളില്‍ മെലാറ്റോണിന്‍ അടങ്ങിയിട്ടുള്ളതിനാല്‍ നല്ല ഉറക്കം കിട്ടുന്നതിനും മാനസികാരോഗ്യത്തിനും സഹായിക്കും. ഒരു ദിവസം 10 മുതല്‍ 12 ചെറി വരെ കഴിക്കുന്നതാണ് നല്ലത്.

5. തേന്‍

രാത്രി ഭക്ഷണത്തിന്‌ശേഷം തേന്‍ കഴിക്കുന്നത് നല്ല ഉറക്കം കിട്ടാന്‍ നല്ലതാണ്. തേനിലടങ്ങിയിരിക്കുന്ന പ്രകൃതിദത്തമായ പഞ്ചസാര ശരീരത്തിലെ ഇന്‍സുലിന്റെ അളവ് വര്‍ധിപ്പിക്കുന്നു. ഇത് തലച്ചോറിലേക്ക് ട്രൈറ്റോഫാന്‍, സെറോറ്റോണിന്‍ എന്നിവ എത്തിച്ചേരുന്നതിന് കാരണമാകും. ഇത് ശരീരത്തെ ശാന്തമാക്കുന്ന രാസപദാര്‍ത്ഥങ്ങള്‍ പുറത്തുവിടും. തേന്‍ തനിച്ചോ അല്ലെങ്കില്‍ ഒരു സ്പൂണ്‍ തേന്‍ ചൂടു പാലിലോ ജെമന്തിപ്പൂ ചായയിലോ ചേര്‍ത്തും കഴിക്കാവുന്നതാണ്.

Content highlights: healthy foods 5 foods that may help you sleep better