കടും നിറത്തിലുള്ള പഴങ്ങളും പച്ചക്കറികളും ഉത്തമം; മഞ്ഞുകാലത്ത് ഭക്ഷണത്തിൽ വേണം ശ്രദ്ധ


പ്രീതി ആർ നായർ‌

Representative Image| Photo: AFP

രോഗങ്ങൾ കൂടുതൽ വരാൻ സാദ്ധ്യതയുള്ള കാലമാണ് മഞ്ഞുകാലം. ചർമത്തിനും ശരീരത്തിനും പ്രത്യേക പരിചരണം നൽകേണ്ട സമയമാണിത് ഭക്ഷണ രീതിയിൽ വളരെ ശ്രദ്ധയുണ്ടാകുകയും വേണം. വിറ്റാമിൻ എ, സി, ഇ, അയൺ ആന്റിഓക്‌സിഡന്റുകൾ ഇവ അടങ്ങിയ ഭക്ഷണം ഈ സമയത്ത് ധാരാളം കഴിക്കണം. കടും നിറത്തിലുള്ള പഴങ്ങളും പച്ചക്കറികളും ആന്റിഓക്‌സിഡന്റുകൾ വിറ്റാമിൻ എന്നിവയാൽ സമ്പുഷ്ടമാണ്. ഇവ ധാരാളം ഭക്ഷണത്തിൽ ഉൾപ്പെടുത്താം.

തണുപ്പുകാലത്ത് ശരീരതാപനില ഉയർത്താൻ സഹായിക്കുന്ന ഭക്ഷണമാണ് മണ്ണിനടിയിൽ വിളയുന്ന കിഴങ്ങുവർഗ്ഗങ്ങൾ. കുരുമുളക്, ഇഞ്ചി, വെളുത്തുള്ളി, മഞ്ഞൾപ്പൊടി, ഉലുവ, ചുവന്നുള്ളി എന്നിവ പാചകത്തിന് ഉപയോഗിക്കുന്നത് ജലദോഷം, ചുമ, കഫക്കെട്ട് എന്നിവയുടെ കാഠിന്യം കുറയ്ക്കും. ഉണങ്ങിയ പഴങ്ങൾ മഞ്ഞുകാലത്ത് അനുയോജ്യമായ ഭക്ഷണമാണ്.കടൽ വിഭവങ്ങൾ, ചീര, വയലറ്റ് കാബേജ്, മത്തങ്ങ, നാരങ്ങ എന്നിവ നന്നായി കഴിക്കാം. തൈരിൽ അടങ്ങിയിരിക്കുന്ന പ്രോബയോട്ടിക് ബാക്ടീരിയകൾ രോഗപ്രതിരോധ ശേഷി വർധിപ്പിക്കാൻ സഹായിക്കുന്നു. ഒന്നോ രണ്ടോ കപ്പ് തൈരോ മോരോ ദിവസേനയുള്ള ആഹാരത്തിൽ ഉൾപ്പെടുത്താം. ചുക്ക് കാപ്പി, ഗ്രീൻ ടീ, ഇഞ്ചി, പുതിന, തേൻ എന്നിവ ചേർത്ത ചായ വളരെ നല്ലതാണ്. മാംസം, പച്ചക്കറികൾ എന്നിവ ഉപയോഗിച്ചുണ്ടാക്കുന്ന സൂപ്പുകൾ മഞ്ഞുകാലത്ത് മികച്ച ഭക്ഷണമാണ്.

ഏത് പഴകിയ ഇറച്ചിയും മഞ്ഞുകാലത്ത് ഫ്രഷായി തോന്നാം. അതിനാൽ ഇറച്ചിവർഗ്ഗങ്ങൾ വാങ്ങുമ്പോൾ ശ്രദ്ധിക്കണം. തണുപ്പുകാലാവസ്ഥ അസ്ഥിസംബന്ധമായ പ്രശ്‌നങ്ങളിലേയ്ക്ക് നയിക്കാം. കാൽസ്യം അടങ്ങിയ ഭക്ഷണം കഴിക്കുന്നത് അസ്ഥിയുടെ സാന്ദ്രത നിലനിർത്താൻ സഹായിക്കുന്നു. മുള്ളോടുകൂടിയ മത്സ്യം, മുട്ട. ഇലക്കറികൾ എള്ള് എന്നിവ നല്ലത്.

ദിവസവും 8 ഗ്ലാസ്സ് വെള്ളം കുടിക്കണം. വറുത്തുപൊരിച്ച ഭക്ഷണങ്ങൾ, ബേക്കറി പലഹാരങ്ങൾ, പഞ്ചസാര കൂടുതലായി ചേർന്ന ആഹാരങ്ങൾ കഴിവതും കുറയ്ക്കണം. ശീതള പാനീയങ്ങൾ, കാർബണേറ്റഡ് ഡ്രിങ്ക്‌സ് തുടങ്ങിയവ ഒഴിവാക്കി നിർത്തണം. ആരോഗ്യകരമായ ഭക്ഷണത്തിനൊപ്പം വ്യായാമവും പ്രധാനമാണ്.

പട്ടം എസ്.യു.ടി ഹോസ്പിറ്റലിൽ ചീഫ് ക്ലിനിക്കൽ ന്യൂട്രീഷണിസ്റ്റാണ് ലേഖിക

Content Highlights: healthy food for winter season


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


Vizhinjam

7 min

വിഴിഞ്ഞത്തിന്റെ നിലവിളി | വഴിപോക്കൻ

Dec 2, 2022


brazil vs cameroon

2 min

ടിറ്റെയുടെ പരീക്ഷണം പാളി, ബ്രസീലിനെ അട്ടിമറിച്ച് കാമറൂണ്‍

Dec 3, 2022

Most Commented