പ്രതീകാത്മക ചിത്രം | Photo: canva.com/
ശരീരത്തിന്റെ ആരോഗ്യം നിലനിര്‍ത്തുന്നതിന് പോഷകസമൃദ്ധമായ ആഹാരം അവിഭാജ്യമായ ഘടകമാണ്. കൂടുതല്‍ പരിചരണം ആവശ്യമുള്ള നമ്മുടെ അവയവങ്ങളിലൊന്നാണ് കണ്ണുകള്‍. കണ്ണുകളുടെ ആരോഗ്യത്തിനും മികച്ച കാഴ്ച ശക്തിക്കും പോഷകസമൃദ്ധമായ ആഹാരവും ഉറപ്പുവരുത്തേണ്ടതുണ്ട്. ഇതിനായി സഹായിക്കുന്ന ഭക്ഷണങ്ങൾ പരിചയപ്പെടാം.
ഇലക്കറികള്‍
പച്ചനിറമുള്ള ഇലക്കറികള്‍ കണ്ണുകളുടെ ആരോഗ്യം കാത്ത് സൂക്ഷിക്കുമെന്ന് കണ്ടെത്തിയിട്ടുണ്ട്. ചീരയില, മുരിങ്ങയില, ഉലുവ ഇല, കാബേജ് എന്നിവയില്‍ ല്യൂട്ടെയ്ന്‍, സീക്‌സാന്‍തിന്‍ തുടങ്ങിയ കരോട്ടിനോയ്ഡുകള്‍ ധാരാളമായി അടങ്ങിയിരിക്കുന്നു. കൂടാതെ, വിറ്റാമിന്‍ എ, സി, ഇ എന്നിവയുടെ മകിച്ച സ്രോതസ്സുകൂടിയാണ് ഇവ. ഇവ കഴിക്കുന്നത് ശീലമാക്കുന്നതിലൂടെ തിമിരം പോലുള്ള രോഗങ്ങള്‍ പിടിപെടാനുള്ള സാധ്യത വളരെയേറെ കുറയുമെന്ന് ആരോഗ്യവിദഗ്ധര്‍ പറയുന്നു.
മുട്ട
പ്രോട്ടീന്റെ മികച്ച സ്രോതസ്സ് എന്നതിനു പുറമെ സിങ്കും മുട്ടയുടെ മഞ്ഞക്കരുവില്‍ കരോട്ടിനോയ്ഡുകളും അടങ്ങിയിരിക്കുന്നു. കണ്ണിലെ റെറ്റിനയില്‍ ഉണ്ടാകാനിടയുള്ള തകരാറുകള്‍ പരിഹരിക്കാന്‍ ഇവ സഹായിക്കുന്നു.
ബ്രൊക്കോളി
വിറ്റാമിനുകളായ എ, സി, ഇ എന്നിവയുടെ മികച്ച കലവറയാണ് ബ്രൊക്കോളി. കരോട്ടിനോയ്ഡുകള്‍, ആന്റിഓക്‌സിഡന്റുകള്‍ എന്നിവയാല്‍ സമ്പന്നമായ ബ്രൊക്കോളി പ്രായമാകുമ്പോള്‍ കണ്ണിനുണ്ടാകുന്ന രോഗങ്ങളില്‍ നിന്ന് ഒരു പരിധി വരെ സംരക്ഷണം നല്‍കുന്നു.
ധാന്യങ്ങള്‍, പയറുവര്‍ഗങ്ങള്‍
പ്രോട്ടീന്‍, സിങ്ക്, സൂക്ഷ്മപോഷകങ്ങള്‍ തുടങ്ങിയവയുടെ മികച്ച സ്രോതസ്സാണ് ധാന്യങ്ങള്‍. വെള്ളക്കടല, കിഡ്‌നി ബീന്‍സ്, ധാന്യങ്ങള്‍ എന്നിവ കാഴ്ച ശക്തി മെച്ചപ്പെടുത്താന്‍ സഹായിക്കുന്നു.
മത്സ്യങ്ങള്‍
സാല്‍മണ്‍, ട്യൂണ തുടങ്ങിയ മത്സ്യങ്ങള്‍ ഒമേഗ 3 ഫാറ്റി ആസിഡുകളാല്‍ സമ്പന്നമാണ്. ഡി.എച്ച്.എ, ഇ.പി.എ. തുടങ്ങിയ ഒമേഗ 3 ഫാറ്റി ആസിഡുകള്‍ ഗ്ലൂക്കോമയില്‍ നിന്ന് സംരക്ഷണം നല്‍കുന്നു. നിശ്ചിത അളവില്‍ ഇവ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് കണ്ണുകള്‍ വരണ്ട് പോകാതെ കാക്കുകയും ചെയ്യുന്നു.
നട്‌സ്, സീഡ്‌സ്
വിറ്റാമിന്‍ ഇയുടെ മികച്ച സ്രോതസ്സാണ് സീഡുകളും നട്‌സും. തിമിരം, കണ്ണുകള്‍ വരണ്ടുപോകുന്നത് എന്നിവയില്‍ നിന്ന് ഇവ സംരക്ഷണം നല്‍കുന്നു.
Content Highlights: healthy food for good eye health and eyesight, food, healthy food
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..