ആരോഗ്യത്തോടെയുള്ള ജീവിതമാണ് എല്ലാവരും സ്വപ്‌നം കാണുന്നത്. കൃത്യമായ ഭക്ഷണം വ്യായാമം എന്നിവ പിന്തുടരേണ്ടത് അത്യാവശ്യമാണ്. മൂന്ന് ഹെല്‍ത്തി ഡ്രിങ്കുകള്‍ പരിചയപ്പെടാം

അലോവേര ഡ്രിങ്ക്

 1. അലോവേര - അര തണ്ട്
 2. തേങ്ങവെള്ളം - ഒരു കപ്പ് 
 3. പുതിനയില - അഞ്ച്

അലോവേര ജെല്‍, തേങ്ങവെള്ളം , പുതിനയില ഇവ മൂന്നും അടിച്ചെടുത്ത് കുടിക്കാം

ഗോള്‍ഡന്‍ മില്‍ക്ക്

 1. തേങ്ങാ പാല്‍ - ഒരു കപ്പ്
 2. മഞ്ഞള്‍ പൊടി - അര ടിസ്പൂണ്‍
 3. കുരുമുളക് പൊടി - ഒരു നുള്ള്
 4. കറുവാപ്പട്ട പൊടിച്ചത് - ഒരു നുള്ള്
 5. തേന്‍ - 2 ടിസ്പൂണ്‍

തേങ്ങപാലില്‍ മഞ്ഞള്‍പൊടി, കുരുമുളകുപൊടി എന്നിവ ചേര്‍ത്ത് ചൂടാകുക. തിള വരുന്നതിന് മുന്‍പ് അടുപ്പില്‍ നിന്ന് ഇറക്കിവെയ്ക്കാം. കപ്പിലേക്ക് പകര്‍ന്ന ശേഷം കറുവപ്പട്ട, തേന്‍ എന്നിവ ചേര്‍ത്ത് വിളമ്പാം

വെജിറ്റബിള്‍ ജ്യൂസ്

 1. കാബേജ് -  ഒരു കപ്പ്
 2. സാലഡി വെള്ളരി- രണ്ടു കപ്പ്
 3. കാരറ്റ് നുറുക്കിയത് - ഒരു കപ്പ്
 4. ഇഞ്ചി - ഒരു ചെറിയ കഷ്ണം
 5. തേന്‍ - ഒരു ടേബിള്‍ സ്പൂണ്‍

ചേരുവകള്‍ പാകത്തിന് വെള്ളം ചേര്‍ത്ത് അടിക്കാം. തേന്‍ ചേര്‍ത്ത് ഉപയോഗിക്കാം.

Content Highlights: Healthy drinks recipe