Photo: Pixabay
ഐസ്‌ക്രീം, കാന്‍ഡി, കുക്കി... ഇങ്ങനെ മധുരവും കൊഴുപ്പും നിറഞ്ഞ ഭക്ഷണസാധനങ്ങളോട് പ്രായ ഭേദമില്ലാതെ എല്ലാവര്‍ക്കും ഏറെയിഷ്ടമുണ്ട്. അവയൊന്നും ആരോഗ്യകമല്ലെന്നും നമുക്കറിയാം. എന്നാല്‍ ഇത്തരം ഭക്ഷണത്തിന് പകരം അതേ രുചി നല്‍കുന്ന എന്നാല്‍ ആരോഗ്യത്തിന് ഹാനികരമല്ലാത്ത ചില ഭക്ഷണസാധനങ്ങള്‍.
1. മില്‍ക് ചോക്ലേറ്റിന് പകരം ഡാര്‍ക്ക് ചോക്ലേറ്റ്
മില്‍ക്ക്, അല്ലെങ്കില്‍ വൈറ്റ് ചോക്ലേറ്റിന് പകരം ഡാര്‍ക്ക് ചോക്ലേറ്റ് കഴിക്കുന്നതാണ് ആരോഗ്യത്തിന് നല്ലത്. ഇതില്‍ ഫൈബര്‍, അയണ്‍, മഗ്നീഷ്യം, കോപ്പര്‍, പൊട്ടാസ്യം, ഫോസ്ഫറസ്, സിങ്ക് തുടങ്ങിയവയുടെ കലവറ കൂടിയാണ് ഡാര്‍ക്ക് ചോക്ലേറ്റ്. മാത്രമല്ല ആന്റി ഓക്‌സിഡന്റുകളും ധാരാളമുണ്ട്.
2. ചിപ്‌സിന് പകരം മധുരക്കിഴങ്ങ്
സാധാരണ ചിപ്‌സിന് പകരം സ്വീറ്റ് പൊട്ടറ്റോ ചിപ്‌സ് ആയാലോ. മധുരക്കിഴങ്ങില്‍ ബീറ്റാ കരോട്ടിന്‍ ധാരാളമായി അടങ്ങിയിരിക്കുന്നു. രക്തത്തില്‍ വിറ്റാമിന്‍ എയുടെ അളവ് കൂടാനും ഇത് സഹായിക്കും. ഹൃദയാരോഗ്യത്തെ സഹായിക്കുന്ന വിറ്റാമിന്‍ ബി6, സി, ഡി എന്നിവയാല്‍ സമൃദ്ധമാണ് മധുരക്കിഴങ്ങ്.
3. ഐസ്‌ക്രീമിന് പകരം തണുപ്പിച്ച തൈര്
ഫ്രോസണ്‍ ഫാറ്റും ഷുഗറുമാണ് ഐസ്‌ക്രീമിലെ പ്രധാന ഘടകങ്ങള്‍. ശരീരത്തിന് ആവശ്യമൊന്നുമില്ലാത്തവ. ഇതിന് പകരം തണുപ്പിച്ച കട്ടത്തൈര് കുടിച്ചാലോ. ദഹനത്തിനും നല്ലതാണ് തൈര്. ഡെസേര്‍ട്ടിനും ഐസ്‌ക്രീമിനും പകരം പഴങ്ങളോ പഴച്ചാറുകളോ ഉപയോഗിക്കാം.
4. ബിയറിന് പകരം റെഡ് വൈന്‍
ബിയറ് കുടി അമിതമാകുന്നത് തടികൂട്ടുമെന്നാണ് പഠനം. പകരം റെഡ് വൈൻ ആക്കിയാലോ. അല്ലെങ്കില്‍ സോഡാവാട്ടറോ ഫ്രഷ്‌ലൈമോ പരീക്ഷിക്കാം. ഇവയിലെല്ലാം ഫാറ്റ് കുറവാണെന്നത് മാത്രമല്ല, ആന്റിഓക്‌സിഡന്റുകളും ധാരാളമുണ്ട്.
5. കോള്‍ഡ് ഡ്രിങ്ക്‌സിന് പകരം കോമ്പൂച്ച
പ്രോബയോട്ടിക് പാനീയമാണ് കോമ്പൂച്ച. കൂള്‍ ഡ്രിങ്ക്‌സിന് പകരം ഇവ കുടിക്കാം. ഇത് വീട്ടില്‍ തന്നെ തയ്യാറാക്കാനുമാകും. പഞ്ചസാരയും ഷുഗറും ഈസ്റ്റും പ്രത്യേക രീതിയില്‍ പുളിപ്പിച്ചെടുത്താലാണ് കോമ്പൂച്ച ലഭിക്കുക. ഇമ്യൂണ്‍ ബൂസ്റ്ററാണ് ഈ പാനീയം.
6. ക്രിപ്‌സ്, ചിപ്‌സ് ഇവയ്ക്ക് പകരം പോപ്‌കോണ്‍
ക്രിപ്‌സ് ഉപ്പിന്റെയും സാച്യുറേറ്റഡ് ഫാറ്റിന്റെയും കൂടാരമാണ്. ഇത് ഒഴിവാക്കി പോപ്‌കോണ്‍ കഴിച്ചാലോ. പ്ലെയിന്‍ പോപ്‌കോണ്‍ വാങ്ങി ആവശ്യമുള്ള സോസും ഉപ്പുമൊക്കെ ചേര്‍ത്ത് നമുക്ക് തന്നെ പാകം ചെയ്‌തെടുക്കാം. പോപ്‌കോണില്‍ ആന്റിഓക്‌സിഡന്റ്‌സ്, ഫൈബര്‍ ഇവ ധാരാളമുണ്ടെന്ന് മാത്രമല്ല കാലറി കുറവുമാണ്.
7. സ്വീറ്റ്‌സിന് പകരം ഡ്രൈഫ്രൂട്ടുകള്‍
മിഠായി എപ്പോഴും തിന്നുന്ന സ്വഭാവമുണ്ടോ പല്ല് കേടാകാന്‍ അത് മതി. ഇടയ്ക്കിടെ മിഠായി വായിലിടാന്‍ തോന്നുന്നുണ്ടോ. പകരം ഡ്രൈഫ്രൂട്ടുകള്‍ കൊറിക്കാം.
Content Highlights: healthy alternatives to unhealthy food
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..