സസ്യാഹാരം ശീലമാക്കിയാലുള്ള ആരോഗ്യഗുണങ്ങള്‍ ഇതൊക്കെയാണ്


ചിലര്‍ ആരോഗ്യഗുണങ്ങള്‍ മുന്‍നിര്‍ത്തി സസ്യാഹാരം പിന്തുടരുന്നു.

പ്രതീകാത്മക ചിത്രം | Photo: Getty Images

സസ്യാഹാരത്തോട് താത്പര്യം പ്രകടിപ്പിക്കുന്നവരുടെ എണ്ണം ലോകമെമ്പാടും കൂടിവരുന്നതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ചിലര്‍ ആരോഗ്യഗുണങ്ങള്‍ മുന്‍നിര്‍ത്തി സസ്യാഹാരം പിന്തുടരുമ്പോള്‍ മറ്റുചിലര്‍ക്ക് കാലാവസ്ഥയിലെ മാറ്റങ്ങളാണ് കാരണം.

ഇന്ന് ലോകത്തുള്ള മിക്കഹോട്ടലുകളിലും സസ്യവിഭവങ്ങള്‍ ലഭ്യമാണ്. വീടുകളില്‍ സസ്യഹാരം പാകം ചെയ്ത് പരീക്ഷണങ്ങള്‍ നടത്തുന്നവരുടെ എണ്ണവും കൂടിവരികയാണ്.

സസ്യാഹാരം കഴിക്കുന്നത് കൊണ്ടുള്ള ഏതാനും നേട്ടങ്ങള്‍ പരിചയപ്പെടാം.

1. ശരീരഭാരം നിയന്ത്രിക്കും

പഴങ്ങള്‍, പച്ചക്കറികള്‍, ധാന്യങ്ങള്‍ എന്നിവയിലെല്ലാം ധാരാളം പ്രോട്ടീനുകളും ഫൈബറും മറ്റനേകം പോഷകങ്ങളും അടങ്ങിയിട്ടുണ്ട്. നമ്മുടെ ഭക്ഷണക്രമത്തില്‍ ഈ പോഷകങ്ങള്‍ ഉള്‍പ്പെടുത്തുന്നത് ചയാപചയപ്രവര്‍ത്തനങ്ങളെ എളുപ്പമുള്ളതാക്കുന്നു. ഇതിലൂടെ ശരീരഭാരം നിയന്ത്രിക്കാന്‍ കഴിയുന്നു.

2. ദഹനേന്ദ്രിയ വ്യവസ്ഥയുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നു

മുമ്പ് പറഞ്ഞതുപോലെ സസ്യാഹാരത്തില്‍ ധാരാളം പ്രോട്ടീനും ഫൈബറും അടങ്ങിയിട്ടുണ്ട്. ദഹനത്തെയും ചയാപചയപ്രവര്‍ത്തനങ്ങളെയും എളുപ്പമുള്ളതാക്കാന്‍ സഹായിക്കുന്നു. ഇത് ദഹനേന്ദ്രിയ വ്യവസ്ഥയുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നു. ആരോഗ്യമുള്ള ദഹനേന്ദ്രിയവ്യവസ്ഥ രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കുമെന്ന് ആരോഗ്യവിദഗ്ധര്‍ വ്യക്തമാക്കിയിട്ടുണ്ട്.

3. ഹൃദയാരോഗ്യം മെച്ചപ്പെടുത്തും

സസ്യാഹാരം ഹൃദയാരോഗ്യത്തെ മെച്ചപ്പെടുത്തുമെന്ന് ഈ വര്‍ഷം മാര്‍ച്ചില്‍ അമേരിക്കന്‍ കോളേജ് ഓഫ് കാര്‍ഡിയോളജിയുടെ നേതൃത്വത്തില്‍ നടത്തിയ വാര്‍ഷിക ശാസ്ത്ര സമ്മേളനത്തില്‍ വിലയിരുത്തുകയുണ്ടായി. മാംസാഹാരം അല്ലെങ്കില്‍ സംസ്‌കരിച്ച ഭക്ഷണത്തില്‍ ദിവസേന ചെറിയൊരളവില്‍ കുറവ് വരുത്തി സസ്യാഹാരം ശീലമാക്കിയാല്‍ മികച്ച ഹൃദയാരോഗ്യം നേടാന്‍ കഴിയുമെന്ന് ഗവേഷകര്‍ വ്യക്തമാക്കിയിരുന്നു.

4. പ്രമേഹം നിയന്ത്രിക്കുന്നു

സസ്യാഹാരം ശീലമാക്കുന്നത് രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് നിയന്ത്രിക്കാന്‍ സഹായിക്കുമെന്ന് നിരവധി പഠനങ്ങളില്‍ കണ്ടെത്തിയിട്ടുണ്ട്.
എത്തിക്കല്‍ ട്രീറ്റ്‌മെന്റ് ഓഫ് ആനിമല്‍സിന്റെ(P.E.T.A.) ഔദ്യോഗിക വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ച ലേഖനത്തില്‍ പ്രമേഹസാധ്യത 78 ശതമാനത്തോളം കുറയുമെന്ന് വ്യക്തമാക്കുന്നു.

5. ചര്‍മ്മത്തിന്റെ ആരോഗ്യം സംരക്ഷിക്കും

പഴങ്ങളും പച്ചക്കറികളും ശീലമാക്കുന്നത് ചര്‍മ്മത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്തുമെന്ന് പഠനങ്ങള്‍ വ്യക്തമാക്കുന്നു. പഴങ്ങളിലും പച്ചക്കറികളിലും ആന്റിഓക്‌സിഡന്റുകള്‍ ധാരാളമായടങ്ങിയിട്ടുള്ളതിനാല്‍ ശരീരത്തില്‍ കടന്നുകൂടിയിട്ടുള്ള വിഷപദാര്‍ത്ഥങ്ങളെ ഒരുപരിധിവരെ പുറന്തള്ളാന്‍ സഹായിക്കും. ഇത് ചര്‍മ്മാരോഗ്യം മെച്ചപ്പെടുത്തു.

Content highlights: health benefits of vegetarian diet 5 reasons to follow plant based diet


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
wedding

2 min

വധു ഒഴികെ ആരും ക്യാമറ കണ്ടില്ല; ആ ക്ലിക്കിന് കിട്ടിയത് രണ്ടു ലക്ഷം രൂപ സമ്മാനം

Sep 25, 2022


Police

1 min

വീട്ടിൽനിന്ന്‌ രഹസ്യ ഗോവണി, ബംഗ്ലാവില്‍ ആര്‍ഭാടജീവിതം; മുപ്പതിലധികം കവർച്ചക്കേസുകളിലെ പ്രതി കുടുങ്ങി

Sep 25, 2022


രണ്ടരവർഷത്തെ കാത്തിരിപ്പ്; പിണക്കം മറന്ന് മടങ്ങിയെത്തിയ ഓമനപ്പൂച്ചയെ വാരിപ്പുണർന്ന് ഉടമകൾ

Sep 25, 2022

Most Commented