ചര്‍മത്തിന്റെ തിളക്കം വര്‍ധിപ്പിക്കാനും ഹൃദയാരോഗ്യത്തിനും മികച്ചത്; കുടിക്കാം സോയാ പാല്‍


പ്രതീകാത്മക ചിത്രം | Photo: canva.com/

മീകൃത ആഹാരമെന്ന നിലയിലാണ് പാലിനെ കണക്കാക്കുന്നത്. അതായത് നമ്മുടെ ആരോഗ്യത്തിന് അത്യന്താപേക്ഷിതമായ പോഷകങ്ങളെല്ലാം പാലില്‍ അടങ്ങിയിട്ടുണ്ട്. എന്നാല്‍, മൃഗങ്ങളുടെ പാല്‍ കുടിക്കാത്തവര്‍ നമ്മുടെ ഇടയില്‍ ധാരാളമുണ്ട്. വീഗന്‍ ആഹാരക്രമം പിന്തുടരുന്നവര്‍ക്കും മൃഗങ്ങളുടെ പാല്‍ കുടിക്കാന്‍ കഴിയില്ല. അതിനാല്‍, മൃഗങ്ങളുടെ പാലില്‍നിന്ന് ലഭിക്കുന്ന പോഷകങ്ങള്‍ ആഹാരത്തില്‍ ഉള്‍പ്പെടുത്തേണ്ടതും അത്യാവശ്യമാണ്. ഇതിനുള്ള മികച്ച ഓപ്ഷനാണ് സോയ പാല്‍. കലോറി തീരെ കുറഞ്ഞ, പ്രോട്ടീന്‍, കാല്‍സ്യം, പൊട്ടാസ്യം എന്നിവയുടെ മികച്ച സ്രോതസ്സ് കൂടിയാണ് സോയ പാല്‍. സോയ പാലിന്റെ ആരോഗ്യഗുണങ്ങള്‍ പരിചയപ്പെടാം.

എല്ലുകളുടെ ആരോഗ്യത്തിന്

കാല്‍സ്യത്തിന്റെ മികച്ച സ്രോതസ്സാണ് സോയ പാല്‍. കാല്‍സ്യം എല്ലുകളുടെ വളര്‍ച്ചയ്ക്കും ബലത്തിനും കാല്‍സ്യം അത്യന്താപേക്ഷിതമാണ്. സ്ഥിരമായി സോയ പാല്‍ കുടിക്കുന്നത് എല്ലുകളുടെ ആരോഗ്യം മെച്ചപ്പെടുത്തുകയും സ്ത്രീകളില്‍ ആര്‍ത്തവവിരാമത്തോട് അനുബന്ധിച്ച് കാണപ്പെടുന്ന ഓസ്റ്റിയോപോറോസിസ്(എല്ലുകളുടെ കനം കുറയുന്ന അവസ്ഥ) വരാനുള്ള സാധ്യത കുറയ്ക്കുമെന്നും പഠനങ്ങളില്‍ കണ്ടെത്തിയിട്ടുണ്ട്.

ഹൃദയാരോഗ്യത്തിന്

കൊഴുപ്പിന്റെ അളവ് വളരെ കുറഞ്ഞ സോയ പാല്‍ ഹൃദയാരോഗ്യത്തിന് മികച്ചതാണ്. കൂടാതെ അപൂരിത കൊഴുപ്പുകളും സോയയില്‍ അടങ്ങിയിട്ടുണ്ട്. ഇവ രണ്ടും ഹൃദയാരോഗ്യം മെച്ചപ്പെടുത്താന്‍ സഹായിക്കുന്നു.

ശരീരഭാരം കുറയ്ക്കുന്നു

ശരീരഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് മികച്ച ഓപ്ഷനാണ് സോയ പാല്‍. പ്രോട്ടീനും ഫൈബറും കൂടുതലായി അടങ്ങിയിരിക്കുന്ന സോയ പാല്‍ ഏറെ നേരം വയര്‍ നിറഞ്ഞ തോന്നല്‍ ഉണ്ടാക്കുന്നു. ഇത് വിശപ്പിനെ നിയന്ത്രിക്കുകയും അമിതമായി ഭക്ഷണം കഴിക്കുന്നത് തടയുകയും ചെയ്യുന്നു. പൊണ്ണത്തടി, രക്തസമ്മര്‍ദം എന്നിവ നിയന്ത്രിക്കാനും ഇത് സഹായിക്കുന്നു.

മുടിയുടെ ആരോഗ്യത്തിന്

പ്രോട്ടീന്‍ ധാരാളമായി അടങ്ങിയിരിക്കുന്നതിനാല്‍ സോയാ പാല്‍ കുടിക്കുന്നത് മുടിയുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നു. ഇത് കൂടാതെ മുടി വരണ്ട് പോകുന്നത് തടയുകയും വളര്‍ച്ച ത്വരിതപ്പെടുത്തുകയും ചെയ്യുന്നു.

ചര്‍മാരോഗ്യത്തിന്

ചര്‍മം ഇരുണ്ടുപോകുന്നത് തടഞ്ഞ് ആരോഗ്യം മെച്ചപ്പെടുത്താന്‍ സോയ പാല്‍ സഹായിക്കുന്നു. കോശങ്ങളുടെ പുനഃരുജ്ജീവനത്തിനും ചര്‍മം വരണ്ടുപോകാതെ കാക്കുന്നതിനും സോയ പാല്‍ ഏറെ സഹായിക്കുന്നുണ്ട്. ഇത് കൂടാതെ, ചര്‍മത്തില്‍ കറുത്തകുത്തുകള്‍ ഉണ്ടാകുന്നത് തടയുകയും ചെയ്യുന്നു.

(ശ്രദ്ധിക്കുക: ആഹാരക്രമത്തിൽ മാറ്റം വരുത്തുമ്പോൾ ന്യൂട്രീഷനിസ്റ്റിന്‍റെയോ ആരോഗ്യവിദഗ്ധന്റെയോ ഉപദേശം തേടുക)

Content Highlights: healthy diet, healthy food, health benefits of soy milk, food


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
chintha jerome

2 min

വാഴക്കുലയില്‍ കുടുങ്ങിയ ചിന്ത; നന്ദി പിണറായിക്ക്, ഡോക്ടറേറ്റ് റദ്ദാക്കാന്‍ വകുപ്പുണ്ട്

Jan 30, 2023


kt jaleel, madani

3 min

മഅദനിയെക്കണ്ടു, കണ്ണുനിറഞ്ഞു; ഈ കൊല്ലാക്കൊല കൊടിയ അനീതിയെന്ന് കെ.ടി. ജലീല്‍ 

Jan 28, 2023


Premium

09:50

വീടിനെക്കാള്‍ വില മതിച്ച പൂവ്; ടുലിപ് മാനിയ!

Jan 30, 2023

Most Commented