പ്രതീകാത്മക ചിത്രം | Grihalakshmi (Photo: Dinesh)
പഴങ്ങള്‍കൊണ്ടുള്ള ജ്യൂസ് പോലെ തന്നെ ഏറെ ഗുണകരമാണ് പച്ചക്കറികള്‍ ഉപയോഗിച്ച് തയ്യാറാക്കുന്ന ജ്യൂസുകളും. നിറയെ പോഷകങ്ങള്‍ അടങ്ങിയിരിക്കുന്ന പച്ചക്കറികള്‍ ജ്യൂസ് രൂപത്തില്‍ കഴിക്കുന്നത് ശരീരത്തില്‍ പോഷകത്തിനൊപ്പം ജലാശവും ഉറപ്പുവരുത്തുന്നു. പച്ചക്കറി ജ്യൂസ് കുടിക്കുന്നത് കൊണ്ടുള്ള ആരോഗ്യഗുണങ്ങള്‍ ഏതൊക്കെയെന്ന് നോക്കാം.
നിര്‍ജലീകരണം തടയുന്നു
നമ്മുടെ ശരീരത്തിന്റെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ ജലാംശം പച്ചക്കറി ജ്യൂസ് ഉറപ്പ് വരുത്തുന്നു. ആരോഗ്യവുമായി ഏറെ ബന്ധപ്പെട്ട് നില്‍ക്കുന്നതാണ് ഈ ഘടകം. ശരീരത്തിന്റെ ജലത്തിന്റെ അളവ് ക്രമീകരിക്കുകയും ദഹനപ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്തുകയും ചെയ്യുന്നു. ഇത് കൂടാതെ, ദിവസം മുഴുവന്‍ ഉന്മേഷത്തോടെ ഇരിക്കാന്‍ പച്ചക്കറി ജ്യൂസ് സഹായിക്കുന്നു.
രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കുന്നു
കാരറ്റ്, ബീറ്റ്‌റൂട്ട് എന്നിവയില്‍ ധാരാളമായി വിറ്റാമിനുകളും ധാതുക്കളും ആന്റിഓക്‌സിഡന്റുകളും അടങ്ങിയിരിക്കുന്നു. ഈ ഘടകങ്ങളെല്ലാം ശരീരത്തെ രോഗങ്ങള്‍ പിടിപെടുന്നതില്‍ നിന്ന് സംരക്ഷിക്കുകയും നീര്‍വീക്കം തടയുകയും ചെയ്യുന്നു.
ദഹനം മെച്ചപ്പെടുത്തുന്നു
പച്ചക്കറികളില്‍ ധാരാളമായി നാരുകള്‍ അടങ്ങിയിരിക്കുന്നു. ഇത് ദഹനം ക്രമീകരിക്കുകയും കുടലിലൂടെയുള്ള ഭക്ഷണത്തിന്റെ നീക്കം സുഗമമാക്കുകയും ചെയ്യുന്നു. ഇതിലൂടെ കുടല്‍ വൃത്തിയാക്കപ്പെടുകയും ആരോഗ്യത്തോടെ ഇരിക്കുകയും ചെയ്യുന്നു.
ശരീരഭാരം നിയന്ത്രിക്കുന്നു
ദഹനം കൃത്യമായി നടക്കുന്നതിലൂടെ ശരീരഭാരം ക്രമീകരിക്കാന്‍ കഴിയുന്നു. ശരീരഭാരം നിയന്ത്രിക്കാന്‍ പച്ചക്കറി ജ്യൂസുകള്‍ കുടിക്കാന്‍ ന്യൂട്രീഷനിസ്റ്റുമാര്‍ നിര്‍ദേശിക്കാറുണ്ട്.
ചര്‍മാരോഗ്യം മെച്ചപ്പെടുത്തുന്നു
വരണ്ട ചര്‍മം മിക്കവരെയും അലട്ടുന്ന പ്രശ്‌നമാണ്. പച്ചക്കറി ജ്യൂസ് പതിവായി ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് ഇതൊഴിവാക്കാന്‍ സഹായിക്കും. രക്തം ശുദ്ധീകരിക്കുന്നതിനും ആരോഗ്യപ്രദമായ, തിളങ്ങുന്ന ചര്‍മം സമ്മാനിക്കുന്നതിനും പച്ചക്കറി ജ്യൂസ് സഹായിക്കുന്നു.
(ശ്രദ്ധിക്കുക: ആഹാരക്രമത്തിൽ മാറ്റം വരുത്തുമ്പോൾ ന്യൂട്രീഷനിസ്റ്റിൻെറയോ ആരോഗ്യവിദഗ്ധന്റെയോ ഉപദേശം തേടുക)
Content Highlights: health benefits of including vegetable juice, food, healthy food
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..