റിവേപ്പിലയുടെ ആയുര്‍വേദ ഗുണങ്ങള്‍ കേള്‍ക്കാത്തവര്‍ കുറവായിരിക്കും. മുടികൊഴിച്ചിലിനും സൗന്ദര്യ സംരക്ഷണത്തിനും ഭക്ഷണത്തിന് രുചികൂട്ടാനുമെല്ലാം കറിവേപ്പില മുന്നില്‍ തന്നെയുണ്ട്. കരളീയ ഭക്ഷണത്തിലെ ഒരു പ്രധാന ചേരുവകൂടിയാണ് കറിവേപ്പില. എന്നാല്‍ കറിവേപ്പില ഭക്ഷണത്തില്‍ നിന്ന് എടുത്തു കളയുകയാണ് മിക്കവരുടെയും പതിവ്. ഭക്ഷണത്തോടൊപ്പം കറിവേപ്പിലയും കഴിക്കുന്നതാണ് ആരോഗ്യത്തിന് നല്ലത്. കറിവേപ്പില കൊണ്ടുള്ള ചില  പൊടിക്കൈകള്‍ പരീക്ഷിച്ചാലോ

1. വായ്‌നാറ്റം അകറ്റാന്‍ എല്ലാ ദിവസവും ഒന്നോ രണ്ടോ കറിവേപ്പില വെറുതേ വായിലിട്ട് അഞ്ച് മിനിട്ട് ചവയ്ക്കുക. ശേഷം വായ നന്നായി കഴുകാം.

2. മനംപുരട്ടല്‍, ഛര്‍ദി എന്നിവ മാറാന്‍ കുറച്ച് കറിവേപ്പില നന്നായി ഉണക്കിപൊടിച്ചതില്‍ നെയ് ചേര്‍ത്ത് കഴിക്കാം

3. കറിവേപ്പില ചേര്‍ത്തരച്ച ചട്ണി ചപ്പാത്തിക്കും റോട്ടിക്കുമൊപ്പം നല്ല കോമ്പിനേഷനാണ്.

4. വായിലെ അള്‍സര്‍ പലര്‍ക്കും പ്രശ്‌നമാണ്. ഇവ വേഗം ഉണങ്ങാന്‍ ഉണക്കിപ്പൊടിച്ച കറിവേപ്പില തേനില്‍ ചാലിച്ച് പുരട്ടിയാല്‍ മതി.

5. കറിവേപ്പില ഇട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നത് രോഗപ്രതിരോധ ശക്തി നല്ലതാണ്. ഒന്നോ രണ്ടോ ഇലയിട്ട് വെള്ളം തിളപ്പിച്ച ശേഷം ചെറു ചൂടില്‍ കുടിക്കുന്നതാണ് നല്ലത്.

Content Highlights: health benefits of Curry leaves