പ്രതീകാത്മക ചിത്രം | Photo: Getty Images
വൈവിധ്യങ്ങള്‍ നിറഞ്ഞ ഇന്ത്യയുടെ ഭക്ഷണസംസ്കാരത്തില്‍ ഒഴിച്ചുകൂടാനാവാത്ത ഒന്നാണ് കറിവേപ്പില. രുചി വര്‍ധിപ്പിക്കാന്‍ മാത്രമല്ല ഔഷധ ഗുണത്തിലും കറിവേപ്പില മുന്നില്‍ തന്നെയാണ്.
വിറ്റാമിന്‍ എ, വിറ്റാമിന്‍ സി, പൊട്ടാസ്യം, കാല്‍സ്യം, ഫൈബര്‍, കോപ്പര്‍, അയണ്‍ തുടങ്ങി നിരവധി പോഷകഘടകങ്ങളുടെ കലവറയാണ് കറിവേപ്പില. ശരീരഭാരം കുറയ്ക്കാനും പ്രമേഹത്തെ നിയന്ത്രിക്കുവാനും കറിവേപ്പില ഉത്തമ ഔഷധമാണ്. കൂടാതെ, ദഹനവ്യവസ്ഥയുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നതിനും കൊളസ്ട്രോള്‍ കുറയ്ക്കുന്നതിനും കറിവേപ്പില സഹായിക്കുമെന്ന് കണ്ടെത്തിയിട്ടുണ്ട്.
ശരീരത്തില്‍ ചീത്ത കൊളസ്ട്രോള്‍ അടിഞ്ഞുകൂടുന്നത് ഹൃദയാഘാത സാധ്യത വര്‍ധിപ്പിക്കുന്നു. ഭക്ഷണത്തില്‍ കറിവേപ്പില ഉള്‍പ്പെടുത്തുന്നത് കൊളസ്ട്രോളിന്റെ അളവ് നിയന്ത്രിക്കാന്‍ സഹായിക്കുന്നു. ഇതിലൂടെ ഹൃദയാഘാത സാധ്യത കുറയ്ക്കാനും കഴിയും.
രക്തത്തിലെ പഞ്ചസാരയുടെയും കൊഴുപ്പിന്റെയും അളവില്‍ കാര്യമായ വ്യത്യാസം വരുത്താന്‍ കറിവേപ്പിലയ്ക്കു കഴിഞ്ഞതായി കണ്ടെത്തിയെന്ന് അമേരിക്കന്‍ ജേണലായ ചൈനീസ് മെഡിസിന് പ്രസിദ്ധീകരിച്ച പഠനത്തില്‍ വ്യക്തമാക്കുന്നു.
പ്രമേഹബാധിതരായ എലികളിലാണ് പഠനം നടത്തിയത്. പത്ത് ദിവസം കറിവേപ്പിലയുടെ സത്ത് എലികള്‍ക്കു നല്‍കിയാണ് പരീക്ഷണം നടത്തിയത്.
Content highlights: health benefits of curry leaves this indian herb may help manage cholesterol
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..