ഗോതമ്പുകൊണ്ടുണ്ടാക്കുന്ന ചപ്പാത്തിയില്‍ എണ്ണ, നെയ്യ് എന്നിവയൊന്നുംതന്നെ ചേര്‍ക്കുന്നില്ലെങ്കില്‍ അവ വളരെ ആരാഗ്യകരമായ ഒന്നുതന്നെയാണ്. ചപ്പാത്തി കഴിക്കുന്നതുവഴി കിട്ടുന്ന ചില ഗുണങ്ങളാണ് താഴെ കൊടുത്തിരിക്കുന്നത്.
സുഖകരമായ ദഹനക്രിയ
ദഹിക്കാന്‍ എളുപ്പമുള്ള ഒന്നാണ് ചപ്പാത്തി. ഗോതമ്പിലെ നാരുകളുടെ ഉപയോഗം ദഹനം മെച്ചപ്പെടുത്താനും മെറ്റബോളിസത്തെ വേഗത്തിലാക്കാനും സഹായിക്കുന്നു. പതിവായി ഗോതമ്പ് ഉപഭോഗം, ഉപാപചയ രോഗം കുറയ്ക്കാന്‍ മാത്രമല്ല, ഭാരം കുറയ്ക്കാനും സഹായിക്കും.
ആരോഗ്യകരമായ ചര്‍മം
ചപ്പാത്തിയില്‍ ചര്‍മത്തിന്റെ ആരോഗ്യത്തിനാവശ്യമുള്ള സിങ്കും മറ്റ് ധാതുക്കളും അടങ്ങിയിട്ടുണ്ട്. ഗോതമ്പിലെ സെലിനിയം, വിറ്റാമിന്‍ ഇ, സിങ്ക് എന്നിവ ചര്‍മത്തെ പോഷിപ്പിക്കും. മുഖക്കുരു തടയുന്നതിനും സൂര്യതാപം കൊണ്ടുള്ള കരിവാളിപ്പ് തടയാനും സഹായിക്കുന്നു. കൂടാതെ, ഉയര്‍ന്ന ഫൈബര്‍ ഉള്ളടക്കം ദഹനേന്ദ്രീയ വ്യവസ്ഥയെ മികച്ചരീതിയില്‍ സൂക്ഷിക്കുന്നു. ഇത് പതിവായി വിഷവസ്തുക്കളെ നീക്കംചെയ്യാന്‍ സഹായിക്കുന്നു. ഇത് ചര്‍മത്തെ സുഗമമാക്കി യൗവനം നിലനിര്‍ത്താന്‍ സഹായിക്കുന്നു.
ഹീമോഗ്ലോബിന്‍ നില ആരോഗ്യകരമായി നിലനിര്‍ത്താന്‍
ചപ്പാത്തി എന്നത് ഇരുമ്പിന്റെ കലവറയാണ്. അതിനാല്‍ ചപ്പാത്തി ശരീരത്തില്‍ എത്തുമ്പോള്‍ അവ ശരീരത്തിലെ ഹീമോഗ്ലോബിന്റെ അളവ് സമതുലിതാവസ്ഥയില്‍ കൊണ്ടുവരാന്‍ സഹായിക്കുന്നു. ഇരുമ്പിന്റെ കുറവ്, അല്ലെങ്കില്‍ അനീമിയയുടെ അപകടങ്ങള്‍ കുത്തനെ കുറയ്ക്കുന്നു. മാത്രമല്ല, ചപ്പാത്തി കഴിക്കുന്നതുവഴി ചുവന്ന രക്ത കോശങ്ങളും വെളുത്ത രക്തകോശങ്ങളും വേണ്ടും വിധത്തില്‍ ഉത്പാദിപ്പിക്കാന്‍ ശരീരത്തിന് കഴിയും.
കടയില്‍നിന്ന് വാങ്ങുന്ന റെഡിമേഡ് ചപ്പാത്തിയാണെങ്കില്‍ അവ നല്ലതാണെന്നും മായം ഒന്നും ചേര്‍ത്തിട്ടില്ലെന്നും ബോധ്യപ്പെട്ടതിനു ശേഷം മാത്രം ഭക്ഷണക്രമത്തില്‍ ഉള്‍പ്പെടുത്തുക. ചപ്പാത്തി ഭക്ഷണക്രമത്തില്‍ ഇതുവരെ ഉള്‍പ്പെടുത്താത്തവര്‍ നിങ്ങളുടെ ഡോക്ടറോട് അല്ലെങ്കില്‍ ഡയറ്റീഷ്യനോട് ചോദിച്ചതിന് ശേഷം മാത്രം ഇത് ഭക്ഷണരീതിയില്‍ ഉള്‍പ്പെടുത്തുക.
Content Highlights: Health Benefits of Chappathi