തിളങ്ങുന്ന ചര്‍മ്മത്തിന് അവക്കാഡോ കഴിക്കാം 


1 min read
Read later
Print
Share

അവക്കാഡോ

വക്കാഡോ എല്ലാവര്‍ക്കും അത്രയേറെ ഇഷ്ടമുള്ള പഴമല്ല. വില കൂടിയ പഴമായതിനാലും അതിന്റെ പ്രത്യേക രുചിയും പലപ്പോഴും ആളുകള്‍ക്ക് അത് വാങ്ങുന്നതില്‍ നിന്നും പിന്നോട്ടുവലിക്കുന്ന ഘടകമാണ്. എന്നാല്‍ വളരെയേറെ ആരോഗ്യഗുണങ്ങള്‍ പ്രദാനം ചെയ്യുന്ന ഒന്നാണിതെന്ന് മനസിലാക്കാം.

അവക്കാഡോയില്‍ വിറ്റാമിനുകളും ആന്റി ഓക്സിഡന്റുകളും ധാരാളം അടങ്ങിയിട്ടുണ്ട്. ഫൈബര്‍ ധാരാളം അടങ്ങിയിരിക്കുന്ന അവക്കാഡോ ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കും. ഇതിലുള്ള ഫാറ്റി ആസിഡുകള്‍ ആരോഗ്യത്തെ സംരംക്ഷിക്കും. കൂടാതെ ഹൃദയാരോഗ്യത്തിനും പ്രമേഹം നിയന്ത്രിക്കാനും ഇത് ഗുണം ചെയ്യും.

ശരീരത്തിലെ ചീത്ത കൊളസ്‌ട്രോള്‍ കുറച്ചുകൊണ്ടുവരാനും നല്ല കൊളസ്‌ട്രോള്‍ നില കൂട്ടാനും ഇത് സഹായിക്കും. പതിവായി ഒരു അവക്കാഡോ പഴം കഴിക്കുന്നത് നല്ലൊരു ശീലമാണ്. ഇവയില്‍ പൊട്ടാസ്യം ധാരാളം അടങ്ങിയതിനാല്‍ ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെ നിയന്ത്രിക്കുകയും അതുവഴി ഹൃദയാരോഗ്യം സംരക്ഷിക്കുകയും ചെയ്യും. വയറില്‍ സ്ഥിരമായ പ്രശനങ്ങളുള്ളവര്‍ക്ക് ഇത് ശീലമാക്കാം. വയറിന്റെ ആരോഗ്യത്തിനും ഇവ വളരെ നല്ലതാണ്.

ചര്‍മ്മത്തിലെ ദൃഢതയും ഇലാസ്തികതയും നിലനിര്‍ത്തുന്ന കൊളാജന്‍ വര്‍ധിപ്പിക്കാന്‍ അവക്കാഡോയില്‍ അടങ്ങിയിരിക്കുന്ന ഒമേഗ 3 ഫാറ്റി ആസിഡ് സഹായിക്കും. ചര്‍മ്മത്തിലെ ജലാംശം നിലനിര്‍ത്താനും ഇവയ്ക്ക് കഴിവുണ്ട്.. അതിനാല്‍ തന്നെ ചര്‍മ്മം കൂടുതല്‍ ചെറുപ്പമായി തോന്നുകയും ചെയ്യും.

അവക്കാഡോയില്‍ അടങ്ങിയിരിക്കുന്ന ആന്റി ഓക്സിഡന്റുകള്‍ സൂര്യപ്രകാശം മൂലമുണ്ടാകുന്ന പ്രശ്‌നങ്ങളില്‍ നിന്ന് ചര്‍മ്മത്തെ സംരക്ഷിക്കാന്‍ സഹായിക്കുന്നു. ഗര്‍ഭിണികള്‍ക്ക് കഴിക്കാന്‍ ഉത്തമമായ ഒരു ഭക്ഷണം കൂടിയാണ്. സ്മൂത്തി, ഷേയ്ക്ക്, സലാഡ് എന്നീ രൂപത്തിലാക്കി അവക്കാഡോ കഴിക്കുന്നത് ഗുണം ചെയ്യും. പ്രോട്ടീന്റെ കലവറ കൂടിയാണിത്.

(ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ഭക്ഷണകമത്തില്‍ മാറ്റം വരുത്തുക.)


Content Highlights: health benefits ,avocado, fruits

അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
.

1 min

വിഷാദവും ഉറക്കമില്ലായ്മയും നേരിടാൻ റാഗി ; അറിഞ്ഞിരിക്കാം ഗുണങ്ങൾ

Sep 24, 2023


.

2 min

 ശരീരഭാരം കുറയ്ക്കാന്‍ പുതിനയില ; അറിഞ്ഞിരിക്കാം ഗുണങ്ങള്‍ 

Sep 24, 2023


.

12 min

പുട്ടും മട്ടനും പോലെ അടിപൊളിയാണ്  കല്ലു-മാത്തു കോംബോയും|കൊച്ചിയിലെത്തിയ കൊതിയന്മാര്‍

Sep 14, 2022


Most Commented