രക്തസമ്മര്‍ദം നിയന്ത്രിക്കാന്‍ തൈരിനാകുമോ? പഠനം പറയുന്നത്..


ലോകത്തില്‍ നൂറ് കോടിയിലധികം പേര്‍ രക്തസമ്മര്‍ദത്തിന്റെ പ്രശ്‌നങ്ങള്‍ അഭിമുഖീകരിക്കുന്നുണ്ടെന്ന് ദേശീയ വാര്‍ത്താ ഏജന്‍സിയായ എ.എന്‍.എ. നേരത്തെ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

പ്രതീകാത്മക ചിത്രം | Photo: Getty Images

പറഞ്ഞാലും പറഞ്ഞാലും തീരാത്തവയാണ് തൈരിന്റെ ഗുണങ്ങള്‍. സൗന്ദര്യസംരക്ഷണത്തിനും ദഹനവ്യവസ്ഥയുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനും തൈര് കഴിക്കുന്നത് ഉത്തമമാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇതിനുപുറമെ തൈരിന്റെ മറ്റൊരു ഗുണം കൂടി വിശദീകരിക്കുന്ന പുതിയൊരു പഠന റിപ്പോര്‍ട്ടുകൂടി പുറത്തുവന്നിരിക്കുകയാണ് ഇപ്പോള്‍. യൂണിവേഴ്‌സിറ്റി ഓഫ് സൗത്ത് ഓസ്‌ട്രേലിയയിലെ ഗവേഷകരാണ് പഠനത്തിന് പിന്നില്‍. ദിവസവും തൈര് ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് രക്തസമ്മര്‍ദം നിയന്ത്രിക്കാന്‍ സഹായിക്കുമെന്ന് ഈ പഠനം വ്യക്തമാക്കുന്നു.

ലോകത്തില്‍ നൂറ് കോടിയിലധികം പേര്‍ രക്തസമ്മര്‍ദത്തിന്റെ പ്രശ്‌നങ്ങള്‍ അഭിമുഖീകരിക്കുന്നുണ്ടെന്ന് ദേശീയ വാര്‍ത്താ ഏജന്‍സിയായ എ.എന്‍.എ. നേരത്തെ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ഉയര്‍ന്ന രക്തസമ്മര്‍ദം ഹൃദയാരോഗ്യത്തെ ബാധിക്കുകയും ഹാര്‍ട്ട് അറ്റാക്കിനുവരെ കാരണമാകുകയും ചെയ്യും.പാലുകൊണ്ടുള്ള ഉത്പന്നങ്ങളെല്ലാം, പ്രത്യേകിച്ച് തൈര് രക്തസമ്മര്‍ദം നിയന്ത്രിച്ചു നിര്‍ത്താന്‍ സഹായിക്കുമെന്ന് കണ്ടെത്തിയിട്ടുണ്ട്. പാലുത്പന്നങ്ങളില്‍ അടങ്ങിയിരിക്കുന്ന കാല്‍സ്യം, മഗ്നീഷ്യം, പൊട്ടാസ്യം തുടങ്ങിയ പോഷകങ്ങളാണ് ഇതിനുകാരണം. അമിത രക്തസമ്മര്‍ദം കുറയ്ക്കുന്നതിന് ഇതെല്ലാം സഹായിക്കുന്നുണ്ട്-പഠനത്തിന് നേതൃത്വം നല്‍കിയ ഡോ. അലക്‌സാന്‍ഡ്ര വേഡ് പറഞ്ഞു.

ഇത് കൂടാതെ രക്തസമ്മര്‍ദം കുറയ്ക്കുന്ന പ്രോട്ടീന്‍ പുറത്ത് വിടുന്ന ബാക്ടീരിയ തൈരില്‍ അടങ്ങിയിരിക്കുന്നു. ഉയര്‍ന്ന രക്തസമ്മര്‍ദമുള്ളവരില്‍ ചെറിയ അളവില്‍ തൈര് കഴിക്കുന്നത് പോലും മാറ്റമുണ്ടാക്കുന്നതായി പഠനത്തില്‍ കണ്ടെത്താന്‍ കഴിഞ്ഞു-അവര്‍ കൂട്ടിച്ചേര്‍ത്തു.

health benefit of yogurt, yogurt will decrease highblood pressure new study says


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


photo: Getty Images

1 min

മനോഹരം...മെസ്സി.... മാറഡോണയുടെ ഗോള്‍നേട്ടം മറികടന്നു

Dec 4, 2022


argentina vs australia

3 min

ആളിക്കത്തി അര്‍ജന്റീന! ഓസ്‌ട്രേലിയയെ തകര്‍ത്ത് മെസ്സിയും സംഘവും ക്വാര്‍ട്ടര്‍ ഫൈനലില്‍

Dec 4, 2022

Most Commented