പ്രതീകാത്മക ചിത്രം | Photo: Getty Images
ഒരാളുടെ ഒരു ദിവസത്തെ ഏറ്റവും പ്രധാനപ്പെട്ട ആഹാരമാണ് പ്രഭാതഭക്ഷണം. നീണ്ട ഇടവേളയ്ക്ക് ശേഷം കഴിക്കുന്ന പ്രഭാതഭക്ഷണം പോഷകസമൃദ്ധമായിരിക്കണമെന്ന് ആരോഗ്യവിദഗ്ധര്‍ നിര്‍ദേശിക്കുന്നു. പ്രോട്ടീനും വിറ്റാമിനുകളും ധാരാളമായി അടങ്ങിയ ഭക്ഷണങ്ങളാണ് പ്രഭാതഭക്ഷണത്തില്‍ ഉള്‍പ്പെടുത്തേണ്ടത്. ഇതില്‍ മുന്‍പന്തിയിലാണ് മുളപ്പിച്ച ധാന്യങ്ങള്‍. മുളപ്പിച്ച ധാന്യങ്ങള്‍ കഴിക്കുന്നതുകൊണ്ടുള്ള നേട്ടങ്ങള്‍ വിവരിക്കുകയാണ് പ്രമുഖ ന്യൂട്രീഷനിസ്റ്റായ സുമന് തിബ്രെവാല. ഇന്‍സ്റ്റഗ്രാം പേജില്‍ പങ്കുവെച്ച പോസ്റ്റിലൂടെ മുളപ്പിച്ച ധാന്യങ്ങള്‍ കഴിക്കുമ്പോള്‍ ശരീരത്തിന് ലഭിക്കുന്ന നേട്ടങ്ങള്‍ ഏതെല്ലാമെന്ന് വിവരിക്കുന്നു.
പോഷകങ്ങളുടെ കലവറയാണ് മുളപ്പിച്ച ധാന്യങ്ങള്‍. പ്രോട്ടീന്‍, ഫൈബര്‍, വിറ്റാമിന്‍ എ, വിറ്റാമിന്‍ സി, പൊട്ടാസ്യം, കാല്‍സ്യം, ഫോസ്ഫറസ് എന്നിവയെല്ലാം അവയില്‍ ധാരാളമായി അടങ്ങിയിരിക്കുന്നു. മുളപ്പിക്കല്‍ പ്രക്രിയയിലൂടെ ഈ പോഷകങ്ങള്‍ നമ്മുടെ ശരീരത്തിലെത്തി അവ വേഗത്തില്‍ ആഗിരണം ചെയ്യുകയും ചെയ്യും-അവര്‍ പോസ്റ്റില്‍ വ്യക്തമാക്കുന്നു.
ഇത് കൂടാതെ, ആന്റി ഓക്സിഡന്റുകളുടെ മികച്ച സ്രോതസ്സാണ് മുളപ്പിച്ച ധാന്യങ്ങള്‍. ഇത് കൂടാതെ, അവയ്ക്ക് കാന്‍സറിനെ പ്രതിരോധിക്കാനുള്ള കഴിവുണ്ടെന്നും സുമന് ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ അവകാശപ്പെടുന്നു.
(ശ്രദ്ധിക്കുക: ആഹാരക്രമത്തില്‍ മാറ്റം വരുത്തുമ്പോള്‍ ന്യൂട്രീഷനിസ്റ്റിന്റെയോ ആരോഗ്യവിദഗ്ധന്റെയോ നിര്‍ദേശം തേടുക)
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..