പ്രതീകാത്മക ചിത്രം | Photo: canva.com/
പോഷകസമൃദ്ധവും ഏറെ രുചികരവുമായ പഴങ്ങളിലൊന്നാണ് കൈതച്ചക്ക. പോഷകങ്ങള്‍ക്ക് പുറമേ ആന്റിഓക്സിഡന്റുകള്‍, ആരോഗ്യപ്രദമായ എന്‍സൈമുകള്‍ എന്നിവയെല്ലാം കൈതച്ചക്കയില്‍ ധാരാളമായി അടങ്ങിയിരിക്കുന്നു. കൈതച്ചക്ക കഴിക്കുന്നത് കൊണ്ടുള്ള ആരോഗ്യഗുണങ്ങളും നിരവധിയാണ്. വിറ്റാമിനുകളായ എ, സി, കെ, ഫോസ്ഫറസ്, കാല്‍സ്യം, സിങ്ക് എന്നിവയെല്ലാം കൈതച്ചക്കയില്‍ അടങ്ങിയിട്ടുണ്ട്.
ദഹനം മെച്ചപ്പെടുത്തുന്നു
അമിതമായി ഭക്ഷണം കഴിക്കുകയോ അല്ലെങ്കില്‍ കൂടുതല്‍ കൊഴുപ്പും എണ്ണയുമടങ്ങിയ ഭക്ഷണം കഴിക്കുകയോ ചെയ്യുമ്പോള്‍ വയറിനുള്ളില്‍ അസ്വസ്ഥത ഉണ്ടാകാനുള്ള സാധ്യത ഏറെയാണ്. ഇത്തരം സന്ദര്‍ഭങ്ങളില്‍ കൈതച്ചക്ക കഴിക്കുന്നത് ഉത്തമമാണ്. കൈതച്ചക്കയോ ജ്യൂസോ കഴിക്കാം. കൈതച്ചക്കയിലെ ബ്രോമെലെയന് എന്‍സൈം, ഫൈബര്‍, വിറ്റാമിന്‍ സി എന്നിവ വയറിനുള്ളിലെ അസ്വസ്ഥതകള്‍ കുറച്ച് ദഹനം മെച്ചപ്പെടുത്താന്‍ സഹായിക്കുന്നു.
എല്ലുകളുടെ ബലത്തിന്
മാംഗനീസിന്റെ മികച്ച സ്രോതസ്സാണ് കൈതച്ചക്ക. ഇത് എല്ലുകളുടെ ബലത്തിന് അത്യന്താപേക്ഷിതമായ ഘടകമാണ്. നിശ്ചിത അളവില്‍ കൈതച്ചക്ക ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് ആരോഗ്യമുള്ള ശരീരം നിലനിര്‍ത്താനും എല്ലുകളെ ബലപ്പെടുത്താനും ഉപകരിക്കും.
രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കുന്നു
വിറ്റാമിന്‍ സിയുടെ കലവറയാണ് കൈതച്ചക്ക. ശരീരത്തിന്റെ രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കാന്‍ ഏറെ സഹായിക്കുന്ന ഘടകമാണ് വിറ്റാമിന്‍ സി. ഇത് കൂടാതെ, കൈതച്ചക്കയിലടങ്ങിയിട്ടുള്ള പോഷകങ്ങളും ആന്റിഓക്സിഡന്റുകളും രോഗങ്ങള്‍ക്കെതിരേയുള്ള പോരാട്ടത്തിന് സഹായിക്കുന്നു.
ശരീരഭാരം കുറയ്ക്കുന്നു
പൈനാപ്പിള്‍ സ്ഥിരമായി കഴിക്കുന്നതിലൂടെ ശരീരഭാരം നിയന്ത്രിക്കാന്‍ കഴിയുമെന്ന് പഠനങ്ങള്‍ വ്യക്തമാക്കുന്നു. ശരീരത്തില്‍ കൊഴുപ്പ് അടിഞ്ഞുകൂടുന്നത് കുറയ്ക്കുകയും കൊഴുപ്പിനെ വിഘടിക്കാന്‍ സഹായിക്കുകയും ചെയ്യുന്നു.
(ശ്രദ്ധിക്കുക: ആഹാരക്രമത്തില്‍ മാറ്റം വരുത്തുമ്പോള്‍ ന്യൂട്രീഷനിസ്റ്റിന്റെയോ ആരോഗ്യവിദഗ്ധന്റെയോ ഉപദേശം തേടുക)
Content Highlights: healthy diet, healthy food, health benefit of pineapple, food
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..