ഹൃദയാരോഗ്യത്തിനും നല്ല ഉറക്കത്തിനും മികച്ചത്; ആരോഗ്യഗുണങ്ങളാല്‍ സമ്പന്നമാണ് മുരിങ്ങ


മുരിങ്ങയില കഴിക്കുന്നത് രക്തത്തിലെ ആന്റിഓക്‌സിഡന്റിന്റെ അളവ് വര്‍ധിപ്പിക്കുന്നു.

പ്രതീകാത്മക ചിത്രം | Photo: canva.com/

നമ്മുടെ നാട്ടില്‍ സുലഭമായി കാണുന്ന ഇലക്കറിയാണ് മുരിങ്ങയില. പോഷകഗുണങ്ങളാല്‍ സമ്പന്നമായ മുരിങ്ങയില ഔഷധാവശ്യങ്ങള്‍ക്കും വ്യാപകമായി ഉപയോഗിച്ചു വരുന്നു. മുരിങ്ങയില ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് ഏറെ ആരോഗ്യഗുണങ്ങള്‍ നല്‍കുന്നു. ഇതിന്റെ ഇലയ്ക്ക് പുറമെ പൂവും കായുമെല്ലാം ഭക്ഷ്യയോഗ്യമാണ്.

ഹൃദയാരോഗ്യത്തിന്

രക്തത്തില്‍ കൊളസ്‌ട്രോളിന്റെ അളവ് കുറയ്ക്കാന്‍ മുരിങ്ങയില സഹായിക്കുന്നുണ്ട്. ഇതിലൂടെ ഹൃദയാരോഗ്യം മെച്ചപ്പെടുന്നു. ഹൃദയാഘാതം, ഹൃദ്രോഗങ്ങള്‍ എന്നിവയ്ക്കുള്ള സാധ്യത കുറയുന്നു. കൂടാതെ, മുരിങ്ങയിലയില്‍ സിങ്കിന്റെ അളവ് വളരെ കൂടുതലാണ്. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും സഹായിക്കുന്നുണ്ട്.

ആന്റിഓക്‌സിഡന്റുകളുടെ കലവറ

മുരിങ്ങയില കഴിക്കുന്നത് രക്തത്തിലെ ആന്റിഓക്‌സിഡന്റിന്റെ അളവ് വര്‍ധിപ്പിക്കുന്നു. ഹൃദ്രോഗങ്ങള്‍ തുടങ്ങിയ ഗുരുതര ആരോഗ്യപ്രശ്‌നങ്ങളില്‍ നിന്ന് ഇത് സംരക്ഷണം നല്‍കുന്നു.

ദഹനപ്രശ്‌നങ്ങള്‍ക്ക് പരിഹാരം

മുരിങ്ങയില കഴിക്കുന്നത് ദഹനപ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സഹായിക്കുന്നു. അള്‍സര്‍ സംബന്ധമായ പ്രശ്‌നങ്ങള്‍, ഗ്യാസ്ട്രബിള്‍, അവയറിനുള്ളിലെ അസ്വസ്ഥതകള്‍, മലബന്ധം എന്നിവ തടയാന്‍ മുരിങ്ങയില സഹായിക്കുന്നു.

ഉറക്കം മെച്ചപ്പെടുത്തുന്നു

നല്ല ഉറക്കം കിട്ടുന്നതിന് മുരിങ്ങയില കഴിക്കുന്നത് സഹായിക്കുന്നു. പോഷകഗുണം ഏറെയുള്ള മുരിങ്ങയില ഇടയ്ക്ക് ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് ഉന്മേഷം വര്‍ധിപ്പിക്കുകയും അവശ്യപോഷകങ്ങള്‍ ലഭ്യമാക്കുകയും ശരീരത്തിലെ നീര്‍ക്കെട്ടുകള്‍ ഒഴിവാക്കാന്‍ സഹായിക്കുകയും ചെയ്യുന്നു.

(ശ്രദ്ധിക്കുക: ആഹാരക്രമത്തില്‍ മാറ്റം വരുത്തുമ്പോള്‍ ന്യൂട്രീഷനിസ്റ്റിന്റെയോ ആരോഗ്യവിദഗ്ധന്റെയോ ഉപദേശം തേടുക)

Content Highlights: healthy diet, healthy food, health benefit of moringa, food


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Malala Yousafzai

2 min

ഭര്‍ത്താവിന്റെ അഴുക്കുപിടിച്ച സോക്‌സുകള്‍ സോഫയില്‍; വേസ്റ്റ് ബിന്നിലേക്ക് വലിച്ചെറിഞ്ഞെന്ന് മലാല

Feb 5, 2023


marriage

1 min

ചെന്നൈയിലെ ഫ്‌ളാറ്റില്‍ ലളിതമായ ചടങ്ങ്; പ്രിയദര്‍ശന്റേയും ലിസിയുടേയും മകന്‍ സിദ്ധാര്‍ഥ് വിവാഹിതനായി

Feb 3, 2023


.

1 min

ഇഡ്ഡലിയോട് ഈ കടുംകൈ വേണ്ടെന്ന് വിമര്‍ശനം; പാഴായി പരീക്ഷണം

Feb 5, 2023

Most Commented