ഏറെ പ്രശസ്തമായ പാനീയങ്ങളിലൊന്നാണ് കൊംബുച്ച ടീ. ദാഹ ശമിനി എന്നതിനു പുറമെ ആരോഗ്യപ്രദവുമാണ് കൊംബുച്ച ടീ.
ഏകദേശം രണ്ടായിരത്തില്‍ അധികം വര്‍ഷം പഴക്കമുണ്ട് കൊംബുച്ച ടീയുടെ പിറവിക്ക്. ഗ്രീന്‍ ടീയുടെ ഒപ്പമോ ബ്ലാക്ക് ടീയുടെ ഒപ്പമോ പഞ്ചസായും യീസ്റ്റും ബാക്ടീരിയയും ചേര്‍ത്ത് പുളിപ്പിക്കല്‍ പ്രക്രിയയിലൂടെയാണ് ഈ വിശിഷ്ട പാനീയം തയ്യാറാക്കുന്നത്. പ്രോബയോട്ടിക് ധാരാളമായി അടങ്ങിയിരിക്കുന്ന ഇത് ദഹനവ്യവസ്ഥയുടെ ആരോഗ്യം സംരക്ഷിക്കുന്നു. 

ഔഷധഗുണം ഏറെയുള്ളതിനാലും ആരോഗ്യത്തെ പരിരക്ഷിക്കുന്നതിനാലും കൊംബുച്ച ടീ അനശ്വരതയുടെ ചായ എന്നാണ് അറിയപ്പെടുന്നത്. കൊംബുച്ച ടിയുടെ പിറവിയെസംബന്ധിച്ച് ഒട്ടേറെ അഭ്യൂഹങ്ങള്‍ നിലനില്‍ക്കുന്നുണ്ടെങ്കിലും ചൈനയിലെ ക്വിന്‍ രാജവംശത്തിന്റെ തുടക്കകാലമായ 221 ബി.ഇ.സി.യിലാണ് ഇതിന്റെ ആദ്യ റെസിപ്പി പുറത്തുവരുന്നത്. എന്നാല്‍, 414 ബി.ഇ.സി.യില്‍ കൊറിയക്കാരനായ ഒരു ഡോക്ടര്‍ കൊംബുച്ച ഉണ്ടാക്കുന്ന രീതി ജപ്പാനില്‍ അവതരിപ്പിച്ചതായി പറയപ്പെടുന്നുണ്ട്.

ഗുണങ്ങള്‍

1. ചയാപചയപ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്തുന്നു.
2. മലബന്ധം ഇല്ലാതാക്കുന്നു
3. ശരീരത്തിലെ നീര്‍ക്കെട്ടുകള്‍ കുറയ്ക്കുന്നു
4. കാന്‍സറിനെ ചെറുക്കാന്‍ സഹായിക്കുന്നു
5. രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കുന്നു
6. വിഷാദരോഗത്തെ ചെറുക്കാന്‍ സഹായിക്കുന്നു
7. ഹൃദയം, കരള്‍ എന്നിവയുടെ ആരോഗ്യം മെചപ്പെടുത്തുന്നു
8. രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമീകരിക്കുന്നു. 
9. ശരീരഭാരം നിയന്ത്രിക്കുന്നു

Content highlights: health benefit of kombucha tea recipe of kombucha tea