പ്രതീകാത്മക ചിത്രം | Photo: canva.com/
ചായയോ കാപ്പിയോ കുടിച്ച് ദിവസം ആരംഭിക്കുന്നവരാണ് നമ്മള് ഇന്ത്യക്കാരില്‍ ഭൂരിഭാഗവും. എന്നാല്‍, ഇവയില്‍ രണ്ടിലുമടങ്ങിയിരിക്കുന്ന കഫീന്‍ എന്ന ഘടകം പലവിധ ആരോഗ്യപ്രശ്നങ്ങളും സൃഷ്ടിക്കാന്‍ കാരണമാകുന്നതായി പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. എന്നാല്‍, ഇവ രണ്ടുമായി താരതമ്യം ചെയ്യുമ്പോള്‍ കഫീന്റെ അളവ് കുറഞ്ഞ ഗ്രീന്‍ ടീ ഏറെ ആരോഗ്യപ്രദമാണെന്ന് ആരോഗ്യവിദഗ്ധര്‍ പറയുന്നു. ഗ്രീന്‍ ടീ ആഹാരക്രമത്തില്‍ ഉള്‍പ്പെടുത്തുന്നത് അനേകം ആരോഗ്യഗുണങ്ങള്‍ നല്‍കുമെന്നും പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നു.
രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കുന്നു
ദിവസവും നിശ്ചിത അളവില്‍ ഗ്രീന്‍ ടീ കുടിക്കുന്നത് രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കുന്നു. ഇതില്‍ അടങ്ങിയിരിക്കുന്ന ആന്റിഓക്സിഡന്റുകള്‍ ചുമ, ജലദോഷം, പകര്‍ച്ചപ്പനി എന്നിവയില്‍ നിന്ന് സംരക്ഷണം നല്കുന്നു. ചെറുചൂടുള്ള ഒരു കപ്പ് ഗ്രീന്‍ ടീ കുടിച്ചാല്‍ വരണ്ടചുമയും തൊണ്ടയിലെ കരകരപ്പും ശമനമുണ്ടാകും.
മസ്തിഷ്ക ആരോഗ്യം കാത്ത് സൂക്ഷിക്കുന്നു
ഗ്രീന്‍ടീയില്‍ അടങ്ങിയിരിക്കുന്ന കാറ്റെചിന്‍ എന്ന സംയുക്തം നമ്മുടെ നാഡീവ്യവസ്ഥയുടെ ആരോഗ്യം സംരക്ഷിക്കുന്നു. അകാലത്തില്‍ മസ്തിഷ്കം പ്രായമാകുന്നത് തടയുന്നു.
ശരീരഭാരം നിയന്ത്രിക്കുന്നു
ശരീരഭാരം നിയന്ത്രിക്കുന്നതിനുള്ള ഉത്തമമാര്‍ഗമാണ് ഗ്രീന്‍ ടീ. ഇത് ദഹനപ്രക്രിയ മെചപ്പെടുത്തുകയും ശരീരത്തിലടിഞ്ഞുകൂടിയിരിക്കുന്ന കൊഴുപ്പിനെ നിര്‍വീര്യമാക്കുകയും ചെയ്യുന്നുവെന്ന് പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നു.
വായ്നാറ്റം തടയുന്നു
വായുടെ ആരോഗ്യം കാക്കുന്നതില്‍ ഗ്രീന്‍ ടീയ്ക്ക് വലിയ പങ്കുണ്ട്. ഗ്രീന്‍ ടീ പതിവായി കുടിക്കുന്നത് വായിലെ സൂക്ഷ്മാണുക്കളുടെ വളര്‍ച്ച നിയന്ത്രിക്കുകയും വായ്നാറ്റം തടയുകയും ചെയ്യുന്നു.
പ്രമേഹം നിയന്ത്രിക്കുന്നു
ശരീരഭാരം നിയന്ത്രിക്കുക മാത്രമല്ല, പ്രമേഹം രോഗത്തെ പടിക്ക് പുറത്ത് നിറുത്തുന്നതിനും ഗ്രീന്‍ ടീ സഹായിക്കുന്നുണ്ട്. ഇന്‍സുലിന്‍ ഉത്പാദനം വര്‍ധിപ്പിച്ച് പ്രമേഹരോഗസാധ്യത ഗ്രീന്‍ ടീ കുറയ്ക്കുന്നതായി വിവിധ പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നു.
(ശ്രദ്ധിക്കുക: ആരോഗ്യക്രമത്തില്‍ മാറ്റം വരുത്തുമ്പോള്‍ ന്യൂട്രീഷനിസ്റ്റിന്റെയോ ആരോഗ്യവിദഗ്ധന്റെയോ ഉപദേശം തേടുക)
Content Highlights: healthy diet, healthy food, health benefit of green tea, food
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..