കൊളസ്‌ട്രോള്‍ കുറയ്ക്കാനും ദഹനം മെച്ചപ്പെടുത്താനും ഉലുവ


പി.സി.ഒ.ഡി. പ്രശ്‌നങ്ങള്‍ അഭിമുഖീകരിക്കുന്നവര്‍ക്കും ഉലുവ മികച്ചതാണെന്ന് കണ്ടെത്തിയിട്ടുണ്ട്. 

ഉലുവ

പാചകത്തില്‍ ഒട്ടും ചെറുതല്ലാത്ത സ്ഥാനമാണ് ഉലുവയ്ക്കുള്ളത്. ഉലുവ കായ്‌ക്കൊപ്പം ഇലയും പാചകത്തില്‍ വ്യാപകമായി ഉപയോഗിച്ചു വരുന്നു. വിഭവങ്ങളുടെ രുചി വര്‍ധിപ്പിക്കുന്നതിന് പുറമെ നിരവധി ആരോഗ്യഗുണങ്ങളും ഉലുവയ്ക്കുണ്ട്.

തലമുടിയുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍



തലമുടി കൊഴിയുന്നത് തടയുന്നതിനും താരനെ അകറ്റുന്നതിനും സഹായിക്കുന്ന ഘടകവും ഉലുവയില്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്. തലമുടി വരണ്ട് പോകുന്നത് തടയുന്നതിനും മുടിയുടെ കട്ടികുറയുന്നത് കുറയ്ക്കുന്നതിനും ഉലുവ ഏറെ സഹായിക്കുന്നു. ഉലുവ വെള്ളത്തിലിട്ട് കുതിര്‍ത്തശേഷം അരച്ച് തലയില്‍ പുരട്ടുന്നത് മികച്ച ഹെയര്‍ മാസ്‌ക് ആയി പ്രവര്‍ത്തിക്കുന്നു.

കൊളസ്‌ട്രോള്‍ നിയന്ത്രിക്കുന്നു

ഉലുവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തി കഴിക്കുന്നത് ചീത്ത കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കുന്നു.

പ്രമേഹം നിയന്ത്രിക്കുന്നു

ഉലുവ കഴിക്കുന്നത് ഇന്‍സുലിന്‍ ഉത്പാദനം കൂട്ടുന്നു. ഇത് പ്രമേഹ സാധ്യത കുറയ്ക്കുന്നു. ഉലുവയില്‍ കണ്ടുവരുന്ന പ്രത്യേകതരം അമിനോ ആസിഡാണ് ഇതിന് സഹായിക്കുന്നത്. പി.സി.ഒ.ഡി. പ്രശ്‌നങ്ങള്‍ അഭിമുഖീകരിക്കുന്നവര്‍ക്കും ഉലുവ മികച്ചതാണെന്ന് കണ്ടെത്തിയിട്ടുണ്ട്.

ദഹനം മെച്ചപ്പെടുത്തുന്നത്

ദഹന പ്രശ്‌നങ്ങള്‍ അഭിമുഖീകരിക്കുന്നവര്‍ക്കും വയറിലെ അസ്വസ്ഥതകള്‍ കുറയ്ക്കുന്നതിനും ഉലുവ മികച്ച പ്രതിവിധിയാണ്. ഫൈബര്‍, ആന്റിഓക്ഡിസന്റുകള്‍ എന്നിവയാല്‍ സമൃദ്ധമായ ഉലുവ ശരീരത്തിലെ ദോഷകരമായ വസ്തുക്കള്‍ പുറന്തുള്ളുന്നതിന് സഹായിക്കുന്നു. ഒപ്പം ദഹനം മെച്ചപ്പെടുത്തുകയും മലബന്ധം തടയുകയും ചെയ്യുന്നു. മലബന്ധമുള്ളവര്‍ക്ക് വെറുംവയറ്റില്‍ ഉലുവ ഇട്ട് തിളപ്പിച്ചാറിയ വെള്ളം കുടിക്കുന്നത് പ്രശ്‌നങ്ങള്‍ കുറയ്ക്കും.

നെഞ്ചെരിച്ചില്‍ കുറയ്ക്കുന്നു

നെഞ്ചെരിച്ചില്‍, പുളിച്ച് തികട്ടല്‍ എന്നിവയ്ക്കുള്ള ഉത്തമപരിഹാരമായി ഉലുവ പ്രവര്‍ത്തിക്കുന്നു. ഭക്ഷണം കഴിക്കുന്നതിന് 30 മിനിറ്റ് മുമ്പായി ഉലുവ കഴിക്കുന്നത് നെഞ്ചെരിച്ചില്‍ മൂലമുള്ള അസ്വസ്ഥതകള്‍ കുറയ്ക്കുമെന്ന് പഠനത്തില്‍ കണ്ടെത്തിയിട്ടുണ്ട്.

(ശ്രദ്ധിക്കുക: ആഹാരക്രമത്തില്‍ മാറ്റം വരുത്തുമ്പോള്‍ ന്യൂട്രീഷനിസ്റ്റിന്റെയോ ആരോഗ്യവിദഗ്ധന്റെയോ അഭിപ്രായം തേടുക)

Content Highlights: healthy diet, healthy food, health benefit of fenugreek, food


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


vizhinjam

2 min

പോലീസുകാരെ സ്‌റ്റേഷനിലിട്ട് കത്തിക്കുമെന്ന് ഭീഷണിമുഴക്കി; 85 ലക്ഷം രൂപയുടെ നാശനഷ്ടമെന്ന് FIR

Nov 28, 2022


vizhinjam port

2 min

അദാനിക്ക് നഷ്ടം 200 കോടി; സമരക്കാര്‍ നല്‍കണം, സര്‍ക്കാര്‍ തീരുമാനം ഹൈക്കോടതിയെ അറിയിക്കും

Nov 28, 2022

Most Commented