മുട്ടയെന്നു കേട്ടാല്‍ പേടിച്ചോടണ്ട; ആരോഗ്യസ്ഥിതി അറിഞ്ഞു കഴിക്കാം


ശുഭശ്രീ പ്രശാന്ത്

വലിയ ശാരീരികാധ്വാനം ഇല്ലാത്തവര്‍ക്ക് ഒരുദിവസം മൂന്ന് മുട്ടയുടെ വെള്ള വരെ കഴിക്കാം.

പ്രതീകാത്മക ചിത്രം | Photo: canva.com/

ഓടിയൊളിക്കുന്ന ഒരുകൂട്ടരും, മുട്ടയില്‍ കമിഴ്ന്നു വീഴുന്ന മറുകൂട്ടരും തമ്മില്‍ തര്‍ക്കിക്കുമ്പോള്‍ ഇതൊന്നും തങ്ങളെ ബാധിക്കില്ലെന്നമട്ടില്‍ മുട്ടയുംകഴിച്ച് പൊടിയുംതട്ടിപ്പോകും ചിലര്‍. ചിലരാകട്ടെ മുട്ടയെ കൊളസ്ട്രോളിന്റെ പേരില്‍ കുറ്റപ്പെടുത്തും. ഹൃദ്രോഗം, മുഖക്കുരു എന്നിവയ്ക്കൊക്കെ കാരണക്കാരനല്ലേ എന്നുചോദിക്കും മറ്റുചിലര്‍. ഇങ്ങനെ മുട്ടയെ ചൊല്ലി തര്‍ക്കങ്ങളും വാദങ്ങളും പ്രതിവാദങ്ങളും നിറഞ്ഞു നില്‍ക്കുമ്പോള്‍ അറിയേണ്ടേ മുട്ട ഗുണമുള്ളതാണോ അല്ലയോ എന്ന്. ഒരുസംശയവും വേണ്ട, മുട്ട കഴിക്കുന്നത് നല്ലതാണ്. ഓരോരുത്തരുടേയും ആരോഗ്യസ്ഥിതി അനുസരിച്ച് കഴിക്കണമെന്നുമാത്രം.

 • ജീവകങ്ങളുടെയും ധാതുക്കളുടെയും കലവറയാണ് മുട്ട. വിറ്റാമിന്‍-എ, ബി, ഇ, ബി-12, റൈബോഫല്‍വിന്‍, കാത്സ്യം, ഫോസ്ഫറസ്, ലെസിതിന്‍, ഇരുമ്പ്, പൊട്ടാസ്യം, സോഡിയം, മഗ്നീഷ്യം തുടങ്ങിയ ആരോഗ്യസംരക്ഷണത്തിനാവശ്യമായ എല്ലാം മുട്ടയിലുണ്ട്.
 • മുട്ടയിലെ വിറ്റാമിന്‍ എ, ബി -12, സെലിനിയം എന്നിവ രോഗപ്രതിരോധവ്യവസ്ഥയുടെ ശരിയായ പ്രവര്‍ത്തനത്തെ സഹായിക്കുന്ന പോഷകങ്ങളാണ്.
 • ല്യൂട്ടിനും സിയാക്സാന്തിനും പ്രായമാവുമ്പോഴുള്ള കാഴ്ച്ചക്കുറവിന് പ്രധാന കാരണമായ മാക്യുലര്‍ ഡീജനറേഷന്‍ തടയാന്‍ സഹായിക്കുന്നു. ഇതോടൊപ്പമുള്ള മറ്റ് വിറ്റാമിനുകള്‍ നല്ലകാഴ്ചശക്തിക്ക് സഹായകമാകുന്നു.
 • എല്ലുകളുടെയും മാംസപേശികളുടെയും വികാസത്തിന് സഹായിക്കുന്ന പ്രോട്ടീന്റെ നിറകുടമാണ് മുട്ട.
 • നാടന്‍ മുട്ടയോ വെള്ളമുട്ടയോ ഏതാണ് നല്ലതെന്ന് ചോദിച്ചാല്‍ നാടന്‍ മുട്ട എന്നാകും ഉത്തരം. എന്നാല്‍ വെള്ളമുട്ട കഴിക്കുന്നതു കൊണ്ട് കുഴപ്പമൊന്നുമില്ല.
 • നാടന്‍ മുട്ട നമ്മുടെ വീടുകളില്‍ വളര്‍ത്തുന്ന കോഴികളില്‍ നിന്ന് കിട്ടുന്നതാണ്. കൃത്രിമമായ ആഹാരമൊന്നും കഴിക്കാതെ കോഴി ഇടുന്ന മുട്ടയായതിനാലാണ് അത് ഗുണമുള്ളതാണെന്ന് പറയുന്നത്.
 • കോഴി കഴിക്കുന്ന ഭക്ഷണമനുസരിച്ചാണ് മുട്ടയുടെ ഗുണങ്ങള്‍ വ്യത്യാസപ്പെടുന്നത്. കൃത്രിമ ആഹാരം നല്‍കി വളര്‍ത്തുന്ന കോഴികളുടെ മുട്ട ചില സന്ദര്‍ഭങ്ങളില്‍ ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാക്കിയേക്കാം.
എത്ര മുട്ട കഴിക്കാം?ബ്രേക്ക്ഫാസ്റ്റിനൊപ്പം ഒരു മുട്ട കഴിക്കാം. വലിയ ശാരീരികാധ്വാനം ഇല്ലാത്തവര്‍ക്ക് ഒരുദിവസം മൂന്ന് മുട്ടയുടെ വെള്ള വരെ കഴിക്കാം.
മറ്റ് അസുഖങ്ങള്‍ ഉള്ളവര്‍ക്കും മുട്ടയുടെ വെള്ളയാണ് നല്ലത്.
കാടമുട്ടയാണ് വേണ്ടതെങ്കില്‍ (മുതിര്‍ന്നവര്‍ക്ക്) ദിവസം അഞ്ചെണ്ണം വരെ കഴിക്കാം. .

കൂടെ കഴിക്കാന്‍

ചില ഭക്ഷണങ്ങളോടൊപ്പം മുട്ട കഴിക്കുന്നത് ഗുണകരമാവില്ല. ഉദാഹരണത്തിന് പഴവര്‍ഗങ്ങള്‍. തണ്ണിമത്തന്‍, ഓറഞ്ച് എന്നിവയ്ക്കൊപ്പം മുട്ട വേണ്ട. കൂടാതെ ചീസ്, പാല്‍-പാലുത്പന്നങ്ങള്‍, ഉണക്കിയ മാംസം, പഞ്ചസാര, സോയ പാല്‍, ചായ, മുയല്‍മാംസം എന്നിവയ്ക്കൊപ്പവും മുട്ട കഴിക്കരുത്.
ദോഷങ്ങള്‍ എന്തെല്ലാം

അമിത കൊഴുപ്പുള്ളവരും മറ്റു രോഗാവസ്ഥയുള്ളവരും മുട്ടയുടെ മഞ്ഞക്കരു ഒഴിവാക്കണം. ആഴ്ചയില്‍ ഒന്നോ രണ്ടോ ആവാം.

ചില ആളുകളില്‍ മുട്ടയുടെ വെള്ള അലര്‍ജിക്കു കാരണമാകാറുണ്ട്. ഇക്കാര്യം ശ്രദ്ധിക്കണം. പ്രത്യേകിച്ച് ഒരു വയസിനു താഴെ പ്രായമുള്ള കുട്ടികളില്‍.
കരുതല്‍ വേണം

മുട്ട പുഴുങ്ങുമ്പോൾ

 • ബാക്ടീരിയകളെ നശിപ്പിക്കാന്‍ പാകത്തിന് പാകം ചെയ്താല്‍ മുട്ട വളരെ ആരോഗ്യകരമാണ്. എന്നാല്‍ പ്രധാന പോഷകങ്ങളെ നശിപ്പിക്കാതെ അമിതമായി വേവിക്കാതെ ശ്രദ്ധിക്കണം.മുട്ട വാങ്ങുമ്പോള്‍ മുട്ടയുടെ കാര്‍ട്ടണ്‍ തുറന്ന് വിള്ളലുകളോ ചോര്‍ച്ചയോ ഇല്ലെന്ന് ഉറപ്പാക്കുക.
 • വാങ്ങി മൂന്ന് ആഴ്ചയ്ക്കുള്ളില്‍ മുട്ട ഉപയോഗിക്കുക.
 • മുട്ട 45 ഡിഗ്രി ഫാരൻഹീറ്റിൽ വേണം ഫ്രിഡ്ജില്‍ വയ്ക്കാന്‍.
 • പാകം ചെയ്യുമ്പോള്‍, മുട്ടകള്‍ സ്പര്‍ശിക്കുന്നതിന് മുമ്പും ശേഷവും കൈകള്‍ കഴുകണം .
 • മുട്ട പുഴുങ്ങാന്‍ 144-158 ° F -\v ഇടയ്ക്കുള്ള ചൂടാണ് നല്ലത്.
ആഹാരം ഏതായാലും അതിന്റെ ആരോഗ്യ ഗുണങ്ങള്‍ അറിഞ്ഞു കഴിക്കണം. ഒപ്പം കഴിക്കുന്നയാളിന്റെ ആരോഗ്യസ്ഥിതിയും കണക്കിലെടുക്കണം. മുട്ടയുടെ കാര്യത്തിലും ഇതുതന്നെയാണ് പറയാനുള്ളത്. ജീവിതശൈലീ രോഗമുള്ളവരും മറ്റ് ആരോഗ്യപ്രശ്നങ്ങള്‍ നേരിടുന്നവരും ഡോക്ടറുടേയോ ഡയറ്റീഷ്യന്റെയോ നിര്‍ദേശപ്രകാരം മാത്രം മുട്ട കഴിക്കുക.

കുട്ടികള്‍ക്ക് നല്‍കാം മുട്ട

 • കുട്ടികള്‍ക്ക് മുട്ട കൊടുത്തു തുടങ്ങുമ്പോള്‍ മഞ്ഞക്കരു മാത്രം നല്‍കുന്നതാണ് നല്ലത്. വെള്ള ചിലരില്‍ അലര്‍ജിക്ക് കാരണമാകാം.
 • കോഴിമുട്ടയേക്കാള്‍ കുട്ടികള്‍ക്ക് നല്ലത് കാട മുട്ടയാണ്.
 • 9 മാസം മുതല്‍ ഒരു വയസ്സുവരെയുള്ള കുട്ടികള്‍ക്ക് കാടമുട്ടയുടെ മഞ്ഞ കൊടുക്കാം.
 • ഒരുവയസ്സ് മുതല്‍ മൂന്ന് വയസ്സുവരെയുള്ള കുട്ടികള്‍ക്ക് രണ്ടു മുതല്‍ മൂന്ന് കാടമുട്ട വരെ നല്‍കാം. ഏഴ് വയസ്സിനു മുകളിലുള്ളവര്‍ക്ക് അഞ്ച് കാടമുട്ട വരെ ഒരു ദിവസം കഴിക്കാം.
 • കുഞ്ഞുങ്ങളുടെ ശാരീരികവും മാനസികവുമായ വളര്‍ച്ചയ്ക്കും വികാസത്തിനും കാടമുട്ട വളരെ ഗുണം ചെയ്യും.
 • അലര്‍ജി പ്രശ്നമുള്ള കുട്ടികള്‍ ഡോക്ടറുടെ നിര്‍ദേശപ്രകാരം മാത്രമേ മുട്ട കഴിക്കാവൂ.
കേമന്മാര്‍ കാടയും കരിങ്കോഴിയും

കോഴിമുട്ട

 • 13 അവശ്യ ജീവകങ്ങളും ധാതുക്കളും അടങ്ങിയിരിക്കുന്നു.
 • ഇതില്‍ 72 കാലറി ഊര്‍ജവും 186 മില്ലിഗ്രാം കൊഴുപ്പും അടങ്ങിയിട്ടുണ്ട്.
 • എല്ലിനും പല്ലിനും കണ്ണിനും ചര്‍മത്തിനുമെല്ലാം നല്ലതാണ്.
താറാമുട്ട

 • സാധാരണ താറാമുട്ടയില്‍ 130 കാലറി ഊര്‍ജവും 619 മില്ലിഗ്രാം കൊഴുപ്പും അടങ്ങിയിട്ടുണ്ട്.
 • കൊഴുപ്പ് അമിതമായതിനാല്‍ ഹൃദ്രോഗങ്ങള്‍, അമിത കൊളസ്‌ട്രോള്‍, രക്താതിസമ്മര്‍ദം തുടങ്ങിയവയുള്ളവര്‍ക്ക് നല്ലതല്ല.
 • കോഴിമുട്ടയെ അപേക്ഷിച്ച് അലര്‍ജി സാധ്യത കുറവാണ് താറാമുട്ടയ്ക്ക്.
 • മലബന്ധം ഉണ്ടാകാന്‍ സാധ്യതയില്ലാത്തതിനാല്‍ പ്രായമായവര്‍ക്കും കഴിക്കാം.
കാടാമുട്ട

 • കാടമുട്ടയ്ക്ക് കോഴിമുട്ടയേക്കാള്‍ ഗുണമുണ്ട്. ഒരു കാടമുട്ടയില്‍ നിന്ന് 71 കാലറിയോളം ഊര്‍ജവും 6 ഗ്രാം പ്രോട്ടീനും ലഭിക്കുന്നു
 • കാടമുട്ടയില്‍ നല്ല കൊഴുപ്പാണ് കൂടുതല്‍ അടങ്ങിയിരിക്കുന്നത്.
 • പ്രോട്ടീന്റെയും അയണിന്റെയും അളവ് കോഴിമുട്ടയേക്കാള്‍ 5 മടങ്ങ് കൂടുതലാണ്.
 • വിറ്റാമിന്‍ ബി-12 ആണെങ്കില്‍ 15 മടങ്ങ് അധികം കാടമുട്ടയിലുണ്ട്.
കരിങ്കോഴിമുട്ട

25 ശതമാനം പ്രോട്ടീനും ഉയര്‍ന്ന അളവിലുള്ള 8 അവിശ്യ അമിനോ ആസിഡുകളും ഹോര്‍മോണുകളും ഉണ്ട്.

വിറ്റാമിന്‍ ബി-1, ബി-2, ബി-6, വിറ്റാമിന്‍ ഇ, സി, ഇരുമ്പ്, ഫോസ്ഫറസ്, നിയാസിന്‍, കാല്‍സ്യം തുടങ്ങിയവ അടങ്ങിയിരിക്കുന്നു.
ആന്റിഓക്‌സിഡന്റായ കാര്‍നോസിന്റെ സാന്നിധ്യം ആന്റിഇന്‍ഫ്‌ളമേറ്ററി, ആന്റിഏജിങ്, അല്‍ഷിമേഴ്‌സ് രോഗത്തെ തടയാന്‍ സഹായിക്കും.

(തിരുവനന്തപുരം ആറ്റുകാൽ ദേവി ഹോസ്പിറ്റലിലെ കൺസൾട്ടന്റ് ക്ലിനിക്കൽ ന്യൂട്രിഷനിസ്റ്റാണ് ലേഖിക)

(ഗൃഹലക്ഷ്മിയിൽ പ്രസിദ്ധീകരിച്ചത്)

Content Highlights: health benefit of egg, heathy food, healthy diet, food


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

03:44

രാത്രിയാണറിഞ്ഞത് സിന്തറ്റിക് ട്രാക്കാണെന്ന്, സ്പീഡ് കുറയുമെന്ന് പേടിച്ചാണ് ഷൂസിടാതെ ഓടിയത്

Nov 28, 2022


37:49

സ്വപ്നങ്ങൾ വേണ്ടെന്ന് വെച്ചാൽ എന്റെ കുട്ടി അതാണ് പഠിക്കുക, ഞാനത് ആ​ഗ്രഹിക്കുന്നില്ല - അഞ്ജലി മേനോൻ

Nov 29, 2022


Kashmir Files

2 min

കശ്മീര്‍ ഫയല്‍സ് അശ്ലീലസിനിമ, വിമര്‍ശനത്തില്‍ വിവാദം; ജൂറി പദവി ദുരുപയോഗം ചെയ്‌തെന്ന് ഇസ്രയേല്‍

Nov 29, 2022

Most Commented