കാരറ്റ് | Photo: canva.com/
തണുപ്പുകാലം ഇങ്ങെത്തിക്കഴിഞ്ഞു. തണുപ്പുനിറഞ്ഞ കാലാവസ്ഥയില്‍ ഭക്ഷണകാര്യത്തിലും ഏറെ ശ്രദ്ധിക്കേണ്ടതുണ്ട്. കാലാവസ്ഥ മാറുമ്പോള്‍ വേഗത്തില്‍ അസുഖങ്ങള്‍ പ്രത്യക്ഷപ്പെടാനും അത് രൂക്ഷമാകാനുമുള്ള സാധ്യതയും നിലനില്ക്കുന്നു. ഈ സമയം നമ്മുടെ നാട്ടില്‍ സുലഭമായി ലഭിക്കുന്ന പച്ചക്കറിയാണ് കാരറ്റ്. തണുപ്പുകാലത്ത് ശരീരത്തിന്റെ രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കുന്നതിനും മതിയായ പോഷകങ്ങള്‍ ഉറപ്പാക്കുന്നതിനും കാരറ്റ് മികച്ചതാണ്. കറികള്‍ക്കൊപ്പവും സൂപ്പ് തയ്യാറാക്കിയും ജ്യൂസായുമെല്ലാം ഈ സമയത്ത് കാരറ്റ് കഴിക്കാം. കാരറ്റ് കഴിക്കുന്നത് കൊണ്ടുള്ള ഏതാനും ആരോഗ്യഗുണങ്ങള്‍ പരിചയപ്പെടാം.
രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കുന്നു
രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കുന്ന പ്രധാനപ്പെട്ട ഘടകമാണ് വിറ്റാമിന്‍ സി. വിറ്റാമിന്‍ സിയുടെ മികച്ച സ്രോതസ്സാണ് കാരറ്റ്. ഒരു ഗ്ലാസ് കാരറ്റ് ജ്യൂസ് കഴിക്കുന്നത് രോഗ പ്രതിരോധശേഷി വര്‍ധിപ്പിക്കുന്നു. ബാക്ടീരിയ, വൈറസ്, ശരീരത്തിലെ നീര്‍ക്കെട്ട് എന്നിവയില്‍ നിന്നും സംരക്ഷണം നല്കുന്നു.
ചര്‍മാരോഗ്യം കാക്കുന്നു
കാരറ്റില്‍ ബീറ്റാ കരോട്ടിന്‍ ധാരാളമായി അടങ്ങിയിരിക്കുന്നു. നീര്‍വീക്കം തടയുന്നതിനുള്ള ബീറ്റാ കരോട്ടിന്റെ കഴിവ് കോശങ്ങളുടെ കേടുപാടുകള്‍ പരിഹരിക്കുന്നു. കൂടാതെ, കാരറ്റില്‍ ധാരാളമായി ഫൈബര്‍ അടങ്ങിയിരിക്കുന്നതിനാല്‍ ശരീരത്തിലെ മാലിന്യങ്ങള്‍ നീക്കം ചെയ്യാനും സഹായിക്കുന്നു. ഇത് കൂടാതെ മുഖക്കുരുവില്‍ നിന്നും കാരറ്റ് മോചനം നല്കുന്നു.
പ്രമേഹം നിയന്ത്രിക്കുന്നു
പ്രമേഹബാധിതര്‍ക്ക് അത് നിയന്ത്രിക്കുന്നതിനുള്ള മികച്ച മാര്‍ഗമാണ് കാരറ്റ്. കലോറിയും പഞ്ചസാരയുടെ അളവും കുറഞ്ഞ കാരറ്റില്‍ ശാരീരിക പ്രവര്‍ത്തനങ്ങള്‍ക്കാവശ്യമായ വിറ്റാമിനുകളും ധാതുക്കളും ധാരാളമായി അടങ്ങിയിരിക്കുന്നു. കാരറ്റ് നിശ്ചിത അളവില്‍ പതിവായി കഴിക്കുന്നത് പ്രമേഹം നിയന്ത്രിക്കുമെന്ന് പഠനങ്ങളില്‍ കണ്ടെത്തിയിട്ടുണ്ട്.
ഹൃദയാരോഗ്യം മെച്ചപ്പെടുത്താന്‍
കാരറ്റില്‍ അടങ്ങിയിരിക്കുന്ന വിറ്റാമിനുകളായ സി, ഇ എന്നിവയും ഫോളേറ്റും ഹൃദ്രോഗങ്ങളില്‍ നിന്ന് സംരക്ഷിക്കുന്നു. ഇവ ശരീരത്തിലെ ചീത്ത കൊളസ്ട്രോളിന്റെ ഓക്സിഡേഷന് സാധ്യത കുറയ്ക്കുകയും ഹൃദയധമനികളില്‍ കൊഴുപ്പ് അടിയുന്നത് തടയുകയും ചെയ്യുന്നു.
കാഴ്ച ശക്തി വര്‍ധിപ്പിക്കുന്നു
വിറ്റാമിന്‍ എയുടെ അഭാവം കണ്ണിന്റെ കാഴ്ച ശക്തിയെ ഗുരുതരമായി ബാധിക്കുമെന്ന് വിവിധ പഠനങ്ങളില്‍ കണ്ടെത്തിയിട്ടുണ്ട്. കാരറ്റില്‍ വിറ്റാമിന്‍ എ ധാരാളമായി അടങ്ങിയിരിക്കുന്നതിനാല്‍ സ്ഥിരമായി നിശ്ചിത അളവില്‍ അത് ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് കാഴ്ച ശക്തി വര്‍ധിപ്പിക്കും.
(ശ്രദ്ധിക്കുക: ആഹാരക്രമത്തില്‍ മാറ്റം വരുത്തുമ്പോള്‍ ന്യൂട്രീഷനിസ്റ്റിന്റെയോ ആരോഗ്യവിദഗ്ധന്റെയോ ഉപദേശം തേടുക)
Content Highlights: healthy diet, healthy food, health benefit of eating carrot, food
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..