പ്രതീകാത്മക ചിത്രം | Photo: canva.com/
തണുപ്പുകാലമെത്തിയതോടെ മിക്കവരും ആഹാരക്രമത്തിലും മാറ്റം വരുത്തി തുടങ്ങിയിരിക്കുകയാണ്. ശരീരത്തില്‍ ചൂട് നിലനിര്‍ത്താന്‍ സഹായിക്കുന്ന സൂപ്പ് പോലുള്ള ഭക്ഷണങ്ങള്‍ ഇക്കാലയളവില്‍ മികച്ചതാണ്. വരണ്ട കാലാവസ്ഥയായതിനാല്‍ ജലാംശം അധികമുള്ള ഭക്ഷണങ്ങള്‍ കഴിക്കുന്നത് അഭികാമ്യം. എന്നാല്‍, മിക്കവരുടെയും സംശയം തണുപ്പുകാലത്ത് തൈര് കഴിക്കാമോ എന്നതാണ്. അതേസമയം, കാലഭേദമില്ലാതെ എല്ലാ സമയത്തും ആഹാരക്രമത്തില്‍ ഉള്‍പ്പെടുത്താവുന്ന ഒന്നാണ് തൈര്. നമുക്കാവശ്യമായ പോഷകങ്ങള്‍, വിറ്റാമിനുകള്‍, ധാതുക്കള്‍ എന്നിവയെല്ലാം തൈരില്‍ ധാരാളമായി അടങ്ങിയിരിക്കുന്നു.
കാല്‍സ്യത്തിന്റെ കലവറയാണ് തൈര്. പല്ലിന്റെയും എല്ലിന്റെയും ബലം വര്‍ധിപ്പിക്കുന്നതിനും ആരോഗ്യത്തിനും കാല്‍സ്യം ഏറെ സഹായിക്കുന്നു. ഇത് കൂടാതെ മികച്ച പ്രൊബയോട്ടിക് കൂടിയായ തൈര് സ്ഥിരമായി കഴിക്കുന്നത് കുടലിലെ ബാക്ടീരിയകളുടെ എണ്ണം വര്‍ധിപ്പിക്കുകയും ദഹനക്കുറവ്, വയറിനുള്ളിലെ അസ്വസ്ഥതകള്‍, ഗ്യാസ്ട്രബിള്‍ എന്നിവയില്‍ നിന്ന് മോചനം നല്‍കുന്നു. പ്രാതല്‍, ഉച്ചഭക്ഷണം, അത്താഴം എന്നിവയ്‌ക്കൊപ്പമെല്ലാം തൈര് കഴിക്കാവുന്നതുമാണ്.
എല്ലാ സീസണിലും കഴിക്കാം
തണുപ്പുകാലത്തും വേനല്‍ക്കാലത്തും ഒരുപോലെ കഴിക്കാന്‍ കഴിയുന്ന ഒന്നാണ് തൈര്. എന്നാല്‍, തണുപ്പ് കാലത്ത് പകല്‍ സമയത്ത് കഴിക്കുന്നതാണ് കൂടുതല്‍ അഭികാമ്യം. രാത്രിയില്‍ ഉപ്പോ പഞ്ചസാരയോ ചേര്‍ത്ത് കഴിക്കുന്നത് നല്ലതാണ്.
എല്ലുകളുടെ ബലത്തിന്
എല്ലുകളുടെ ആരോഗ്യത്തിന് കാല്‍സ്യം അത്യന്താപേക്ഷിതമാണ്. തൈരില്‍ കാല്‍സ്യം ധാരാളമായി അടങ്ങിയിരിക്കുന്നതിനാല്‍ ഇത് പതിവായി കഴിക്കുന്നത് എല്ലുകളുടെ ആരോഗ്യം വര്‍ധിപ്പിക്കുന്നു. കൊഴുപ്പും കലോറിയും കുറഞ്ഞതിനാല്‍ ശരീരഭാരം നിയന്ത്രിക്കുന്നതിനും തൈര് നല്ലതാണ്.
ചര്‍മാരോഗ്യത്തിന്
ചര്‍മത്തിന്റെ തിളക്കം വര്‍ധിപ്പിക്കാന്‍ തൈര് ഏറെ സഹായിക്കുന്നുണ്ട്. പ്രകൃതിദത്തമായ മോയിസ്ചുറൈസിങ് ഘടകങ്ങള്‍ തൈരില്‍ അടങ്ങിയിരിക്കുന്നു. തൈര് ഉപയോഗിച്ചുള്ള ഫെയ്‌സ്പാക്കുകള്‍ ചര്‍മത്തിന്റെ തിളക്കം വര്‍ധിപ്പിക്കുകയും മൃദുലമാക്കുകയും ചെയ്യും. തൈരിലടങ്ങിയിരിക്കുന്ന ലാക്ടിക് ആസിഡ് ചര്‍മത്തിലെ നശിച്ച കോശങ്ങള്‍ നീക്കം ചെയ്യുന്നു.
Content Highlights: can take curd in winter season, health benefit of curd, food
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..