വിഷാദരോഗം കുറയ്ക്കും, ഹൃദയാരോഗ്യത്തിനും മികച്ചത്; കാപ്പിക്കുണ്ട് നിരവധി ആരോഗ്യഗുണങ്ങള്‍


പ്രതീകാത്മക ചിത്രം | Arogyamasika (Photo: Madhuraj)

ഒരു കപ്പ് കാപ്പിയിലോ ചായയിലോ ദിവസം ആരംഭിക്കുന്നവരാണ് നമ്മളില്‍ ഭൂരിഭാഗവും. ഉറക്കത്തിന്റെ ആലസ്യത്തില്‍ നിന്ന് മുക്തി നേടാനും ക്ഷീണമകറ്റാനും മികച്ച പാനീയമാണ് കാപ്പി. തണുപ്പിച്ചും ചൂടോടുകൂടിയും കുടിക്കാവുന്ന പാനീയങ്ങളിലൊന്ന് കൂടിയാണ് കാപ്പി. ഇവ കൂടാതെ നിരവധി ആരോഗ്യഗുണങ്ങളും കാപ്പിക്കുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. മിതമായ അളവില്‍ കാപ്പി കുടിക്കുന്നത് കൊണ്ടുള്ള ആരോഗ്യഗുണങ്ങള്‍ പരിചയപ്പെടാം.

പ്രമേഹസാധ്യത കുറയ്ക്കുന്നു

ദിവസവും ഒരു കപ്പ് കാപ്പി കുടിക്കുന്നത് ടൈപ്പ് 2 പ്രമേഹം പിടിപെടാനുള്ള സാധ്യത കുറയ്ക്കുമെന്ന് പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. കാപ്പിയില്‍ അടങ്ങിയിരിക്കുന്ന ആന്റിഓക്‌സിഡന്റുകളാണ് ഇതിന് കാരണമെന്ന് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ സയന്റിഫിക് ഇന്‍ഫൊര്‍മേഷന്‍ നടത്തിയ പഠനത്തില്‍ വ്യക്തമാക്കുന്നു.

ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്നു

രണ്ട് കപ്പ് കാപ്പി ദിവസവും കുടിക്കുന്നത് ഹൃദ്രോഗങ്ങള്‍, സ്‌ട്രോക്ക് തുടങ്ങിയ വരാനുള്ള സാധ്യത കുറയ്ക്കുമെന്ന് ഹാര്‍വാഡ് യൂണിവേഴ്‌സിറ്റി നടത്തിയ പഠനത്തില്‍ കണ്ടെത്തിയിട്ടുണ്ട്.

ശരീരഭാരം നിയന്ത്രിക്കുന്നു

കാപ്പിയില്‍ അടങ്ങിയിരിക്കുന്ന കഫീന്‍ എന്ന ഘടകം ശരീരത്തില്‍ കൊഴുപ്പ് അടിഞ്ഞ് കൂടുന്നത് തടയുകയും കുടലിന്റെ ആരോഗ്യമെച്ചപ്പെടുത്തുകയും ചെയ്യുന്നുവെന്ന് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത്ത് നടത്തിയ പഠനത്തില്‍ പറയുന്നു. ഇവ രണ്ടും ശരീരഭാരം നിയന്ത്രിക്കുന്നതിന് സഹായിക്കുന്നു.

വിഷാദരോഗം തടയുന്നു

ദിവസവും ഒരു കപ്പ് കാപ്പി കുടിക്കുന്നത് വിഷാദരോഗം വരാനുള്ള സാധ്യത കുറയ്ക്കുമെന്ന് പഠനങ്ങള്‍ വ്യക്തമാക്കുന്നു. കാപ്പിയിലെ കഫീന്റെ സാന്നിധ്യമാണ് ഇതിന് സഹായിക്കുന്നത്.

എത്ര അളവില്‍ കാപ്പി കുടിക്കാം

യു.എസ്. ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്റെ കണക്കുകള്‍ പ്രകാരം ആരോഗ്യവാനായ ഒരാള്‍ ദിവസം 400 മില്ലിഗ്രാം കാപ്പി കുടിക്കുന്നത് സുരക്ഷിതമാണ്.

(ശ്രദ്ധിക്കുക: ആഹാരക്രമത്തില്‍ മാറ്റം വരുത്തുമ്പോള്‍ ന്യൂട്രീഷനിസ്റ്റിന്റെയോ ആരോഗ്യവിദഗ്ധന്റെയോ ഉപദേശം തേടുക)


Content Highlights: healthy diet, healthy food, health benefit of coffee, food


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
State Car

1 min

പുതിയ 8 ഇന്നോവ ക്രിസ്റ്റ കാറുകള്‍ വാങ്ങി സര്‍ക്കാര്‍: മന്ത്രി റിയാസിന് പഴയ കാറിനൊപ്പം പുതിയ കാറും

Feb 1, 2023


Gautam adani

1 min

'നാല് പതിറ്റാണ്ടിലെ വിനീതമായ യാത്ര, വിജയത്തില്‍ കടപ്പാട് അവരോട്'; വിശദീകരണവുമായി അദാനി

Feb 2, 2023


Pinarayi Vijayan

3 min

എയിംസ് ഇല്ല, റെയില്‍വേ വികസനമില്ല; ബജറ്റ് കേരളത്തിന് നിരാശാജനകമെന്ന് മുഖ്യമന്ത്രി

Feb 1, 2023

Most Commented