ക്ഷണമൊരുക്കുന്നതിലും വിളമ്പുന്നതിലുമൊക്കെ വൈവിധ്യം പരീക്ഷിക്കുന്നവരുണ്ട്. അടുത്തിടെയാണ് ഐസ്ക്രീം സ്റ്റിക്കിൽ കോർത്ത ഇഡ്ഡലിയുടെ ചിത്രങ്ങൾ വൈറലായത്.. ഇപ്പോഴിതാ വ്യത്യസ്തമായ സമൂസയുടെ ചിത്രമാണ് സമൂഹമാധ്യമത്തിൽ നിറയുന്നത്. സം​ഗ​തി സ്ട്രോബെറി, ചോക്ലേറ്റ് സമൂസകളാണ്.

പ്രശസ്ത വ്യവസായിയായ ഹർഷ ​ഗോയങ്കയാണ് ഇതിന്റെ വീഡിയോ പങ്കുവച്ചിരിക്കുന്നത്. സ്ട്രോബെറി, ചോക്ലേറ്റ് രുചികളിലുള്ള സമൂസയാണ് വീഡിയോയിൽ കാണുന്നത്. ഒരു ഫുഡ് വ്ളോ​ഗർ പകർ‍ത്തിയ വീഡിയോ ആണ് അദ്ദേഹം പങ്കുവച്ചത്. വ്യത്യസ്ത രുചികളിലുള്ള സമൂസകളെ പരിചയപ്പെടുത്തുന്നതാണ് വീ‍ഡിയോയിലുള്ളത്.

പതിനെട്ടു സെക്കന്റ് ഉള്ള വീഡിയോയിൽ തുടക്കത്തിൽ കാണിക്കുന്നത് ചോക്ലേറ്റ് സമൂസയാണ്. ചോക്ലേറ്റ് കോട്ടിങ്ങോടെയാണ് ആ സമൂസ തയ്യാറാക്കിയിരിക്കുന്നത്. മറ്റൊന്ന് സ്ട്രോബെറി സമൂസയാണ്. പേരു വ്യക്തമാക്കുന്നതുപോലെ തന്നെ പിങ്ക് നിറത്തിൽ സ്ട്രോബെറി ജാം ഫില്ലിങ്ങോടു കൂടിയ സമൂസയാണിത്. ഒടുവിൽ തന്തൂരി പനീർ സമൂസയും കക്ഷി പരിചയപ്പെടുത്തുന്നുണ്ട്. 

രസകരമായൊരു ക്യാപ്ഷനോടെയാണ് ​ഹർഷ് ​ഗോയങ്ക വീഡിയോ പങ്കുവച്ചത്. വൈറലായ ലോലി പോപ് ഇ‍ഡ്ലി സഹിക്കാമായിരുന്നു, പക്ഷേ ഇത്... എന്നാണ് അദ്ദേഹം കുറിച്ചത്. 

എന്നാൽ സമൂസയിലെ ഈ വൈവിധ്യം ഭക്ഷണപ്രേമികളിൽ പലർക്കും അത്ര ഇഷ്ടമായ മട്ടില്ല. ചോക്ലേറ്റ്, സ്ട്രോബെറി സോസുകളിൽ മുങ്ങിയ സമൂസ കഴിക്കുന്നതിനെക്കുറിച്ച് ആലോചിക്കാൻ പോലും വയ്യെന്ന് ചിലർ കമന്റ് ചെയ്യുന്നു. മസാല രുചിയില്ലാത്ത സമൂസ കഴിക്കുന്നത് എങ്ങനെയാണെന്നും ചോദിക്കുന്നവരുണ്ട്. 

Content Highlights: Harsh Goenka shares video of strawberry samosa viral video