-
ലോക്ക്ഡൗണ്‍ കാലത്തെ വിരസതയകറ്റാന്‍ പാചകത്തെ കൂട്ടുപിടിച്ചവരേറെയുണ്ട്. സെലിബ്രിറ്റികള്‍ തൊട്ട് സാധാരണക്കാര്‍ വരെ ലോക്ക്ഡൗണ്‍ പാചക ചിത്രങ്ങളും വീഡിയോകളുമൊക്കെ പങ്കുവച്ചിരുന്നു. ഇപ്പോഴിതാ ക്രിക്കറ്റ് താരം ഹര്‍ദിക് പാണ്ഡ്യ പങ്കുവച്ച പോസ്റ്റാണ് വൈറലാകുന്നത്.
ഏപ്രണ്‍ ധരിച്ച് അടുക്കളയില്‍ പാചകം ചെയ്യുന്ന ചിത്രമാണ് ഹര്‍ദിക് പങ്കുവച്ചത്. പുതിയ കാര്യങ്ങള്‍ പഠിക്കാന്‍ ശ്രമിക്കാന്‍ വൈകരുതെന്നും താന്‍ ഷെഫ് ഡ്യൂട്ടിയിലാണെന്നും പറഞ്ഞാണ് പാണ്ഡ്യ ചിത്രം പങ്കുവച്ചിരിക്കുന്നത്. ചീസ് ബട്ടര്‍ മസാലയാണ് താനുണ്ടാക്കിയതെന്നും പാണ്ഡ്യ കുറിക്കുന്നു. താനുണ്ടാക്കിയ ചീസ് ബട്ടര്‍ മസാലയുടെ ചിത്രവും പാണ്ഡ്യ പോസ്റ്റ് ചെയ്തിട്ടുണ്ട്.
ക്രിക്കറ്റ് താരങ്ങള്‍ ഉള്‍പ്പെടെ നിരവധി പേരാണ് കമന്റുകളുമായെത്തിയത്. പാചകം പഠിക്കാനുള്ള പാണ്ഡ്യയുടെ തീരുമാനത്തെ അഭിനന്ദിച്ച് കമന്റ് ചെയ്തവരാണ് ഏറെയും. ഇതിനിടയില്‍ രസകരമായ കമന്റുകള്‍ കുറിച്ചവരുമുണ്ട്.
'ചിലപ്പോള്‍ പബ്ജി ചിലപ്പോള്‍ സബ്ജി' എന്നാണ് ബോളിവുഡ് റാപ്പര്‍ ബാദ്ഷാ കുറിച്ചത്. രസകരമായ ഇമോജികള്‍ക്കൊപ്പം 'തീര്‍ച്ചയായും ഇതു നീ തന്നെയാണ് ഉണ്ടാക്കിയത്' എന്നു കളിയോടെ പറയുകയാണ് ശിഖര്‍ ധവാന്.
Content Highlights: Hardik Pandya Turns Chef Photo Viral
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..