പാചകത്തിൽ അത്ര തൽപരർ അല്ലാത്തവരുടെയും ബാച്ചിലേഴ്സിന്റെയുമൊക്കെ പ്രിയഭക്ഷണമാണ് നൂഡിൽസ്. എളുപ്പത്തിൽ ഉണ്ടാക്കാം എന്നതു തന്നെയാണ് നൂഡിൽസിനെ പ്രിയങ്കരമാക്കുന്നതും. എന്നാൽ സ്വതവേ എളുപ്പത്തിൽ ഉണ്ടാക്കാവുന്ന നൂഡിൽസ് ഒന്നുകൂടി എളുപ്പത്തിലുണ്ടാക്കാൻ ശ്രമിച്ചാലോ? അത്തരത്തിൽ പരീക്ഷിച്ച് പണിപാളിപ്പോയ ചിത്രം ഇപ്പോൾ സമൂഹമാധ്യമത്തിൽ വൈറലാണ്.
നൂഡിൽസ് എളുപ്പത്തിൽ ഉണ്ടാക്കാൻ പ്രഷർ കുക്കർ ഉപയോഗിക്കുകയായിരുന്നു കക്ഷി. പിന്നീട് എന്താണ് സംഭവിച്ചതെന്ന് ചിത്രം കണ്ടാൽ വ്യക്തമാകും. പ്രഷർ കുക്കർ പൊട്ടിത്തെറിച്ച് നൂഡിൽസ് നാലുപാടും ചിതറിക്കിടക്കുന്നതാണ് ചിത്രത്തിലുള്ളത്.
so......lots of things went wrong . but it all started when I made maggi in a pressure cooker and then opened it still hot (it was a 6 pack I added paneer and veggies okay) pic.twitter.com/mIS2iZm9gE
— haki noodles (@depressedarchon) November 27, 2020
ആറു പാക്കറ്റ് നൂഡിൽസും പനീറും പച്ചക്കറികളുമാണ് കക്ഷി വേവിക്കാനിട്ടത്. എന്നാൽ പ്രഷർ മുഴുവനായി തീർന്ന് ചൂടാറുംമുമ്പ് കുക്കർ തുറന്നു നോക്കിയതാണ് പാളിപ്പോവാൻ കാരണമായത്. പെട്ടെന്ന് ഭക്ഷണം ഉണ്ടാക്കിത്തീരാൻ പ്രഷർ കുക്കർ ഉപയോഗിക്കുകയായിരുന്നു എന്ന് യുവാവ് പറയുന്നു. പാത്രം തെറിച്ചു വീണ ശബ്ദം ഇപ്പോഴും തന്റെ കാതുകളിൽ മുഴങ്ങുന്നുവെന്നും യുവാവ് കുറിച്ചു.
നിരവധി പേർ ചിത്രത്തിനു കീഴെ കമന്റുമായെത്തി. യുവാവിന് ഉപദേശം നൽകിയവരും കുറവല്ല. ഇത്തരത്തിലുള്ള സാഹചര്യത്തില് പ്രഷർ മുഴുവനായും പോയതിനുശേഷമേ കുക്കർ തുറക്കാവൂ എന്നും മറ്റ് അപകടങ്ങൾ സംഭവിക്കാതിരുന്നത് ഭാഗ്യമാണ് എന്നുമാണ് ഭൂരിഭാഗം പേരും കമന്റ് ചെയ്തിരിക്കുന്നത്.
Content Highlights: Guy Uses Pressure Cooker To Make 6 Pack noodles Faster