ഒരു കപ്പ് ചായയില്‍ ദിവസം തുടങ്ങുന്നവരാണ് നമ്മളില്‍ ഭൂരിഭാഗം പേരും. നിരവധി തരത്തിലൂള്ള ചായ ഇനങ്ങള്‍ വിപണിയില്‍ സജീവമാണ്. വലിയ വിലയില്‍ വിറ്റുപോയ തേയിലയാണ് ഇപ്പോള്‍ താരമായിരിക്കുന്നത്. തേയില തോട്ടങ്ങള്‍ക്ക് പേരുകേട്ട ഗുവാഹഠിയിലാണ് സംഭവം. തേയില ലേലം ചെയ്യുന്ന ജിടാക്ക് സെന്റര്‍ ഒരു കിലോ തേയില വിറ്റത് 75000 രൂപയ്ക്കാണ്. ഗോള്‍ഡന്‍ ബട്ടര്‍ഫ്‌ളൈ എന്ന പേരുള്ള തേയിലയാണ് ഈ വിലയ്ക്ക് വിറ്റുപോയത്.

ഗുവാഹഠിയില്‍ വളരെ പണ്ടുതന്നെയുള്ള ആസാം ടീ ട്രേഡേര്‍സാണ് ഈ തേയില വാങ്ങിയത്

നല്ല തേയില നല്ല വില കൊടുത്ത് വാങ്ങാന്‍ വ്യാപാരികള്‍ തയ്യാറാണ് -ജിടാക്ക് സെക്രട്ടറി ദിനേഷ് ബിഹാനി പറയുന്നു. ആസാമിലെ ദിക്കോം ടീ എസ്‌റ്റേറ്റിലാണ് ഈ തേയില ഉത്പാദിപ്പിക്കുന്നത്.

Content Highlights: Guwahati tea sold for 75000 Rs