photo|instagram.com/youtubeswadofficial/
സാമൂഹികമാധ്യമങ്ങളില്‍ നിരവധി വീഡിയോകളാണ് വൈറലാകുന്നത്. ഇതില്‍ ഏറ്റവും അധികം ശ്രദ്ധ പിടിച്ചുപറ്റുന്ന ഒന്നാണ് ഭക്ഷണവീഡിയോകള്‍. വ്യത്യസ്തതരം പാചകം, വിവിധ രാജ്യങ്ങളിലെ പ്രത്യേക ഭക്ഷണങ്ങള്‍, വിചിത്രമായ കോമ്പിനേഷന്‍ ഭക്ഷണങ്ങളൊക്കെ ഇതില്‍ ഉള്‍പ്പെടും.
പരീക്ഷണവീഡിയോകള്‍ വളരെ വേഗത്തിലാണ് ശ്രദ്ധ പിടിച്ചുപറ്റുന്നത്. കേട്ടാല്‍ വിശ്വസിക്കാത്ത വിഭവങ്ങള്‍ ചേര്‍ത്തുണ്ടാക്കുന്ന ഭക്ഷണപരീക്ഷണങ്ങളുടെ പേരില്‍ പലപ്പോഴും സാമൂഹികമാധ്യമങ്ങളില്‍ വലിയ ചര്‍ച്ചകളും നടക്കാറുണ്ട്. അത്തരത്തിലൊരു വീഡിയോയാണ് ഇപ്പോള്‍ ഭക്ഷണപ്രേമികളുടെ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങുന്നത്.
സ്ട്രീറ്റ് ഫുഡ് സ്റ്റാളിലാണ് ഈ പരീക്ഷണവിഭവം വലിയ രീതിയില്‍ വിറ്റഴിക്കുന്നത്. മധുരപ്രേമികളുടെ ഇഷ്ടവിഭവമായ ഗുലാബ് ഗുലാബ്ജാമുന്റെ
കൂടെ കട്ടത്തെര് ചേര്‍ത്ത് വിളമ്പുന്നതാണ് ഈ വിഭവം. എന്നാല്‍ ഈ കോമ്പിനേഷന്‍ ഭക്ഷണത്തിന്റെ വീഡിയോ കണ്ടതും ഭക്ഷണപ്രേമികള്‍ വലിയ വിമര്‍ശനങ്ങളാണ് ഉന്നയിക്കുന്നത്.
വീഡിയോയില്‍ ഇത് വില്‍ക്കുന്ന ഫുഡ് സ്റ്റാളുടമ പറയുന്നത് ഈ കോമ്പിനേഷന് നല്ല ഡിമാന്റുണ്ടെന്നാണ്. എന്നാല്‍ വീഡിയോ കണ്ടവര്‍ ഇതിനെ എതിര്‍ത്താണ് രംഗത്തെത്തിയത്. ഇത്തരം വിഭവം അംഗീകരിക്കാന്‍ കഴിയില്ലെന്നാണ് അവര്‍ പറയുന്നത്. വിചിത്രമായ ഭക്ഷണമുണ്ടാക്കുന്നത് വീഡിയോയ്ക്ക് ആളെ കൂട്ടാനാണെന്നും അവര്‍ പറയുന്നു.
ഇത് കണ്ടതോടെ ഗുലാബ്ജാമുനും തൈരും വെറുത്തുപോയെന്നും പറഞ്ഞവരുണ്ട്. എന്നാല്‍ ചിലര്‍ക്ക് അത് നല്ലൊരു കോമ്പോയാണെന്ന് അഭിപ്രായമുണ്ട്. കൂടുതല്‍ പേരും വിമര്‍ശിച്ചാണ് കമന്റുകള്‍ രേഖപ്പെടുത്തിയത്.
Content Highlights: Gulab Jamun,dahi, Food Combination,street food,food
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..