-
ഗുലാബ് ജാമുൻ എന്നു കേൾക്കുമ്പോഴേക്കും ചാടിവീഴുന്നവരുണ്ട്. മധുരപ്രിയരാണെങ്കിൽ പിന്നെ പറയുകയും വേണ്ട. ഗുലാബ് ജാമുൻ മിക്സ് കൊണ്ട് പിസ ഉണ്ടാക്കിയ വീഡിയോ അടുത്തിടെ വൈറലായിരുന്നു. അതിനു പിന്നാലെയിതാ മറ്റൊന്നുകൂടി. ഇക്കുറി ഗുലാബ് ജാമുൻ കൊണ്ടുള്ള പാൻകേക്ക് ആണ് തരംഗമാവുന്നത്.
ട്വിറ്ററിലൂടെയാണ് വീഡിയോ പുറത്തുവന്നിരിക്കുന്നത്. സിറപ്പിൽ ഇഴുകിക്കിടക്കുന്ന പാൻകേക്കിൽ നിന്നാണ് വീഡിയോ ആരംഭിക്കുന്നത്. താൻ എങ്ങനെയാണ് ഗുലാബ് ജാമുൻ പാൻകേക്ക് ഉണ്ടാക്കിയതെന്ന് യുവതി വിശദീകരിക്കുന്നതും കാണാം.
ഗുലാബ് ജാമുൻ പൗഡർ വെള്ളത്തിൽ കലർത്തി പാൻകേക്കിനുള്ള മാവ് തയ്യാറാക്കുകയാണ് ആദ്യം. ശേഷം പാനിൽ വച്ച് ചെറുതായി ഫ്രൈ ചെയ്തെടുക്കുന്നു. ഇനി പാൻകേക്കിനു വേണ്ടിയുള്ള സിറപ്പ് തയ്യാറാക്കുകയാണ്. അതിനായി വെള്ളത്തിൽ പഞ്ചസാരയും ഏലക്കാപ്പൊടിയും റോസ് വാട്ടറും ചേർക്കുന്നു. ശേഷം സിറപ്പ് പാൻകേക്കിനു മുകളിൽ തൂവി ഉപയോഗിക്കുന്നു.
ഇതിനകം രണ്ടുലക്ഷത്തിനടുത്ത് കാഴ്ച്ചക്കാരെയാണ് വീഡിയോക്ക് ലഭിച്ചിരിക്കുന്നത്. നിരവധി പേരാണ് വീഡിയോക്കുകീഴെ കമന്റ് ചെയ്തിരിക്കുന്നത്. യുവതിയുടെ കണ്ടുപിടുത്തത്തെ അഭിനന്ദിച്ചവർ ഏറെയാണ്. ഇതുവരെ ഇത്തരമൊന്നു കേട്ടിരുന്നില്ലെന്നും പരീക്ഷിക്കാൻ കാത്തിരിക്കുകയാണെന്നും കണ്ടാൽ തന്നെ രുചിക്കാൻ തോന്നുവെന്നുമൊക്കെ പോകുന്നു പോസിറ്റീവ് കമന്റുകൾ.
ഗുലാബ് ജാമുനോടുള്ള ഇഷ്ടം തന്നെ പോകുമെന്നും ക്രിയേറ്റിവിറ്റിയുടെ പേരു പറഞ്ഞ് ഇങ്ങനെ ചെയ്യരുതെന്നും അതിമധുരമാർന്ന ഈ പാൻകേക്ക് എങ്ങനെ കഴിക്കുമെന്നും കമന്റുകൾ ചെയ്യുന്നവരുണ്ട്.
Content Highlights: gulab jamun pancakes viral video
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..