നാച്ചുറൽ പ്ലാസ്റ്റിക് കഫെ | Photo: Twitter
പരിസ്ഥിതിയുടെ ഏറ്റവും വലിയ വില്ലനായി ഇന്ന് കരുതുന്നത് പ്ലാസ്റ്റിക്കിനെയാണ്. പ്ലാസ്റ്റിക്കിന്റെ ഉപയോഗം കുറയ്ക്കുന്നതിനും മണ്ണിലേക്ക് വലിച്ചെറിയുന്നത് തടയുന്നതിനും ഒട്ടേറെ പദ്ധതികളാണ് സര്‍ക്കാര്‍ തലത്തില്‍ സ്വീകരിച്ചുവരുന്നത്. കഴിഞ്ഞ ദിവസം, ഒരു തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് വസ്തുക്കളുടെ വില്‍പ്പന നമ്മുടെ നാട്ടിലും നിരോധിച്ചിരുന്നു. പ്ലാസ്റ്റിക്കില്‍ നിന്ന് ഭൂമിയെ രക്ഷിക്കുന്നതിന് വ്യത്യസ്തമായൊരു പദ്ധതിയുമായി എത്തിയിരിക്കുകയാണ് ഗുജറാത്തില്‍ നിന്നുള്ള കഫെ.
ഈ കഫെയിലെത്തി ഭക്ഷണം കഴിച്ചാല്‍ പണം അല്ല പ്രതിഫലമായി ഈടാക്കുന്നത്. പകരം പ്ലാസ്റ്റിക് നല്‍കണം. ഗുജറാത്തിലെ ജുനാഗഢില്‍ സ്ഥിതി ചെയ്യുന്ന നാച്ചുറല്‍ പ്ലാസ്റ്റിക് കഫെ ആണ് വ്യത്യസ്തമാകുന്നത്. ഇവിടെ നിന്ന് ഏത് തരം ഭക്ഷണം വാങ്ങിയാലും പ്ലാസ്റ്റിക് ആണ് പകരമായി നല്‍കേണ്ടത്. ജുനാഗഢ് ജില്ലാ കളക്ടര്‍ റാചിത് രാജ് ഈ വ്യത്യസ്തമായ കഫെയെക്കുറിച്ച് ട്വീറ്റ് ചെയ്തിട്ടുണ്ട്.
ജുനാഗഢിനെ മാലിന്യമുക്തമാക്കുകയെന്നതാണ് ഇത് കൊണ്ട് ലക്ഷ്യമിടുന്നത്. അരക്കിലോ പ്ലാസ്റ്റിക് സാധനങ്ങള്‍ കൊടുത്താല്‍ ഒരു ഗ്ലാസ് ലൈം ജ്യൂസോ ജീരകവെള്ളമോ ലഭിക്കും. ഒരു കിലോ ഗ്രാം പ്ലാസ്റ്റിക് കൈമാറിയാല്‍ ഒരു പ്ലേറ്റ് നിറയെ പോഹ ലഭിക്കും. കൂടുതല്‍ പ്ലാസ്റ്റിക് കൊടുക്കുന്നതിന് അനുസരിച്ച് കൂടുതല്‍ വിഭവങ്ങള്‍ ലഭിക്കും-ജില്ലാ കളക്ടര്‍ വ്യക്തമാക്കി.
ഇങ്ങനെ ശേഖരിക്കുന്ന പ്ലാസ്റ്റിക് വസ്തുക്കള്‍ വാങ്ങുന്നതിന് ഒരു ഏജന്‍സിയെ ജില്ലാ ഭരണകൂടം ഏല്‍പിച്ചിട്ടുണ്ട്.
കഫെയുടെ പ്രവര്‍ത്തിയെ അഭിനന്ദിച്ച് നിരവധി പേരാണ് കളക്ടറുടെ ട്വീറ്റിന് താഴെ കമന്റുമായി എത്തിയത്. കഫെയുടെ ഇത്തരത്തിലുള്ള നീക്കത്തില്‍ അഭിമാനിക്കുന്നുവെന്നും പ്രചോദനകരമാണെന്നും ഒട്ടേറെപ്പേര്‍ പറഞ്ഞു. അതേസമയം, ഇത്തരത്തില്‍ ശേഖരിക്കപ്പെടുന്ന പ്ലാസ്റ്റിക്കുകള്‍ എന്താണെന്ന് ചെയ്യുന്നതെന്ന് വ്യക്തമാക്കാമോയെന്ന് ഒരാള്‍ ചോദിച്ചു.
ജില്ലാ ഭരണകൂടമാണ് കഫെയുടെ പ്രവര്‍ത്തനങ്ങള്‍ സഹായം നല്‍കുന്നത്. സര്‍വോദയ സഖി മണ്ഡല്‍ എന്ന സ്ത്രീകളുടെ നേതൃത്വത്തിലുള്ള ഒരു സംഘമാണ് ഈ കഫെയുടെ നടത്തിപ്പുകാരെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ടു ചെയ്തു.
പരമ്പരാഗത ഗുജറാത്തി വിഭവങ്ങള്‍ക്കൊപ്പം വ്യത്യസ്തമായ ഒട്ടേറെ വിഭവങ്ങളും ഈ കഫെയില്‍ വിളമ്പുന്നുണ്ട്. കൂടുതല്‍ പരിസ്ഥിതി സൗഹൃദമാക്കുന്നതിന് മണ്‍പാത്രങ്ങളിലാണ് ഇവിടെ ഭക്ഷണം വിളമ്പുന്നത്. കൂടാതെ, പ്രാദേശികമായി ലഭ്യമായ പച്ചക്കറികളും മറ്റുമാണ് വിഭവങ്ങള്‍ തയ്യാറാക്കുന്നതിന് ഉപയോഗിക്കുന്നത്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..