നിക്ക് ജിജിയോവാന്നി, ലിൻ ഡേവിസും | Photo: youtube.com/watch?v=m8dkjtNessU
പുറമെ ക്രിസ്പിയായും ഉള്ളില്‍ സ്വല്‍പം ജ്യൂസിയായുമുള്ള ചിക്കന്‍ നഗ്ഗറ്റ് നോണ്‍വെജ് ആഹാരം ശീലമാക്കിയവരുടെ പ്രിയപ്പെട്ട വിഭവമാണ്. എല്ലില്ലാത്ത ചിക്കന്‍ കഷ്ണങ്ങള്‍ ഉപയോഗിച്ചാണ് ഈ വിഭവം തയ്യാറാക്കുന്നത്. എന്നാല്‍, യു.എസ്. പൗരനായ ഷെഫ് നിക്ക് ജിയോവാനിയും ജപ്പാനില്‍ നിന്നുള്ള ഷെഫ് ലിന്‍ ഡേവിസും ചേര്‍ന്ന് തയ്യാറാക്കിയ ചിക്കന്‍ നഗ്ഗറ്റാണ് ഇപ്പോള്‍ വാര്‍ത്തകളില്‍ ഇടം നേടിയിരിക്കുന്നത്. ലോകത്തിലെ ഏറ്റവും ഭാരമേറിയ ഈ നഗ്ഗറ്റ് ഗിന്നസ് ബുക്കില്‍ ഇടം നേടിയിരിക്കുകയാണ്.
രണ്ട് ഭക്ഷ്യവിദഗ്ധരുടെയും ഗിന്നസ് വേള്‍ഡ് റെക്കോഡ് അധികൃതരുടെയും സാന്നിധ്യത്തില്‍ ചിക്കന്‍ നഗ്ഗറ്റ് തയ്യാറാക്കുന്ന വീഡിയോ കഴിഞ്ഞ ദിവസം നിക്ക് യൂട്യൂബില്‍ പങ്കുവെച്ചിരുന്നു.
40 കഷ്ണം ബ്രെഡും ഒന്നര ലിറ്റര്‍ പാലും 40 മുട്ടകളും 18 കിലോഗ്രാം ചിക്കനും ആവശ്യമായ മസാലയും ചേര്‍ത്താണ് ഈ ഭീമന്‍ ചിക്കന്‍ നഗ്ഗറ്റ് ഇവര്‍ തയ്യാറാക്കിരിക്കുന്നത്.
ഇത് തയ്യാറായശേഷം ഗിന്നസ് ബുക്ക് അധികൃതര്‍ ചിക്കന്‍ നഗ്ഗറ്റിന്റെ ഭാരം പരിശോധിച്ച് നോക്കുകയും ലോകത്തിലെ ഏറ്റവും ഭാരമേറിയ ചിക്കന്‍ നഗ്ഗറ്റാണെന്ന് പ്രഖ്യാപിക്കുകയും ചെയ്തു. യൂട്യൂബില്‍ പങ്കുവെച്ച ഈ വീഡിയോ ഇതുവരെ പത്ത് ലക്ഷം പേരാണ് കണ്ടിരിക്കുന്നത്.
മുമ്പ് നിക്കും ലിന്നും തയ്യാറാക്കിയ ലോകത്തിലെ ഏറ്റവും ഭാരമേറിയ കേക്ക് പോപ്പും ഗിന്നസ് ബുക്കില്‍ ഇടം നേടിയിരുന്നു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..