ച്ഛന്‍-മകള്‍ സ്‌നേഹബന്ധത്തെ പറ്റിയുള്ള ധാരാളം വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുണ്ട്. സെലിബ്രിറ്റി ഷെഫായ ഗോര്‍ദോന്‍ റാംസെയുടെയും മകളുടെയും തമാശ നിറഞ്ഞ വീഡിയോയാണ് ഇപ്പോള്‍ ആളുകള്‍ ഏറ്റെടുത്തിരിക്കുന്നത്. മകളുടെ 'അത്ഭുത വിദ്യ'യില്‍ വീണുപോയ റാംസെയുടെ വീഡിയോ പത്തുലക്ഷത്തിലധികം ആളുകള്‍ കണ്ടു കഴിഞ്ഞു.

റാംസെ തന്നെയാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. വായ് വട്ടം കുറഞ്ഞ ഒരു കുപ്പിക്കുള്ളില്‍ മുട്ട പൊട്ടാതെ ഇറക്കുന്ന സൂത്രവിദ്യയാണ് പത്തൊന്‍മ്പതുകാരി മകള്‍ മെറ്റില്‍ഡ റാംസെയെ കാണിക്കുന്നത്. എന്നാല്‍ ശേഷം സംഭവിക്കുന്നതാണ് രസകരം. മുട്ട കുപ്പിയിലായോ എന്നറിയാന്‍ കുപ്പിയിലേക്ക് എത്തി നോക്കുന്ന റാംസെയുടെ കണ്ണിലേക്ക് വെള്ളം തെറിപ്പിച്ച ശേഷം മുട്ട അദ്ദേഹത്തിന്റെ തലയില്‍ ഉടക്കുകയാണ് മെറ്റില്‍ഡ ചെയ്യുന്നത്. ശേഷം അവള്‍ ഓടിക്കളയുന്നതും കാണാം. 

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Gordon Ramsay (@gordongram)

അതൊരു തട്ടിപ്പാണെന്ന് അറിയാതെ മകളുടെ 'മാജിക്ക് ട്രിക്ക്' കാണാന്‍ കാത്തിരുന്ന റാംസെയുടെ മുഖഭാവമാണ് ആളുകള്‍ ഏറ്റെടുത്തിരിക്കുന്നത്. 'നിങ്ങളതില്‍ വീണുപോയല്ലോ, വിശ്വസിക്കാനാവുന്നില്ല എന്നാണ് പലരും കമന്റ് നല്‍കിയിരിക്കുന്നത്'.

Content Highlights: Gordon Ramsay falls for daughter’s ‘magic trick