പിസ കൊണ്ട് അടിപൊളി ഗെയിം ഡൂഡിലുമായി ഗൂഗിള്‍


പുരാതന ഈജിപ്തിലും റോമിലും പിസയ്ക്ക് സമാനമായ വിഭവം ലഭ്യമായിരുന്നു.

പിസ കട്ടിങ് ഗൂഗിൾ ഡൂഡിൽ | Screen grab

ലോകമെമ്പാടുമുള്ള ഭക്ഷണപ്രേമികളുടെ ഇഷ്ട വിഭവാണ് പിസ. ഇറ്റലിയാണ് പിസയുടെ ജന്മദേശം എന്ന് കരുതപ്പെടുന്നു. 2007 ഡിസംബര്‍ ആറിനാണ് യുനെസ്‌കോയുടെ സാംസ്‌കാരിക പൈതൃക പട്ടികയില്‍ പിസ ഇടം നേടിയത്. ആ നേട്ടം അനുസ്മരിച്ചു കൊണ്ട് ഡൂഡില്‍ രൂപത്തില്‍ പിസ കട്ടിങ് ഗെയിം അവതരിപ്പിച്ചിരിക്കുകയാണ് ഗൂഗിള്‍.

ഇറ്റാലിയന്‍ കലാരൂപമായ 'പിസായുവോളോ' പാചകപരിശീലനമാണെന്ന് യുനെസ്‌കോയുടെ വെബ്‌സൈറ്റില്‍ വ്യക്തമാക്കുന്നു. മാവ് കുഴയ്ക്കുന്നതു മുതല്‍ വിറക് അടുപ്പില്‍ ബേക്കിങ് ചെയ്യുന്നതുവരെ നാലുഘട്ടങ്ങളാണ് ഇതിലുള്ളത്.

പുരാതന ഈജിപ്തിലും റോമിലും പിസയ്ക്ക് സമാനമായ വിഭവം ലഭ്യമായിരുന്നു. തെക്ക് പടിഞ്ഞാറന്‍ ഇറ്റാലിയന്‍ പട്ടണമാണ് നേപ്പിള്‍സ് ആണ് പിസയുടെ ജന്മദേശമായി കരുതപ്പെടുന്നത്. 1700-കളില്‍ പിസ നേപ്പിള്‍ ലഭ്യമായിരുന്നുവെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇവിടെയാണ് പിസയുടെ കഥ ആരംഭിക്കുന്നത്. നൂറ്റാണ്ടുകളായി നടന്നുവരുന്ന ആഗോളതലത്തിലെ കുടിയേറ്റങ്ങള്‍, സാമ്പത്തിക വികസനം, സാങ്കേതിക പരിണാമം എന്നിവയ്‌ക്കൊപ്പമാണ് പിസയുടെയും വളര്‍ച്ച-ഗൂഗിള്‍ വ്യക്തമാക്കി.

വളരെ രസകരമായ ഗെയിം ആണ് ഈ അവസരത്തില്‍ ഗൂഗിള്‍ ഡൂഡിലിലൂടെ അവതരിപ്പിച്ചിരിക്കുന്നത്. പറഞ്ഞിരിക്കുന്ന അളവില്‍ പിസ മുറിച്ചെടുക്കുകയാണ് വേണ്ടത്. ഒരോ ഘട്ടത്തിലും വ്യത്യസ്തമായ പിസയായിരിക്കും ഉണ്ടാകുക. 11 ഘട്ടങ്ങളുള്ള ഗെയിമില്‍ 11 തരം പിസകളാണ് മുറിക്കേണ്ടത്.

Content highlights: google doodle with pizza game, unesco intangible cultural heritage of humanity representative list


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
wedding

2 min

വധു ഒഴികെ ആരും ക്യാമറ കണ്ടില്ല; ആ ക്ലിക്കിന് കിട്ടിയത് രണ്ടു ലക്ഷം രൂപ സമ്മാനം

Sep 25, 2022


Police

1 min

വീട്ടിൽനിന്ന്‌ രഹസ്യ ഗോവണി, ബംഗ്ലാവില്‍ ആര്‍ഭാടജീവിതം; മുപ്പതിലധികം കവർച്ചക്കേസുകളിലെ പ്രതി കുടുങ്ങി

Sep 25, 2022


രണ്ടരവർഷത്തെ കാത്തിരിപ്പ്; പിണക്കം മറന്ന് മടങ്ങിയെത്തിയ ഓമനപ്പൂച്ചയെ വാരിപ്പുണർന്ന് ഉടമകൾ

Sep 25, 2022

Most Commented