വൈറലായ വീഡിയോയിൽ നിന്ന് | Photo: instagram.com/a_little_extra_jayne/
പ്രചോദനകരമായ ഒട്ടേറെ വീഡിയോകളും ചിത്രങ്ങളുമെല്ലാം ദിനംപ്രതിയാണ് സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കപ്പെടുന്നത്. അത്തരമൊരു വീഡിയോ ആണ് സോഷ്യല്‍ മീഡിയയുടെ മനം കവര്‍ന്നിരിക്കുന്നത്. ഡൗണ്‍സിന്‍ഡ്രോമുള്ള പെണ്‍കുട്ടി തന്റെ ഉച്ചഭക്ഷണം തനിച്ച് തയ്യാറാക്കുന്നതാണ് വീഡിയോയിലുള്ളത്. വളരെയധികം സൂക്ഷ്മതയോടെയും കരുതലോടെയുമാണ് അവള് ഭക്ഷണം തയ്യാറാക്കുന്നതെന്ന് വീഡിയോ കാണുമ്പോള്‍ മനസ്സിലാകും. ഡൗണ്‍സിന്‍ഡ്രോം ബാധിതയായ ജെയ്ന്‍ എന്ന പെണ്‍കുട്ടിയാണ് വീഡിയോയിലുള്ളത്. കുട്ടിയുടെ അമ്മയാണ് വീഡിയോ പകര്‍ത്തിയിരിക്കുന്നത്. അമ്മയെ അമ്പരിപ്പിച്ചുകൊണ്ടാണ് ജെയ്ന്‍ ഭക്ഷണം തയ്യാറാക്കുന്നത്. സാന്‍ഡ് വിച്ചിനുള്ള കാരറ്റ് തൊലിനീക്കുന്നതും സ്ട്രോബറി ശ്രദ്ധയോടെ മുറിച്ചെടുക്കുന്നതും കാണാം. സാന്‍ഡ് വിച്ചിനൊപ്പം പ്ലേറ്റില്‍ ചിപ്സും അവള് ഭക്ഷണമായി കരുതിയിട്ടുണ്ട്.
ഈ പെണ്‍കുട്ടി എപ്പോഴും സ്വന്തമായി കാര്യങ്ങള്‍ ചെയ്യുന്നു. അവള്‍ക്ക് എന്തെങ്കിലും കാര്യം ചെയ്യണമെങ്കിലോ എന്തെങ്കിലും ചെയ്തുവെന്ന് എന്നെ അറിയിക്കണമെങ്കിലോ അവള് പറയും, ഞാന്‍ അമ്മയെപ്പോലെ ആയെന്ന്. അവള്‍ക്ക് ശരിയെന്ന് തോന്നുന്ന ഏത് കാര്യവും അവള്‍ക്ക് ചെയ്യാന്‍ കഴിയുമെന്നതാണ് കാരണം-വീഡിയോ പങ്കുവെച്ച് ജെയ്നിന്റെ അമ്മ പറഞ്ഞു.
തന്റെ കാര്യങ്ങള്‍ പരസഹായമില്ലാതെ ചെയ്യുന്ന പെണ്‍കുട്ടിയെ സോഷ്യല്‍ മീഡിയ ഇരുകൈയ്യും നീട്ടിയാണ് സ്വീകരിച്ചിരിക്കുന്നത്. 36 ലക്ഷം പേരാണ് ഈ വീഡിയോ ഇതുവരെ കണ്ടിരിക്കുന്നത്. രണ്ടര ലക്ഷത്തില്‍ അധികം പേര് വീഡിയോയ്ക്ക് ലൈക്ക് നല്‍കുകയും ചെയ്തു. ഇവള് സുന്ദരിയാണെന്നും അഭിനന്ദനങ്ങള്‍ എന്നും ഒരാള്‍ പറഞ്ഞു. എത്രകൃത്യതയോടെയാണ് അവള് ഭക്ഷണം തയ്യാറാക്കുന്നതെന്നും വളരെയധികം മനോഹരിയാണ് ജെയ്ന്‍ എന്നും മറ്റൊരാള്‍ പറഞ്ഞു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..