ഐസ്‌ക്രീം നല്‍കാതെ വട്ടംകറക്കി തുര്‍ക്കിഷ് ഐസ്‌ക്രീം വില്‍പ്പനക്കാരന്‍; ദേഷ്യപ്പെട്ട് പെണ്‍കുട്ടി


ആദ്യം ദേഷ്യം പ്രകടിപ്പിച്ച പെണ്‍കുട്ടി പിന്നീട് കരച്ചിലിന്റെ വക്കോളമെത്തി.

വൈറലായ വീഡിയോയിൽ നിന്നും | Photo: Twitter(Screen Grab)

തുര്‍ക്കിഷ് ഐസ്‌ക്രീം വില്‍പ്പനക്കാരുടെ വീഡിയോകള്‍ മിക്കപ്പോഴും സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുണ്ട്. കോണും ഐസ്‌ക്രീമും ഒന്നിച്ച് കൊടുക്കാതെ വാങ്ങാനെത്തുന്നവരെ കബളിപ്പിക്കുന്ന ഇവരുടെ വീഡിയോകള്‍ സാമൂഹികമാധ്യമങ്ങളില്‍ ശ്രദ്ധിക്കപ്പെടാറുണ്ട്. ഇവരുടെ കബളിപ്പിക്കല്‍ പരിപാടിക്ക് മിക്കപ്പോഴും 'ഇരകളാ'കാറുള്ളത് കൊച്ച് കുട്ടികളാണ്. കൊതിയോടെ ഐസ്‌ക്രീം വാങ്ങാന്‍ വന്നിട്ട് അത് കിട്ടാതെ വരുമ്പോള്‍ പിണങ്ങുകയും ദേഷ്യപ്പെടുകയും ചെയ്യുന്ന കുട്ടികളെ മിക്കപ്പോഴും വീഡിയോകളില്‍ കാണാം. പല രുചികളില്‍, നിറങ്ങളില്‍ ലഭിക്കുന്ന ഐസ്‌ക്രീമുകള്‍ക്കായി കുഞ്ഞുങ്ങള്‍ മിക്കപ്പോഴും വാശിപിടിച്ച് കരയാറുണ്ട്.

ഇത്തരമൊരു കുട്ടിക്കുറുമ്പിയുടെ വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. ഐസ്‌ക്രീം വില്‍പ്പനക്കാരന്റെ കബളിപ്പിക്കലില്‍ യാതൊരു താത്പര്യവുമില്ലാതെ, വേഗം ഐസ്‌ക്രീം വാങ്ങി പോകാന്‍ എത്തിയതാണ് കുട്ടി. ഐസ്‌ക്രീം വില്‍പ്പനക്കാരന്‍ സ്ഥിരം 'കലാപരിപാടി' തുടങ്ങിയതോടെ പെണ്‍കുട്ടിയുടെ മട്ടും ഭാവവും മാറുന്നതാണ് വീഡിയോയില്‍ കാണാന്‍ കഴിയുന്നത്. ആദ്യം ദേഷ്യം പ്രകടിപ്പിച്ച പെണ്‍കുട്ടി പിന്നീട് കരച്ചിലിന്റെ വക്കോളമെത്തി. ഐസ്ക്രീമില്ലാതെ കോൺ മാത്രം നൽകിയപ്പോൾ അത് കുട്ടി വിൽപ്പനക്കാരന്റെ നേർക്ക് വലിച്ചെറിയുന്നതും കാണാം. എങ്കിലും കുറച്ച് തവണ പെണ്‍കുട്ടിയെ വട്ടംകറക്കിയശേഷമാണ് വില്‍പ്പനക്കാരന്‍ ഐസ്‌ക്രീം പെണ്‍കുട്ടിക്ക് കൈമാറിയത്.



ഒരുലക്ഷത്തിന് അടുത്ത് ആളുകളാണ് വീഡിയോ ഇതുവരെ കണ്ടിരിക്കുന്നത്. 46,000 ലൈക്കുകള്‍ വീഡിയോയ്ക്ക് ലഭിച്ചു. രസകരമായ കമന്റുകളാണ് വീഡിയോയുടെ താഴെ നിറയുന്നത്. ഐസ്‌ക്രീം വില്‍പ്പനക്കാരന് തക്ക ശിക്ഷ കൊടുക്കണമെന്നും അത് കുട്ടികളുടെ പ്രിയപ്പെട്ട ഭക്ഷണമാണെന്നും അത് ഉപയോഗിച്ച് തമാശകളിക്കരുതെന്നും മറ്റൊരാള്‍ അഭിപ്രായപ്പെട്ടു.

Content Highlights: viral video, girl gets upset with turkish ice cream vendor, food


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
photo: Getty Images

1 min

കളി കഴിഞ്ഞെന്നു കരുതി ചാനലില്‍ പരസ്യം വന്നു; തോറ്റതറിയാതെ ഫ്രഞ്ച് ആരാധകര്‍

Dec 1, 2022


03:44

രാത്രിയാണറിഞ്ഞത് സിന്തറ്റിക് ട്രാക്കാണെന്ന്, സ്പീഡ് കുറയുമെന്ന് പേടിച്ചാണ് ഷൂസിടാതെ ഓടിയത്

Nov 28, 2022


37:49

സ്വപ്നങ്ങൾ വേണ്ടെന്ന് വെച്ചാൽ എന്റെ കുട്ടി അതാണ് പഠിക്കുക, ഞാനത് ആ​ഗ്രഹിക്കുന്നില്ല - അഞ്ജലി മേനോൻ

Nov 29, 2022

Most Commented