ഉറങ്ങും മുന്‍പ് ഇവ കഴിക്കല്ലേ ;  അറിഞ്ഞിരിക്കാം


ചോക്ലേറ്റിലും പലഹാരങ്ങളിലുമുള്ള ഉയര്‍ന്ന ഷുഗറും പ്രശ്‌നക്കാരനാണ്. കഫീന്‍ കൂടിയ  വിഭവങ്ങളാണെങ്കിലും ഇതും ഉറക്കത്തെ ബാധിക്കും.

Representative Image | Photo: AFP

പ്രായമാവരും യുവാക്കളും ഒരുപോലെ ബുദ്ധിമുട്ടുന്ന പ്രശ്‌നമാണ് ഉറക്കമില്ലായ്മ. ഉറക്കത്തിന്റെ അളവ് ഭീകരമായ അളവില്‍ കുറയുന്നുവെങ്കില്‍ കൃത്യമായി വൈദ്യസഹായം തേടണം. ജോലി, മാനസികസമ്മര്‍ദ്ദം , ഭക്ഷണം എന്നിവയൊക്കെ ഇതിനെ വലിയൊരു രീതിയില്‍ സ്വാധീനിക്കുന്നുണ്ട്. ഉറക്കത്തെ ബാധിക്കുന്ന ഭക്ഷണങ്ങള്‍ ഏതൊക്കെയാണെന്ന് അറിഞ്ഞിരിക്കാം.

വൈറ്റ് ബ്രഡ് ഉറങ്ങുന്നതിന് മുന്‍പ് കഴിക്കരുത്. ഒരുപാട് റിഫൈന്‍ഡ്-കാര്‍ബ് അടങ്ങിയതിനാല്‍ ഗ്ലൈസമിക് സൂചിക ഉയര്‍ന്ന ഭക്ഷണമാണ് ഇത്. അതിനാല്‍ ഇത് കഴിക്കുന്നതോടെ രക്തത്തിലെ ഷുഗര്‍നിലയില്‍ പെട്ടെന്ന് മാറ്റം വരികയും ഉറക്കത്തെ ബാധിക്കുകയും ചെയ്യും.

നല്ല എരിവും പുളിയുമൊക്കെയുള്ള ഭക്ഷണം ഉറങ്ങാന്‍ പോകുന്നതിന് മുന്‍പ് കഴിക്കരുത്. ഇവ ശരീരത്തിന്റെ താപനില കൂട്ടുകയും, അസിഡിറ്റി ഉണ്ടാക്കുകയും ചെയ്യും. ഇത് ഉറക്കത്തെ പ്രശ്‌നത്തിലാക്കും. ജങ്ക് ഫുഡ് രാത്രിയില്‍ നിര്‍ബന്ധമായും ഒഴിവാക്കണം. രാത്രിയില്‍ ഐസ്‌ക്രീം കഴിക്കുന്നതും നല്ലതല്ല. എന്നാല്‍ ഇതിലെ ഉയര്‍ന്ന ഫാറ്റും മധുരവും ഉറക്കത്തെ അലോസരപ്പെടുത്തുന്നു.

ചോക്ലേറ്റുകളും ഡെസേര്‍ട്ടുകളും രാത്രിയില്‍ കഴിക്കുന്നതും ഉറക്കത്തെ ബാധിക്കും. ഇവയിലടങ്ങിയിരിക്കുന്ന 'ടൈറോസിന്‍' എന്ന ഘടകമാണ് പ്രധാനമായും ഇതിന് കാരണമാകുന്നത്. നേരത്തെ സൂചിപ്പിച്ചത് പോലെ ഇത് ഉണര്‍ന്നിരിക്കാന്‍ തലച്ചോറിനെ പ്രേരിപ്പിക്കും.

അതുപോലെ ചില ചോക്ലേറ്റുകള്‍ നെഞ്ചിടിപ്പ് കൂട്ടും. ഉദാഹരണത്തിന് ഡാര്‍ക് ചോക്ലേറ്റ്. നെഞ്ചിടിപ്പ് കൂടുന്നതും ഉറക്കത്തെ ബാധിക്കാം. ചോക്ലേറ്റിലും പലഹാരങ്ങളിലുമുള്ള ഉയര്‍ന്ന ഷുഗറും പ്രശ്‌നക്കാരനാണ്. കഫീന്‍ കൂടിയ വിഭവങ്ങളാണെങ്കിലും ഇതും ഉറക്കത്തെ ബാധിക്കും.

ഉറങ്ങുന്നതിന് ഏതാനും മണിക്കൂറുകള്‍ മുമ്പായി തക്കാളി കഴിച്ചാല്‍ അത് ഉറക്കത്തെ ഹാനികരമായി ബാധിക്കാം. തക്കാളിയില്‍ അടങ്ങിയിട്ടുള്ള 'ടിരാമൈന്‍' എന്ന അമിനോ ആസിഡാണ് ഇതിന് കാരണം. ഇത് തലച്ചോറിന്റെ പ്രവര്‍ത്തനങ്ങളെ ഉദ്ദീപിപ്പിക്കുകയും ഉറക്കം നഷ്ടപ്പെടുത്തും. ചിലരില്‍ തക്കാളി അസിഡിറ്റിയുമുണ്ടാക്കുന്നതും ഉറക്കത്തെ ബാധിക്കാം.

Content Highlights: food,sleep,sugar,icecream

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Rahul Gandhi Kapil Sibal

1 min

വിധി വിചിത്രം; രാഹുല്‍ അയോഗ്യനായിക്കഴിഞ്ഞെന്ന് കപില്‍ സിബല്‍

Mar 24, 2023


19:23

വളരെ മോശമായാണ് ആ സിനിമയിൽ അഭിനയിച്ചതെന്ന് എനിക്കറിയാം | Aishwarya Lekshmi | Yours Truly

Oct 26, 2022


rahul gandhi

2 min

രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കി; ലോക്‌സഭാംഗത്വം റദ്ദാക്കി ഉത്തരവിറങ്ങി

Mar 24, 2023

Most Commented