photo:.instagram.com/geneliad/
വ്യക്തികളുടെ ഭക്ഷണാഭിരുചി തീര്‍ത്തും വ്യക്തിപരമാണ്. പൊതുവേയെല്ലാവരും സസ്യാഹാരവും ഒപ്പം മാംസാഹാരവും മത്സ്യവുമെല്ലാം കഴിക്കുന്നവരാകും. ചിലരാകട്ടെ സസ്യാഹാരം മാത്രം. മറ്റ് ചിലരാകട്ടെ ഇവയില്‍ നിന്ന് തെരഞ്ഞെടുത്ത് ചിലത് മാത്രം ഉള്‍പ്പെടുത്തി അവരുടേതായ ഡയറ്റ് പാലിച്ചുപോകുന്നവരാകും.
പച്ചക്കറി മാത്രം കഴിയ്ക്കുന്നവരില്‍ പലരും പാലും നെയ്യും തൈരുമൊക്കെ ഉപയോഗിക്കാറുണ്ട്. പക്ഷെ ഇവരില്‍ തന്നെ ഒരു വിഭാഗം ആള്‍ക്കാര്‍ വീഗന്‍ ഡയറ്റ് പിന്‍തുടരുന്നവരാകും. വീഗന്‍ ഡയറ്റിന് വലിയ ജനപ്രീതി ഇപ്പോള്‍ ലഭിക്കുന്നുണ്ട്.
ജീവികളെ യാതൊരു തരത്തിലും ഉപയോഗിക്കാത്ത, അവരില്‍ നിന്നുള്ള ഉത്പന്നങ്ങള്‍ പോലും ഒഴിവാക്കുന്ന തരം ജീവിതരീതിയാണ് വീഗനിസം. ഇത്തരത്തില്‍ വീഗനിസം പിന്‍തുടരുന്ന ഒരു വ്യക്തിയാണ് ബോളിവുഡ് താരമായ ജനീലിയ ഡിസൂസ.
തന്റെ സാമൂഹിക മാധ്യമങ്ങളിലൂടെ വീഗനിസത്തെ പ്രോത്സാഹിപ്പിക്കുന്ന നിരവധി പോസ്‌ററുകള്‍ അവര്‍ പങ്കുവെയ്ക്കാറുണ്ട്. അവര്‍ കഴിയ്ക്കുന്ന ഭക്ഷണങ്ങളെല്ലാം തന്നെ വീഗന്‍ ആയിരിക്കുന്നതില്‍ അതിയായ ശ്രദ്ധ പുലര്‍ത്തുന്ന വ്യക്തി കൂടിയാണ് അവര്‍.
.jpg?$p=aa62323&&q=0.8)
ഇപ്പോഴിതാ തന്റെ ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയിലൂടെ വീഗന്‍ ഭക്ഷണങ്ങളുടെ ചിത്രമാണ് ജനീലിയ പങ്കുവെച്ചിരിക്കുന്നത്. വീഗന്‍ കുക്കീസ്, വീഗന്‍ റോസ്റ്റഡ് സാള്‍ട്ട് ആല്‍മണ്ട്‌സ്, വീഗന്‍ കിറ്റ്കാറ്റ്, വീഗന്‍ സ്വീറ്റ് ആന്‍ഡ് സാള്‍ട്ട് പോപ്‌കോണ്‍ എന്നിവയൊക്കെ ഇതിലുള്‍പ്പെടും.
തന്റെ പോസ്റ്റിലൂടെ കൂടുതല്‍ പേരിലേയ്ക്ക് വീഗനിസം എത്തിക്കുന്നതിനുള്ളശ്രമം കൂടെ നടത്തുകയാണിവര്‍. കൂടാതെ ഇത്തരത്തിലുള്ള വ്യത്യസ്തതയുള്ള വീഗന്‍ ഭക്ഷണങ്ങളെ അവര്‍ സ്വാഗതം ചെയ്യുകയും അവ ലഭിച്ചതിനുള്ള സ്‌നേഹവും നന്ദിയും രേഖപ്പെടുത്തുകയും ചെയ്യുന്നുണ്ട്.
Content Highlights: Genelia D'Souza,Vegan diet,vegan food,Vegan Chocolate,food
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..