വായു കോപം അഥവാ ഗ്യാസ് ട്രബിള്‍ എന്ന പ്രശ്‌നം നമ്മളില്‍ ഭൂരിഭാഗം പേരും അനുഭവിക്കുന്ന അവസ്ഥയാണ്. തെറ്റായ ഭക്ഷണശീലം, ചിട്ടയില്ലാത്ത ജീവിത ശൈലി എന്നിവയെല്ലാം ഇതിന്റെ കാരണങ്ങളാണ്. ചിലര്‍ക്ക് എന്തെങ്കിലും കുറച്ച് കഴിച്ചാല്‍ തന്നെ ഗ്യാസ് ട്രബിള്‍ വരാം. ചിലര്‍ക്ക് ഒന്നും കഴിക്കാതിരുന്നാലും വരാം. ഗ്യാസ് ട്രബിളിനെ പമ്പ കടത്താന്‍ ഭക്ഷണശൈലിയില്‍ തന്നെ ചില മാറ്റങ്ങള്‍ വരുത്താം

  • ഗ്യാസിനെ പ്രതിരോധിക്കാന്‍ മികച്ച ഒറ്റമൂലിയാണ് വെള്ളുത്തുള്ളി. ഗ്യാസിന്റെ പ്രശ്‌നം വരമ്പോള്‍ രണ്ട് അല്ലി വെളുത്തുള്ളി ചതച്ച് കഴിക്കുന്നത് നല്ലതാണ്. വെളുത്തുള്ളി പാലില്‍ ചതച്ച് കഴിക്കുന്നതും നല്ലതാണ്.
  • കുരുമുളകും ജീരകവും വെള്ളത്തില്‍ തിളപ്പിച്ച് കുടിക്കുന്നത് നല്ലതാണ്
  • ഇഞ്ചിനീരും വെള്ളുത്തുള്ളി നീരും സമാസമം എടുത്ത് കഴിക്കാവുന്നതാണ്
  • ഇഞ്ചിനീര് ചൂടുവെള്ളത്തില്‍ കലര്‍ത്തി സേവിക്കുന്നത് നല്ലതാണ്
  • പെരുഞ്ചീരകം വറുത്ത് വെള്ളത്തിലോ  മോരിലോ കലര്‍ത്തി കുടിച്ചാല്‍ വായു കോപത്തിന് ശമനമുണ്ടാവും
  • നിത്യേന തുളസിയിലയിട്ട വെള്ളം വെറും വയറ്റില്‍ കുടിക്കുന്നത് ഗ്യാസിന് നല്ലതാണ്.
  • മോര് കാച്ചിയത് ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക

ഇതോടൊപ്പം തന്നെ ക്യത്യമായ ജീവിതശൈലിയും പിന്തുടര്‍ന്നാല്‍ ഗ്യാസിനെ നിങ്ങള്‍ക്ക് പടിക്ക് പുറത്ത് നിര്‍ത്താം

Content Highlights: gas truouble, how to get rid of gas trouble, stomach problems, food news, food features, food updates