ചൂടാക്കിയാല്‍ ഗുണം നഷ്ടമാകുമോ?; വെളുത്തുള്ളി പാചകം ചെയ്യുമ്പോള്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കാം


വെളുത്തുള്ളിയിലടങ്ങിയിരിക്കുന്ന ആന്റിഓക്‌സിഡന്റിന്റെ അളവ് വളരെയധികമാണ്.

പ്രതീകാത്മക ചിത്രം | Photo: canva.com/

മിക്ക ഇന്ത്യന്‍ വിഭവങ്ങളിലും ഒഴിച്ച്കൂടാനാവാത്ത ചേരുവകയിലൊന്നാണ് വെളുത്തുള്ളി. ഭക്ഷ്യവസ്തുക്കള്‍ക്ക് രുചി നല്‍കുന്നതിനൊപ്പം ഏറെ ആരോഗ്യഗുണങ്ങള്‍ക്കൂടി വെളുത്തുള്ളിയ്ക്കുണ്ട്. വെളുത്തുള്ളിയില്‍ അടങ്ങിയിരിക്കുന്ന അല്ലിസിന്‍ എന്ന സംയുക്തമാണ് വെളുത്തുള്ളിയുടെ മണത്തിന് കാരണം. എന്നാല്‍, ശരിയായ വിധത്തില്‍ പാചകം ചെയ്യാത്തത് വെളുത്തുള്ളിയുടെ ആരോഗ്യഗുണങ്ങള്‍ നഷ്ടപ്പെടുത്താന്‍ സാധ്യതയുണ്ട്.

രുചിയിലും ഗുണത്തിലും മാറ്റങ്ങളുണ്ടാക്കാതെ വെളുത്തുള്ളി പാചകം ചെയ്യുന്നതിന് ടിപ്‌സ് പങ്കുവെച്ചിരിക്കുകയാണ് പ്രമുഖ ന്യൂട്രീഷനിസ്റ്റായ മൂമല്‍ ആസിഫ്. ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെയാണ് '10 മിനിറ്റ് ഗാര്‍ലിക് റൂള്‍ മൂമല്‍' പങ്കുവെച്ചിരിക്കുന്നത്. രണ്ട് മിനിറ്റ് ഫ്രൈയിങ് പാനിലിട്ട് വെളുത്തുള്ളി പാചകം ചെയ്യുന്നത് വെളുത്തുള്ളിയുടെ മുഴുവന്‍ ആരോഗ്യഗുണങ്ങളും നഷ്ടപ്പെടുത്തുമെന്ന് അറിയുമോ എന്ന് ചോദിച്ചാണ് മൂമല്‍ പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്.



വെളുത്തുള്ളിയിലടങ്ങിയിരിക്കുന്ന ആന്റിഓക്‌സിഡന്റിന്റെ അളവ് വളരെയധികമാണ്. സൂക്ഷ്മജീവികള്‍ക്കെതിരേയും വൈറസുകള്‍ക്കെതിരേയും പ്രവര്‍ത്തിക്കാനുള്ള കഴിവ് വെളുത്തുള്ളിക്കുണ്ട്. കൂടാതെ, ശരീരത്തിലെ നീര്‍വീക്കം നടയാനും വെളുത്തുള്ളി സഹായിക്കുന്നുവെന്ന് മൂമലിന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ വ്യക്തമാക്കുന്നു.

വെളുത്തുള്ളി ചൂടാക്കുമ്പോള്‍ അതിലെ ഏറ്റവും സജീവമായ ഘടകം നിര്‍ജീവമാകുമെന്ന് അവര്‍ പോസ്റ്റില്‍ വ്യക്തമാക്കി. ഇത് മറികടക്കുന്നതിന് ചെറിയ ഒരു കാര്യം മാത്രം ശ്രദ്ധിച്ചാല്‍ മതിയെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. പാകം ചെയ്യുന്നതിന് മുമ്പ് പത്ത് മിനിറ്റ് നേരം വെളുത്തുള്ളി മുറിച്ച് വയ്ക്കുകയോ ചെറിയ കഷ്ണങ്ങളാക്കി വയ്ക്കുകയോ ചെയ്യുക. അല്ലെങ്കില്‍ മിക്‌സിയില്‍ ഇട്ട് ചെറുതായി അരച്ചെടുക്കാം. ഇത് പത്ത് മിനിറ്റ് നേരം പുറത്ത് സൂക്ഷിക്കാം. ശേഷം പാചകത്തിനായി ഉപയോഗിക്കാം. ഈ പത്ത് മിനിറ്റ് കാത്തിരിക്കുന്ന സമയത്ത് വെളുത്തുള്ളിയിലെ സംയുക്തമായ അല്ലിസിന്‍ പരമാവധി ഉത്പാദിപ്പിക്കപ്പെടുമെന്ന് മൂമല്‍ പറഞ്ഞു. ശേഷം പാചകത്തിന് ഉപയോഗിച്ചാല്‍ ഗുണങ്ങള്‍ നഷ്ടപ്പെടില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

(ശ്രദ്ധിക്കുക: ആഹാരക്രമത്തിൽ മാറ്റം വരുത്തുമ്പോൾ ന്യൂട്രീഷനിസ്റ്റിന്റെയോ ആരോഗ്യവിദഗ്ധന്റെയോ ഉപദേശം തേടുക)

Content Highlights: cooking tips, garlic cooking, kitchen tips, food


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


04:19

ഇത് കേരളത്തിന്റെ മിനി ശിവകാശി, പടക്കങ്ങളുടെ മായാലോകം

Oct 24, 2022


26:50

മലയാളികളുടെ റിച്ചുക്കുട്ടന് ഹിന്ദിയിലും പിടിയുണ്ടായ ' വല്യ കഥ'

Oct 10, 2022

Most Commented