പാചക രംഗത്ത്‌ ലഭിക്കുന്ന ഏറ്റവും വലിയ അംഗീകാരമായ മിഷലിന്‍ പുരസ്‌കാരം മുബൈ സ്വദേശി ഗരിമ അറോറയ്ക്ക്. ഗുണനിലവാര അടിസ്ഥാനത്തില്‍ റസ്‌റ്റോറന്റുകള്‍ക്ക് വേണ്ടിയുള്ള അന്താരാഷ്ട്ര റേറ്റിങ് സിസ്റ്റമായ മിഷലിന്‍ സ്റ്റാര്‍ ലഭിക്കുന്ന ആദ്യ ഇന്ത്യക്കാരി കൂടിയാണ് ഗരിമ അറോറ. മുബൈ സ്വദേശിയായ ഗരിമ ബാങ്കോക്കിലെ ഇന്റോ- തായ് റസ്‌റ്റോറന്റിന്റെ ഉടമയും ഷെഫുമാണ്. 

കുട്ടിക്കാലം മുതല്‍ പാചകത്തോടുള്ള താല്‍പര്യമാണ് ഗരിമയെ മിഷലിന്‍ സ്റ്റാറാക്കിയത്. ഇരുപത്തൊന്നാം വയസ്സിലാരംഭിച്ച പാചകത്തോടുള്ള താല്‍പര്യമാണ് മാധ്യമ പ്രവര്‍ത്തക കൂടിയായിരുന്ന ഗരിമയെ മിഷലിന്‍ സ്റ്റാറാക്കിയത്.

'അച്ഛന്‍ ഒരു പാട് യാത്ര ചെയ്യുന്ന വ്യക്തിയാണ്. ഓരോ  യാത്രകളും കഴിഞ്ഞ് വീട്ടിലേക്ക് വരുമ്പോള്‍ അവിടുത്തെ സ്‌പെഷ്യല്‍ വിഭവങ്ങള്‍ അച്ഛന്‍ വീട്ടിലേക്ക് കൊണ്ടു വരും. അതിലൂടെയാണ് പാചകത്തോടുള്ള പ്രത്യേക ഇഷ്ടമുണ്ടാകുന്നത്'. - ഗരിമ പറയുന്നു.

garima
facebook/gaa

 

പഞ്ചാബി വിഭവങ്ങളോടാണ് ഗരിമയ്ക്ക് കൂടുതല്‍ താല്‍പര്യം. മുബൈ ജയ്ഹിങ് കോളേജില്‍ നിന്ന്  ബിരുദധാരിയായ ഗരിമ മാധ്യമപ്രവര്‍ത്തകയായി. എങ്കിലും സ്വന്തമായി റസ്റ്റോറന്റ് ആരംഭിക്കുക എന്ന സ്വപ്‌നം കൈവെടിഞ്ഞിരുന്നില്ല. മാധ്യമപ്രവര്‍ത്തനത്തിലൂടെ റസ്റ്റോറന്റ് തുടങ്ങുന്നതിനായി വരുമാന മാര്‍ഗം കണ്ടെത്തി.

തുടര്‍ന്ന്  മുംബൈയില്‍  നിന്ന്  പാരീസിലെ കോര്‍ഡന്‍-ബ്ലൂ പാചക സ്‌കൂളില്‍  ചേര്‍ന്ന്  പഠിക്കാനുള്ള  തീരുമാനം ഗരിമയുടെ ജീവിതത്തിന്റെ ഏറ്റവും വലിയ വഴിതിരിവായിരുന്നു. പാരീസിലെ നിരവധി പ്രമുഖ റസ്റ്റോറന്റുകളില്‍ മികച്ച ഷെഫുമാര്‍ക്കൊപ്പം പ്രവര്‍ത്തിക്കാനുള്ള സുവര്‍ണാവസരവും ഗരിമയ്ക്ക് ലഭിച്ചട്ടുണ്ട്.

തുടര്‍ന്ന് 2017ല്‍ 'ഗാ' എന്ന തന്റെ ആദ്യ റസ്റ്റോറന്റ് ആരംഭിച്ചു. ഫെര്‍മെന്റ്ഡ് ബീഫ്, പോര്‍ക്ക്, ഫിഷ്, സോസ സോസ് തുടങ്ങി നിരവധി വെറൈറ്റി വിഭവങ്ങളാണ് പ്രധാനമായും 'ഗാ'യില്‍ ഗരിമ ഒരുക്കിയിരിക്കുന്നത്.

gaaa
facebook/gaa

 

'റസ്‌റ്റോറന്റ് ആരംഭിച്ച് ഒന്നര വര്‍ഷമായകുമ്പോഴേക്കും ഇത്തരമൊരു അംഗീകാരം ലഭിച്ചതില്‍ ഒരുപാട് സന്തോഷമുണ്ട്. 'ഗാ'യിലെ ഓരോ വിഭവങ്ങളും അതിഥകള്‍ക്ക് വേറിട്ട രുചിയാണ് നല്‍കുന്നത്.' - ഗരിമ പറയുന്നു.

1990ല്‍ ലോകത്തുള്ള ഭക്ഷണ പ്രേമികള്‍ക്ക് ഏറ്റവും നല്ല ഭക്ഷണം നിര്‍ദ്ദേശിക്കാനുള്ള ഒരു മാര്‍ഗമെന്നോണമാണ് മിഷലിന്‍ സ്റ്റാര്‍ തുടങ്ങിയത്. ഇതുവരെ വിവിധ രാജ്യങ്ങളിലെ നൂറില്‍ പരം റസ്റ്റോറന്റുകള്‍ക്ക് മാത്രമാണ് മിഷലിന്‍ ത്രീ സ്റ്റാര്‍  റേറ്റിംഗ്  ലഭിച്ചിട്ടുള്ളത്. ഓരോ വര്‍ഷവും ഇത് പുതുക്കുന്നുണ്ട്.

content highlight:Garima Arora Becomes The First Indian Woman To Grab A Michelin Star